നാടൻ ആടിന്‍റെ തലക്കറി ആയാലോ?

12:42 PM
27/01/2019
Aadu-Thalakkary

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ:

 • ആ​ടി​ന്‍റെ ത​ല -ഒ​ന്ന്
 • സ​വാ​ള -ര​ണ്ട്
 • ത​ക്കാ​ളി -ഒ​ന്ന്
 • ഇ​ഞ്ചി ച​ത​ച്ച​ത് -ക​ഷണം
 • വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് -പ​ത്ത് അ​ല്ലി
 • മ​ല്ലി​പ്പൊ​ടി -ര​ണ്ട് ടേ​ബി​ള്‍ സ്പൂ​ണ്‍
 • മു​ള​ക് പൊ​ടി -ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
 • കു​രു​മു​ള​കുപൊ​ടി -ര​ണ്ട് ടീ​സ്പൂ​ണ്‍
 • മ​ഞ്ഞ​ള്‍പ്പൊടി -അ​ര ടേ​ബി​ള്‍ സ്പൂ​ണ്‍
 • ഗ​രം മ​സാ​ല -ഒ​ന്ന​ര ടീ​സ്പൂ​ണ്‍
 • ഉ​പ്പ് -പാ​ക​ത്തി​ന്
 • വെ​ളി​ച്ചെ​ണ്ണ -ആ​വശ്യ​ത്തി​ന്
 • ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്

ത​യാറാ​ക്കു​ന്ന വി​ധം:

ആ​ടി​ന്‍റെ ത​ല തൊ​ലി മാ​റ്റി ചെ​റു​താ​യി മു​റി​ച്ചു ക​ഴു​കി എ​ടു​ക്കു​ക. അ​തി​നു ശേ​ഷം ഒ​രു സ്പൂ​ൺ കു​രു​മു​ള​കുപൊടി​യും മ​ഞ്ഞ​ൾ​പ്പൊ​ടി​യും ഉ​പ്പും അ​ൽപം മ​സാ​ലപ്പൊടി​യും ത​ല വേ​വാ​ൻ ആ​വശ്യ​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് ത​ല കു​ക്ക​റി​ൽ വേ​വി​ക്കു​ക. അ​ഞ്ച് വി​സി​ൽ വ​ന്നാ​ൽ അ​ടു​പ്പി​ൽനി​ന്ന്​ മാ​റ്റി വെ​യ്ക്കു​ക. ഉ​ട​നെ കു​ക്ക​ർ തു​റ​ക്ക​രു​ത്. മു​ള​ക്പൊ​ടി മ​ല്ലി​പൊ​ടി മ​ഞ്ഞ​ൾ​പ്പൊ​ടി ഗ​രം​മ​സാ​ല കു​രു​മു​ള​കുപൊ​ടി എ​ന്നി​വ ചീ​ന​ച്ച​ട്ടി​യി​ല്‍ ചെ​റുചൂ​ടി​ല്‍ വ​റു​ത്ത് മാ​റ്റി വെക്ക​ുക.

അ​തി​നു ശേ​ഷം അ​ടി ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ല്‍ എ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക്​ സ​വാ​ള, ചെ​റി​യ ഉ​ള്ളി, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത് എ​ന്നി​വ ഇ​ട്ട് ന​ല്ല​തു പോ​ലെ വ​ഴ​റ്റി എ​ടു​ക്കു​ക. ഉ​ള്ളി ന​ല്ല​തു പോ​ലെ വ​ഴ​ന്നു വ​രു​മ്പോ​ൾ വ​റ​ത്തു വെ​ച്ചി​രി​ക്കു​ന്ന​പൊ​ടി​ക​ൾ ചേ​ർ​ത്ത് വ​ഴ​റ്റു​ക. അ​തി​ലേ​ക്ക്​ ത​ക്കാ​ളി അ​രി​ഞ്ഞ​തും കു​റ​ച്ചു വെ​ള്ള​വും ചേ​ർ​ത്ത് ഒ​രു മി​നി​റ്റ് അ​ട​ച്ചു വേ​വി​ക്കു​ക. അ​ടി​യി​ൽ പി​ടി​ക്കാ​തെ ശ്ര​ദ്ധി​ക്ക​ണം.

അ​തി​ലേ​ക്ക്​ വേ​വി​ച്ചു വെ​ച്ച ത​ല​യും ത​ല വെ​ന്ത വെ​ള്ള​വും ചേ​ർ​ത്ത് ഇ​ള​ക്കി അ​ട​ച്ചു വെ​ച്ച് വേ​വി​ക്കു​ക. ചാ​റ് വ​റ്റി ക​റി കു​റു​കി തു​ട​ങ്ങു​മ്പോ​ൾ ചീ​ന​ച്ച​ട്ടി​യി​ല്‍ വെ​ളി​ച്ചെ​ണ്ണ​യൊ​ഴി​ച്ചു ചൂ​ടാ​ക്കി ക​റി​വേ​പ്പി​ല ചേ​ര്‍ത്ത് താ​ളി​ച്ച്‌ ക​റി​യി​ലേ​ക്ക് ത​ന്നെ ഒ​ഴി​ച്ചി​ള​ക്കി ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കു​ക.

തയാറാക്കിയത്: അ​ജി​നാ​ഫ

Loading...
COMMENTS