Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഗോബി ഫ്രൈ

ഗോബി ഫ്രൈ

text_fields
bookmark_border
ഗോബി ഫ്രൈ
cancel

ചേരുവകൾ:

  1. കോളിഫ്ലവര്‍ -ഒന്ന് അടര്‍ത്തിയെടുക്കുക
  2. മൈദ -ഒരു കപ്പ്
  3. ബേക്കിങ് പൗഡര്‍ -അര ടീസ്പൂണ്‍
  4. കോണ്‍ഫ്ലവര്‍ -രണ്ട് ടേബിള്‍ സ്പൂണ്‍
  5. മുട്ട -ഒന്ന്
  6. തേങ്ങ -അരക്കപ്പ്
  7. മുളകുപൊടി -ഒരു ടീസ്പൂണ്‍
  8. ഉപ്പ്, എണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കോളിഫ്ലവര്‍ വൃത്തിയാക്കി പാകത്തിന് ഉപ്പ് പുരട്ടി വെക്കുക. മൈദ, ബേക്കിങ് പൗഡര്‍, കോണ്‍ഫ്ലവര്‍, മുട്ട, തേങ്ങ, മുളക്പൊടി എന്നീ ചേരുവകള്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത് കട്ടിയില്‍ കലക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ ഓരോന്നും മാവില്‍ മുക്കി വറുത്തെടുക്കുക. ചൂടോടെ കഴിക്കുന്നതാണ് രുചി.

തയാറാക്കിയത്: തസ്നി ബഷീര്‍

Show Full Article
TAGS:gobi fry madhyamam lifestyle 
Next Story