Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകടലപ്പരിപ്പ് ഉക്കാര

കടലപ്പരിപ്പ് ഉക്കാര

text_fields
bookmark_border
കടലപ്പരിപ്പ് ഉക്കാര
cancel

ചേരുവകൾ:

  • കടലപ്പരിപ്പ്-ഒരു കപ്പ്
  • ശര്‍ക്കര (പൊടിച്ചത്)-ഒരു കപ്പ്
  • തേങ്ങ-ഒരു മുറി
  • നല്ലെണ്ണ-ഒന്നര ടേബ്ള്‍ സ്പൂണ്‍
  • നെയ്യ്-രണ്ട് ടേബ്ള്‍ സ്പൂണ്‍
  • ഏലക്കപ്പൊടി-ആവശ്യത്തിന്
  • പഞ്ചസാര-ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ്-ഏഴ്

പാകം ചെയ്യേണ്ടവിധം:
കടലപ്പരിപ്പ് വേവിച്ച് വെള്ളം വാര്‍ത്ത് വെള്ളമയം ചേര്‍ക്കാതെ അരകല്ലില്‍ അരച്ചെടുക്കുക. ശര്‍ക്കര കുറച്ച് വെള്ളമൊഴിച്ച് തിളപ്പിച്ച് ഊറ്റിയെടുത്ത് മണ്ണുകളഞ്ഞ് അടിഘനമുള്ള പരന്നപാത്രത്തില്‍ ഒഴിച്ച് തേങ്ങയും പൊടിയായി തിരുമ്മി അതിലിട്ട് അടുപ്പില്‍വെച്ച് ഇളക്കുക. ചുരുണ്ടു വരുമ്പോള്‍ അതില്‍ അരച്ച കടലപ്പരിപ്പ് ചേര്‍ത്ത് പാകത്തിന് തീകത്തിച്ച് ഇളക്കുക. കുറച്ച് ഇളക്കിയശേഷം അടിയില്‍ പിടിക്കാതെ നല്ലെണ്ണയൊഴിച്ച് ഇളക്കുക. ഉതിരായി വരുമ്പോള്‍ വാങ്ങിവെച്ച്, അണ്ടിപ്പരിപ്പ് ചെറുതാക്കി നെയ്യില്‍ വറുത്തിട്ട് ഏലക്കപ്പൊടിയും ചേര്‍ത്ത് വേണ്ട പഞ്ചസാരയും ചേര്‍ത്തിളക്കി അടപ്പുള്ള പാത്രത്തിലിട്ട് ആറിയ ശേഷം മൂടിവെക്കുക. കൂടുതല്‍ ഉതിര്‍ന്ന ശേഷം വാങ്ങിവെക്കുകയാണെങ്കില്‍ കൂടുതല്‍ മൂത്തുപോകും. മാര്‍ദവമായിരിക്കുകയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konkani foodkadalai paruppu UkkaraiLifestyle News
Next Story