മത്തനില-മത്തന്‍പൂവ് തോരന്‍
text_fieldsചേരുവകള്‍:
- പടര്‍ന്നു തഴച്ചു വളരുന്ന മത്തന്െറ പുതുതായി വളര്‍ന്നു വരുന്ന ഇളം ഇല- 5-6 എണ്ണം
- മത്തന്‍ പൂക്കള്‍ (കായ്ക്കാത്ത ഇനം ആണ്‍പൂവുകള്‍) - 8-10 എണ്ണം
- വെളിച്ചെണ്ണ -2 ടേബ്ള്‍ സ്പൂണ്‍
- പുഴുങ്ങലരി -1 ടേബ്ള്‍ സ്പൂണ്‍
- കടുക് -1/2 ടീസ്പൂണ്‍
- ചുവന്ന മുളക് -3-4 എണ്ണം
- കറിവേപ്പില -കുറച്ച്
- സവാള, ചുവന്നുള്ളി അരിഞ്ഞത് -1 കപ്പ്
- കാരറ്റ് ചെറുതായി അരിഞ്ഞത് -1 ടേബ്ള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
- തേങ്ങ ചിരകിയത് -1 കപ്പ്
- ജീരകപൊടി -1 ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- പച്ചമുളക് -3 എണ്ണം മുറിച്ചത്
- വെളുത്തുള്ളി അരിഞ്ഞത് -1 ടേബ്ള്‍ സ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
മത്തന്‍ ഇലകളുടെ ചുറ്റുഭാഗത്തുമുള്ള തൊലിച്ചു വലിച്ചു കളഞ്ഞു കഴുകി കുടഞ്ഞെടുക്കണം. ഇതും പൂക്കളും ചെറുതായി അരിഞ്ഞുവെക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ പുഴുങ്ങലരി ഇട്ട് നന്നായി പൊട്ടിക്കഴിഞ്ഞാല്‍ കടുക് ചേര്‍ക്കുക. കടുക് പൊട്ടികഴിയുമ്പോള്‍ തീ കുറച്ചു മുളക് കഷ്ണങ്ങളാക്കിയതും 7 മുതല്‍ 9 വരെയുള്ള ചേരുവകളും ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് 10 മുതല്‍ 15 വരെയുള്ള ചേരുവകള്‍ കൂടി ചേര്‍ത്ത് നന്നായി വഴറ്റണം. അരിഞ്ഞുവെച്ച മത്തന്‍ ഇലകളും പൂവും കൂടി ചേര്‍ത്തിളക്കി കുറച്ചു നേരം അടച്ചുവേവിക്കണം. നന്നായി ഇളക്കി ഉലര്‍ത്തി, ഉപ്പ് പാകമാണോയെന്ന് ഉറപ്പു വരുത്തി ഇറക്കിവെക്കാം.
കീടനാശിനിയെ ഭയപ്പെടാതെ കാശ് ചെലവാക്കാതെ വളരെ രുചികരമായ പോഷക സമ്പുഷ്ടമായ ഒരു നല്ല ഇലക്കറിയാണിത്. കര്‍ക്കിടകത്തില്‍ 31ദിവസവും ഇലക്കറികള്‍ കഴിച്ച് ശരീരത്തിന് അത്യാവശ്യമായ കുറേയേറെ പോഷകങ്ങള്‍ സംഭരിക്കാന്‍ കഴിയുമെന്നാണ് പഴമക്കാര്‍ പറഞ്ഞുകേട്ടത്.
തയാറാക്കിയത്: ശാന്ത അരവിന്ദന്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.