ജ്യൂസ് വൈവിധ്യം
text_fieldsകറ്റാര്‍വാഴ ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍:
- കറ്റാര്‍വാഴ തണ്ട് (ഇല)^ 3 എണ്ണം
- പഞ്ചസാര^ ആവശ്യത്തിന്
- തണുത്തപാല്‍^ 1 ഗ്ളാസ്
പാകം ചെയ്യേണ്ടവിധം:
കറ്റാര്‍ വാഴയിലയുടെ പച്ച നിറമുള്ള ഭാഗം കളഞ്ഞ് അതിന്‍െറ പള്‍പ്പ് എടുത്ത് പാലും പഞ്ചസാരയും കൂടി മിക്സിയില്‍ നന്നായി അടിച്ച് ഉപയോഗിക്കാം. നല്ല ഇളനീര്‍ ജ്യൂസ് പോലിരിക്കും. ദിവസവും രാവിലെ ഒരു ഗ്ളാസ് കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചെടികള്‍ വില്‍ക്കുന്ന നഴ്സറിയില്‍ കറ്റാര്‍വാഴ ചെടി കിട്ടും. നമുക്ക് വീട്ടില്‍ ചട്ടിയില്‍ വളര്‍ത്താം.
ബീറ്റ്റൂട്ട് ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍:
- ബീറ്റ്റൂട്ട്^ 2 എണ്ണം
- പഞ്ചസാര^ ആവശ്യത്തിന്
- ഏലക്ക^ 3 പീസ്
- തണുത്ത പാല്‍^ 2 ഗ്ളാസ്
പാകം ചെയ്യേണ്ടവിധം:
ബീറ്റ്റൂട്ട് തൊലികളഞ്ഞ് വലിയ കഷണങ്ങളാക്കി കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ വന്നാല്‍ സ്റ്റൗ ഓഫ് ചെയ്ത് കുക്കറിലെ പ്രഷര്‍ കളഞ്ഞ് ചൂടാറിയ ശേഷം മിക്സിയില്‍ നന്നായി അടിക്കുക. ശേഷം പാലും പഞ്ചസാരയും ഏലക്കയും കൂടി വീണ്ടും അടിക്കുക. ജ്യൂസ് അരിപ്പയില്‍ അരിച്ച് കുടിക്കാം. ബീറ്റ്റൂട്ട് വേവിക്കുന്നത് അതിന്‍െറ കട്ടിപ്പ് (ചുവ) പോകാനാണ്. ഇതുപോലെ കാരറ്റും അടിക്കാം. കാരറ്റ് വേവിക്കേണ്ടതില്ല.
കുമ്പളങ്ങ ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍:
- കുമ്പളങ്ങ^ 1 കഷണം
- വെള്ളം^ 2 ഗ്ളാസ്
- തണുപ്പിച്ച പാല്‍^ 1 ഗ്ളാസ്
- പഞ്ചസാര^ ആവശ്യത്തിന്
- ഏലക്ക^ 2 പീസ്
പാകം ചെയ്യേണ്ടവിധം:
തൊലിയും കുരുവും കളഞ്ഞ കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് വെള്ളവും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം പാലും ഏലക്കായും ചേര്‍ത്ത് വീണ്ടും അടിക്കുക. കണ്ണിയകലമുള്ള അരിപ്പയില്‍ (ജ്യൂസ് അരിപ്പ) അരിച്ച് ഉപയോഗിക്കാം. വീട്ടില്‍ ഒരു ഗെസ്റ്റ് വന്നാല്‍ വേഗത്തില്‍ തയാറാക്കാവുന്ന ഒരു ജ്യൂസാണിത്. നല്ല ടേസ്റ്റിയാണ്. ആരോഗ്യത്തിന് നല്ലതാണ്.
തയാറാക്കിയത്: ഹഫ്സ പാഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.