സ്പെഷ്യൽ അ​ടു​ക്കു​പ​ത്തി​രി

15:18 PM
13/05/2020
Adukku-Pathiri

ചേ​രു​വ​ക​ൾ: 

മു​ട്ടബാ​റ്റ​റി​നു വേ​ണ്ട ചേ​രു​വ​ക​ൾ: 

  • മു​ട്ട - 4 എ​ണ്ണം
  • പ​ഞ്ച​സാ​ര- 4 ടേ​ബ്ൾ സ്പൂ​ൺ
  • ​തേ​ങ്ങാ​പ്പാ​ൽ- 4 ടേ​ബ്ൾ സ്പൂ​ൺ
  • ഉ​പ്പ്- ഒ​രു നു​ള്ള്
  • മ​ഞ്ഞ​ൾ​പ്പൊ​ടി- ഒ​രു നു​ള്ള്
  • ഏ​ല​ക്കാ​യ- 3 എ​ണ്ണം

മാ​വ് ത​യാ​റാ​ക്കാ​ൻ വേ​ണ്ട ചേ​രു​വ​ക​ൾ:

  • അ​രി​പ്പൊ​ടി- 4 ക​പ്പ് 
  • തേ​ങ്ങാ​പ്പാ​ൽ- 350 മി​ല്ലി
  • പ​ഞ്ച​സാ​ര- 5 ടേ​ബ്ൾ സ്പൂ​ൺ
  • ഉ​പ്പ്- ഒ​രു നു​ള്ള്
  • ഏ​ല​ക്കാ​യ- 4 എ​ണ്ണം
  • ​നെ​യ്യ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

മു​ട്ടബാ​റ്റ​ർ ത​യാ​റാ​ക്കു​ന്ന​തി​നാ​യി മു​ട്ട​യും പ​ഞ്ച​സാ​ര​യും ചേർത്തടിച്ച് തേ​ങ്ങാ​പ്പാ​ലും ഏ​ല​ക്കാ​യ പൊ​ടി​ച്ച​തും മ​റ്റു ചേ​രു​വ​ക​ളും ചേ​ർ​ത്ത് വെക്കു​ക. അ​രി​പ്പൊ​ടി, തേ​ങ്ങാ​പ്പാ​ൽ,പ​ഞ്ച​സാ​ര, ഉ​പ്പ്, ഏ​ല​ക്ക​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് മാവ് തയ്യാറാക്കി മാ​റ്റി​വെ​ക്കാം. 

പ്ര​ഷ​ർ കു​ക്ക​റി​ൽ അ​ൽ​പം വെ​ള്ളം വെ​ച്ച് അ​തി​ലേ​ക്ക് നെ​യ്യ് പു​ര​ട്ടി​യ ത​ട്ടു​ വെ​ക്കു​ക. നാ​ലു ടേ​ബ്ൾ സ്പൂ​ൺ അ​രി​പ്പൊ​ടി ഇ​തി​ലേ​ക്ക് ഒ​ഴി​ച്ച്  വേ​വി​ക്കുക. ഇ​ത് വെ​ന്ത​ശേ​ഷം മു​ക​ളി​ൽ അ​ൽ​പം നെ​യ്യ് പു​ര​ട്ടി  അ​ടു​ത്ത അ​ടു​ക്കി​നാ​യി ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ മു​ട്ടബാ​റ്റ​ർ ഒ​ഴി​ക്കു​ക. മു​ട്ട അ​ടു​ക്ക് പാ​ക​മാ​യി വ​രുേ​മ്പാ​ൾ വീ​ണ്ടും അ​രി​മാ​വ് ഒ​ഴി​ക്കാം. ഇ​ങ്ങ​നെ ത​യാ​റാ​ക്കി​യ ബാ​റ്റ​ർ ക​ഴി​യു​ന്ന​തു​വ​രെ അ​രി​മാ​വും മു​ട്ട​യും മാ​റി​മാ​റി ഒ​ഴി​ച്ച് അ​ടു​ക്കു​ക​ളാ​ക്കാം. 

എ​ല്ലാ അ​ടു​ക്ക​ുക​ളും ത​യാ​റാ​യ​ശേ​ഷം പാ​ത്രം അ​ട​ച്ച് ര​ണ്ട്-​മൂ​ന്നു മി​നി​റ്റ് വേ​വി​ക്കാം. ശേ​ഷം തീ​യ​ണ​ച്ച് അ​ടു​ക്കു​പ​ത്തി​രി േപ്ല​റ്റി​ലേ​ക്ക് മാ​റ്റാം. മ​ഞ്ഞ​യും വെ​ള്ള​യും നി​റ​മു​ള്ള അ​ടു​ക്കു​ക​ളോ​ടു​കൂ​ടി​യ പ​ത്തി​രി ഇ​ഷ്​​ട​മു​ള്ള ആ​കൃ​തി​ക​ളി​ൽ മു​റി​ച്ച് വി​ള​മ്പാം. 

വിഭവം തയാറാക്കിയത്:​

നസിയ ആയിശ, ഹോം ബേക്കർ, കേക്ക് മിസ്​റ്റ്​, തിരുവനന്തപുരം.

Loading...
COMMENTS