Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightതലശ്ശേരി സ്പെഷല്‍...

തലശ്ശേരി സ്പെഷല്‍ ‘കോഴിക്കാല്‍’

text_fields
bookmark_border
തലശ്ശേരി സ്പെഷല്‍ ‘കോഴിക്കാല്‍’
cancel

ചേരുവകള്‍:                                

  1. കപ്പ -അര കിലോ
  2. മൈദ -നാല് ടേബിള്‍ സ്പൂണ്‍
  3. അരിപ്പൊടി -രണ്ട് ടേബിള്‍ സ്പൂണ്‍
  4. പച്ചമുളക് -മൂന്നെണ്ണം (ചെറുതായി നുറുക്കിയത്)
  5. വെളുത്തുള്ളി ചതച്ചത് -അര ടീസ്പൂണ്‍
  6. കറിവേപ്പില -കുറച്ച്
  7. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  8. കശ്മീരി ചില്ലി -ഒരു ടീസ്പൂണ്‍
  9. ഗരംമസാല -അര ടീസ്പൂണ്‍
  10. കായം -ഒരു നുള്ള്
  11. ഉപ്പ് -ആവശ്യത്തിന്
  12. എണ്ണ -വറുക്കാനുള്ളത്

തയാറാക്കുന്ന വിധം:

കപ്പ തൊലി കളഞ്ഞ് വൃത്തിയായി കഴുകി വളരെ നേര്‍മയായി നീളത്തില്‍ അരിഞ്ഞെടുക്കുക. ഇതിലേക്ക് നാല് മുതല്‍ 11 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്ത് പത്ത് മിനിറ്റ് വെക്കുക. ശേഷം രണ്ടും മൂന്നും പൊടികള്‍ അല്‍പം വെള്ളം ചേര്‍ത്ത് എല്ലാം ചേര്‍ത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. കുറേശ്ശെയായി എടുത്ത് തിളച്ച എണ്ണയില്‍ പൊരിച്ചെടുക്കുക. സ്വാദിഷ്ടമായ ‘കോഴിക്കാല്‍’ റെഡി.

തയാറാക്കിയത്: സാജിത ഫസല്‍, മുഹറഖ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thalassery special kozhikalthalassery dishesLifestyle News
Next Story