Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2014 6:48 PM IST Updated On
date_range 19 Sept 2014 6:48 PM ISTബംഗളൂരു ചിക്കന്‍ ഹലീം
text_fieldsbookmark_border
ചേരുവകള്‍:
- ചിക്കന്‍ -1 കിലോ (എല്ല് കളഞ്ഞത്)
- നെയ്യ് -250 ഗ്രാം
- ഏലക്കായ - 4 എണ്ണം
- ഗ്രാമ്പു - 6 എണ്ണം
- കറുകപ്പട്ട - 2 എണ്ണം
- സവാള - 3 എണ്ണം (ചെറുതായി അരിഞ്ഞത്)
- ജിഞ്ചര്‍ പേസ്റ്റ് - 2 ടീ സ്പൂണ്‍
- ഗാര്‍ലിക് പേസ്റ്റ് - 2 ടീ സ്പൂണ്‍
- കടല - 50 ഗ്രാം (കുതിര്‍ത്തത്)
- ഗോതമ്പ് - 50 ഗ്രാം (കുതിര്‍ത്തത്)
- മഞ്ഞള്‍പൊടി -1 ടീ സ്പൂണ്‍
- ഗരം മസാല -1 ടീ സ്പൂണ്‍
- മുളകുപൊടി -1 ടീ സ്പൂണ്‍
- മല്ലിയില - ചെറുതായി അരിഞ്ഞത്
- ഉപ്പ്, വെള്ളം - പാകത്തിന്
തയാറാക്കുന്ന വിധം:
ചൂടായ ചട്ടിയില്‍ നെയ്യ്, ഏലക്കായ, ഗ്രാമ്പു, കറുകപ്പട്ട, സവാള എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ജിഞ്ചര്‍ പേസ്റ്റ്, ഗാര്‍ലിക് പേസ്റ്റ്, കുതിര്‍ത്ത കടല, ഗോതമ്പ് എന്നിവ ചേര്‍ത്തിളക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ക്കുക. തുടര്‍ന്ന് മഞ്ഞള്‍പൊടിയും മുളകുപൊടിയും ചേര്‍ക്കുക. 2-3 മിനിറ്റിന് ശേഷം ചിക്കന്‍, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് വറ്റുന്നത് വരെ തിളപ്പിക്കുക. ഗരം മസാല, മല്ലിയില എന്നിവ ചേര്‍ക്കുക. ഇളം തീയില്‍ വേവിക്കുക.
-ഉമ്മെ ഷായിസ്ത .എന്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story