Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര സ്പെഷല്‍ കോഴിയട

text_fields
bookmark_border
വടകര സ്പെഷല്‍ കോഴിയട
cancel

ചേരുവകള്‍:                                 

  1. സവാള -രണ്ടെണ്ണം (ഇടത്തരം വലിപ്പം)
  2. തേങ്ങ ചിരകിയത് -ഒന്ന്
  3. പച്ചമുളക് (നെടുകെ പിളര്‍ന്നത്) -അഞ്ചെണ്ണം
  4. ഇഞ്ചി അരച്ചത് -മുക്കാള്‍ ടേബിള്‍ സ്പൂണ്‍
  5. മുളക് പൊടി -മുക്കാല്‍ ടേബിള്‍ സ്പൂണ്‍
  6. കറിവേപ്പില, ഉപ്പ് -ആവശ്യത്തിന്
  7. ചിക്കന്‍ -200 ഗ്രാം
  8. മൈദ -നാല് കപ്പ്

തയാറാക്കുന്ന വിധം:

  1. ഉപ്പും മുളക്പൊടിയും ചേര്‍ത്ത് സാധാരണ രീതിയില്‍ ചിക്കന്‍ പൊരിച്ചെടുക്കുക. ശേഷം ചിക്കന്‍ ചിക്കിയിടുക.
  2. ചിക്കിയെടുത്ത ചിക്കന്‍  ഒന്നുമുതല്‍ ഏഴുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ ചെറിയ തീയില്‍ 45 മിനിറ്റോളം വറുക്കുക.
  3. മൈദ മാവ് കട്ടിയായി നന്നായി കുഴച്ചെടുക്കുക. ചപ്പാത്തി വലിപ്പത്തില്‍ മാവ് എടുത്ത് കട്ടികുറഞ്ഞ രീതിയില്‍ പരത്തിയെടുത്തിട്ട് ചെറിയ കുപ്പിയുടെ (ഹോര്‍ലിക്സ് പോലുള്ള) മൂടികൊണ്ട് മുറിച്ചെടുക്കുക. വറുത്തുവെച്ച കൂട്ട് അതിലേക്ക് നിറച്ച് പിരിയിടുക.
  4. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായി വന്നാല്‍ ചെറിയ തീയില്‍ പൊരിച്ചെടുക്കുക. നല്ല ക്രിസ്പി ആയ കോഴിയട റെഡി.

തയാറാക്കിയത്: ഷാഹിദ അബ്ദുല്‍ഖാദര്‍, മുഹറഖ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story