Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമലബാര്‍ ചിക്കന്‍ പോള

മലബാര്‍ ചിക്കന്‍ പോള

text_fields
bookmark_border
മലബാര്‍ ചിക്കന്‍ പോള
cancel

ചേരുവകള്‍:                                 

  1. ബോണ്‍ലെസ് ചിക്കന്‍ -500 ഗ്രാം
  2. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  3. മുളക് പൊടി -അര ടീസ്പൂണ്‍
  4. ഉപ്പ് -ആവശ്യത്തിന്
  5. കുരുമുളക് പൊടി -അര ടീസ്പൂണ്‍
  6. ഗരം മസാലപൊടി -അരടീസ്പൂണ്‍
  7. സവാള -നാല് എണ്ണം
  8. ഇഞ്ചി-വെളുത്തുള്ളി ചതച്ചത് -രണ്ട് ടീസ്പൂണ്‍
  9. പച്ചമുളക്-മല്ലിയില അരിഞ്ഞത് -ഓരോ ടീസ്പൂണ്‍ വീതം
  10. വെളിച്ചെണ്ണ /ഓയില്‍ -രണ്ട് ടീസ്പൂണ്‍
  11. അരിക് കളഞ്ഞ ബ്രെഡ് -12 കഷ്ണം
  12. മുട്ട -മൂന്ന് എണ്ണം
  13. പാല്‍ -ഒരു ഗ്ലാസ്
  14. നെയ്യ് -രണ്ട് ടീസ്പൂണ്‍

തയാറാക്കുന്ന വിധം:

കഴുകി വൃത്തിയാക്കിയ ചിക്കന്‍ രണ്ടു മുതല്‍ നാലുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത് വേവിച്ച് മിക്സിയില്‍ ഒതുക്കിയെടുക്കുക. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്  സവാള നന്നായി വഴറ്റിയ ശേഷം എട്ട്, ഒമ്പത് ചേരുവകള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. കുരുമുളകും ഗരം മസാലയും ചേര്‍ത്ത് ചിക്കനും ആവശ്യത്തിന് ഉപ്പുമിട്ട് അഞ്ച് മിനുട്ട് ചെറിയ തീയില്‍ ഇളക്കി വേവിച്ചെടുക്കണം. പാലും മുട്ടയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് മിക്സിയില്‍ അടിച്ച് ഒരു ബൗളില്‍ ഒഴിച്ച് വെക്കുക. പാന്‍ ചൂടാകുമ്പോള്‍ അതില്‍ രണ്ട് സ്പൂണ്‍ നെയ്യ് ചേര്‍ത്ത്  ഓരോ പീസ് ബ്രെഡും ഈ കൂട്ടില്‍ മുക്കിയെടുത്ത് നാല് എണ്ണം വീതം  ദോശ രൂപത്തില്‍  അമര്‍ത്തി വെച്ച് ഒന്നു ചൂടാക്കിയെടുക്കുക (രണ്ട് വശവും ഒന്ന് വാട്ടിയെടുക്കുന്ന രീതിയില്‍ ). മുഴുവന്‍ ബ്രെഡും ഇങ്ങിനെ ചെയ്ത ശേഷം  നോണ്‍ സ്റ്റിക്ക്  പാത്രത്തില്‍ നെയ്യ്  പുരട്ടി ഒരു ലെയര്‍ ബ്രെഡ് വെച്ച് അതിന് മുകളില്‍ നേരത്തെ ഉണ്ടാക്കി വെച്ച  മസാല നിരത്തി  അതിന് മുകളില്‍ വീണ്ടും ബ്രെഡ് ലെയര്‍ വെച്ച്  വീണ്ടും മസാലയും ബ്രെഡ് ലെയറും വെച്ച്  (മുകളിലും താഴെയും ബ്രെഡ് ലയര്‍ വരും പ്രകാരം) ബാക്കി വരുന്ന മിശ്രിതം ഇതിന്‍െറ വശങ്ങളിലേക്ക് ഒഴിച്ചു കൊടുക്കണം. ശേഷം അടച്ച് വെച്ച് അഞ്ച് മിനിറ്റ് ചെറിയ തീയില്‍ ചൂടാക്കിയെടുക്കുക.

തയാറാക്കിയത്: ഷാഹിന ഫൈസല്‍, മാഹി

Show Full Article
TAGS:chicken pola madhyamam lifestyle 
Next Story