Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീരകക്കഞ്ഞി

text_fields
bookmark_border
ജീരകക്കഞ്ഞി
cancel

ചേരുവകള്‍:                                  

  1. പൊടിയരി -അര കിലോ
  2. തേങ്ങ -അര മുറി
  3. നല്ല ജീരകം -ഒരു ടീസ്പൂണ്‍
  4. ചുവന്നുള്ളി -9 എണ്ണം
  5. ഉലുവ  -അര ടീസ്പൂണ്‍
  6. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  7. ഉപ്പ്  -പാകത്തിന്
  8. നെയ്യ്  -വറവിന് ആവശ്യമായത്

തയാറാക്കുന്ന വിധം:

പൊടിയരി  ഉലുവ എന്നിവ വെള്ളം  ചേര്‍ത്ത് നന്നായി  വേവിക്കുക. വെന്തതിനു ശേഷം നന്നായി ഉടക്കുക. തേങ്ങ, നല്ല ജീരകം, അഞ്ച് ചുവന്നുള്ളി  മഞ്ഞള്‍ പൊടി ഇവ അരച്ച് ഉടച്ചുവെച്ച കൂട്ടിലേക്ക്  ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക. തിളച്ച് വരുമ്പോള്‍ ഇറക്കി വെക്കുക. നാല് ചുവന്നുള്ളി വട്ടത്തിലരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് വറവിട്ട് ഉപയോഗിക്കാം.

തയാറാക്കിയത്: ഉമ്മുഅമ്മാര്‍, മനാമ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story