ഗാര്‍ലിക് നാനും മട്ടന്‍ കറിയും
text_fieldsഗാര്‍ലിക് നാന്‍
ചേരുവകള്‍:
- ഗോതമ്പുമാവ് +മൈദ ^ ഒന്നര കപ്പുവീതം
- വെള്ളം - മുക്കാല്‍ കപ്പ്
- വെളുത്തുള്ളി പൊടിയായരിഞ്ഞത് ^ കാല്‍ കപ്പ് + 2 ടീസ്പൂണ്‍
- സെലറി പൊടിയായരിഞ്ഞത് ^ കാല്‍ കപ്പ്
- എണ്ണ ^ ബേക്കിങ്ങിന്
- ഏത്തപ്പഴം ^ ഒന്ന് (ഉടച്ചത്)
- പഞ്ചസാര ^ 2 ടീസ്പൂണ്‍
- യീസ്റ്റ് ^ ഒന്നര ടീസ്പൂണ്‍
- ഉപ്പ് ^ പാകത്തിന്
ഉണ്ടാക്കുന്ന വിധം:
മുക്കാല്‍ കപ്പ് വെള്ളം ഒരു പാത്രത്തില്‍ എടുക്കുക. ഇതില്‍ പഞ്ചസാരയും യീസ്റ്റും ഇടുക. യീസ്റ്റ് പൊങ്ങുമ്പോള്‍ ഗോതമ്പുമാവും മൈദയും ഏത്തപ്പഴം ഉടച്ചതും വെളുത്തുള്ളിയും (2 ടീസ്പൂണ്‍) ഉപ്പും എണ്ണയും ചേര്‍ക്കുക. നല്ല മയത്തില്‍ കുഴച്ചുവെക്കുക. വെള്ളം ആവശ്യമായി തോന്നിയാല്‍ അല്‍പംകൂടി ചേര്‍ത്ത് കുഴക്കാം. ഒരു നനഞ്ഞ തുണികൊണ്ടിത് പൊതിഞ്ഞ് രണ്ടു മണിക്കൂര്‍ വെക്കുക. മാവിന്‍െറ വലുപ്പം ഇരട്ടിയാകുമ്പോള്‍ ഇടത്തരം വലുപ്പമുള്ള ഒരുളകളാക്കി മാറ്റുക. 15-20 മിനിറ്റടച്ചുവെക്കുക. കാല്‍ കപ്പ് വെളുത്തുള്ളി പൊടിയായരിഞ്ഞതും സെലറിയില അരിഞ്ഞതും ഒരു പ്ളേറ്റിലിട്ട് നന്നായി യോജിപ്പിക്കുക. പൊടി വിതറിയ ഒരു ബോര്‍ഡില്‍ വെക്കുക. മാവില്‍ ഒരു പങ്ക് വെളുത്തുള്ളി മിശ്രിതത്തില്‍ ഇട്ടുരുട്ടി 5-6 ഇഞ്ച് വ്യാസമുള്ള വൃത്തമായി പരത്തുക. ഒരു മണ്‍ചട്ടിയില്‍ എണ്ണ തടവി അവിടെ നാന്‍ അമര്‍ത്തിവെച്ച് മൊരിച്ചെടുക്കുക. അല്ളെങ്കില്‍ പ്രഷര്‍ പാനില്‍ പറ്റിച്ചുവെച്ചും തയാറാക്കാം. തന്തൂരില്‍ വെച്ചും തയാറാക്കിയെടുക്കാം.
മട്ടന്‍ മസാലക്കറി
ചേരുവകള്‍:
- എല്ലുനീക്കിയ ആട്ടിറച്ചി കഷണങ്ങള്‍ ^150 ഗ്രാം
- ആട്ടിറച്ചി കൊത്തിയരിഞ്ഞത് ^ 100 ഗ്രാം
- സവാള അരിഞ്ഞ് വറുത്ത് ബ്രൗണ്‍ നിറമാക്കിയത് ^ അര കപ്പ്
- ഇഞ്ചി^വെളുത്തുള്ളി പേസ്റ്റ് ^ 15 ഗ്രാം
- തക്കാളി പൊടിയായരിഞ്ഞത് ^ 50 ഗ്രാം
- മല്ലിപ്പൊടി, ജീരകപ്പൊടി, കുരുമുളക് പൊടി ^ 1/2 ടീസ്പൂണ്‍ വീതം
- മുളകുപൊടി ^ ഒരു ടീസ്പൂണ്‍
- പച്ചമുളക് പൊടിയായരിഞ്ഞത് ^ രണ്ടെണ്ണം
- മഞ്ഞള്‍പൊടി ^ കാല്‍ ടീസ്പൂണ്‍
- ഉപ്പ് ^ പാകത്തിന്
- തൈര്, എണ്ണ ^ കാല്‍ കപ്പുവീതം
- വെളുത്തുള്ളി ചതച്ചത് ^ ഒരു ടീസ്പൂണ്‍
- ഇഞ്ചി നീളത്തില്‍ അരിഞ്ഞത്, മല്ലിയില പൊടിയായരിഞ്ഞത് ^ അലങ്കരിക്കാന്‍
- ഒരു നാരങ്ങയുടെ നീര്
ഉണ്ടാക്കുന്ന വിധം:
എല്ലു നീക്കിയ ആട്ടിറച്ചിക്കഷണങ്ങളും കൊത്തിയരിഞ്ഞ ഇറച്ചിയും തമ്മില്‍ യോജിപ്പിക്കുക. സവാള വറുത്ത് ബ്രൗണ്‍നിറമാക്കിയത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, മല്ലിപ്പൊടി, ജീരകപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി എന്നിവ വഴറ്റുക. തക്കാളി, പച്ചമുളക്, മഞ്ഞള്‍, തൈര്, വെളുത്തുള്ളി ചതച്ചത്, ഉപ്പ് എന്നിവ ഇതില്‍ ചേര്‍ത്തു വയറ്റുക. ഇനി ആട്ടിറച്ചിക്കഷണങ്ങളും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് ചെറുതീയില്‍ വെക്കുക. പാത്രത്തിന് ചുവട്ടില്‍ മിശ്രിതം ഒട്ടിപ്പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മയമാകുമ്പോള്‍ വാങ്ങി ഇഞ്ചിയും മല്ലിയിലയും ഇട്ടലങ്കരിക്കുക. ചൂടോടെ വിളമ്പുക.
തയാറാക്കിയത് ^ഇന്ദുനാരായണ്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.