ബ്രെഡ് കട് ലറ്റ്
text_fieldsചേരുവകള്‍:
- ബ്രെഡ് -നാലെണ്ണം
- ഉരുളക്കിഴങ്ങ് -വലുത് നാലെണ്ണം
- വലിയ ഉള്ളി -ഒന്ന് ചെറുതായി മുറിച്ചത്
- പച്ചമുളക് -മൂന്നെണ്ണം അരച്ചത്
- ഇഞ്ചി -ഒരു കഷ്ണം അരച്ചത്
- വെളുത്തുള്ളി -നാല് അല്ലി അരച്ചത്
- കറിവേപ്പില -രണ്ട് തണ്ട് പൊടിയായി അരിഞ്ഞത്
- മല്ലിയില -കുറച്ച് പൊടിയായി അരിഞ്ഞത്
- മഞ്ഞള്‍പൊടി -ഒരു നുള്ള്
- കുരുമുളക് പൊടി -ഒരു ചെറിയ സ്പൂണ്‍
- റസ്ക്പൊടി -ഒരു കപ്പ്
- എണ്ണ -വറുക്കാന്‍ ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
- മുട്ടയുടെ വെള്ള -ഒന്നിന്‍േറത്
തയാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് വെക്കണം. കുറച്ച് എണ്ണയില്‍ ഉള്ളി മുറിച്ചത് നന്നായി വാട്ടി അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി അരച്ചതും കറിവേപ്പില അരിഞ്ഞും ചേര്‍ത്ത് മൂപ്പിക്കുക. ഇതും ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതും മല്ലിയിലയും കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് കുഴച്ചു വെക്കുക. ബ്രെഡിന്‍റെ അരികുകള്‍ മുറിച്ച് കളഞ്ഞ് രണ്ട് ഭാഗവും വെള്ളം നനച്ച് കൈ കൊണ്ട് രണ്ടായി മടക്കി അടര്‍ത്തി വെക്കുക. ഇതിനെ കുഴച്ചു വെച്ച കൂട്ട് കാല്‍ ഇഞ്ച് കനത്തില്‍ ചുറ്റും പൊതിഞ്ഞ് മുട്ടയുടെ വെള്ളയില്‍ മുക്കി റസ്ക്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്ത് കോരുക. ചൂടോടെ സോസ് ചേര്‍ത്ത് കഴിക്കാം. (ഫില്ലിങ്ങില്‍ ചിക്കന്‍ വേണമെങ്കില്‍ ചേര്‍ക്കാം).
തയാറാക്കിയത്: തസ്നി ബഷീര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.