ഉറുമാമ്പഴം ക്രഷർ

18:49 PM
19/09/2018
Uruman-pazham-Drinks

വേനൽ ചൂടിനെ ചെറുക്കാനായി വളരെ രുചികരമായ പാനീയമാണ് ഉറുമാമ്പഴം/അനാർ ക്രഷർ. ഈ പാനീയം എളുപ്പത്തിൽ തയാറാകുന്ന രീതി താഴെ വിവരിക്കുന്നു... 

ആവശ്യമുള്ള സാധനങ്ങൾ: 

  • ഉറുമാമ്പഴം/അനാർ - 1 എണ്ണം 
  • പുതീനയില  -10 ഇല 
  • നാരങ്ങാ- 1 എണ്ണം 
  • പൈനാപ്പിൾ  ജ്യൂസ്‌ - 1 ഗ്ലാസ്
  • പഞ്ചസാര - ആവശ്യത്തിന് 
  • കസ്കസ് (സബ്ജ സീഡ്) - 2 ടേബിൾ സ്പൂൺ
  • തണുത്ത വെള്ളം -ആവശ്യത്തിന് 
  • ഐസ് ക്യൂബ്സ് -ആവശ്യത്തിന് 

തയാറാകുന്നവിധം:

ഒരു പത്രത്തിൽ ഉറുമാമ്പഴവും പുതീനയിലയും പഞ്ചസാരയും പകർന്ന് തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് നാരങ്ങാനീര്, പൈനാപ്പിൾ നീര്, ഐസ്‌ക്യൂബ്, കസ്കസ് എന്നിവ ചേർത്ത് ഇളക്കിയെടുത്ത്‌ ഉപയോഗിക്കുക. 

തയാറാക്കിയത്: ഷൈമ വി.എം.

Loading...
COMMENTS