ഈസി ടേസ്റ്റി പുലാവ്
text_fieldsവീട്ടില്‍ പെട്ടന്ന് അതിഥികള്‍ എത്തിയാല്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന വിഭവങ്ങളുടെ പട്ടികയാണ് ആദ്യം മനസിലേക്കോടുക. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്നതും രുചികരവുമായ ഒരു വിഭവമാണ് പുലാവ്. ഇതാ നിങ്ങളുടെ അടുക്കളില്‍ പരീക്ഷിക്കാന്‍ വ്യത്യസ്ത രുചികളുള്ള നാലുതരം പുലാവുകള്‍.
വെജിറ്റബിള്‍ പുലാവ്
1. ബസ്മതി അരി - രണ്ടു കപ്പ്
2. ഇഞ്ചി ചതച്ചത് -അരക്കഷണം
3. വെളുത്തുള്ളി ചതച്ചത് -ആറ് അല്ലി
4. കാരറ്റ് -രണ്ട് എണ്ണം
5. ബീന്‍സ് -50 ഗ്രാം
6. ഗ്രീന്‍പീസ് -50 ഗ്രാം
7. കോളിഫ്ളവര്‍ -പകുതി
8. ഉരുളക്കിഴങ്ങ് -ഒന്ന്
9. കറുവപ്പട്ട -രണ്ടു കഷണം
10. ഗ്രാമ്പൂ -അഞ്ച് എണ്ണം
11. കുരുമുളക് -ഒരു ടീസ്പൂണ്‍
12. ഏലക്ക -മൂന്ന് എണ്ണം
13. മുളകുപൊടി -ആവശ്യത്തിന്
14. മഞ്ഞള്‍പ്പൊടി -ആവശ്യത്തിന്
15. തക്കാളി -രണ്ട്
16. പച്ചമുളക് -രണ്ട്
17. മല്ലിച്ചപ്പ്, പുതീന -കാല്‍ കെട്ട്
18. കാപ്സിക്കം -ഒന്ന്
തയാറാക്കുന്നവിധം:
ചട്ടിയില്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കാരറ്റ്, ബീന്‍സ്, ഉരുളക്കിഴങ്ങ്, ഗ്രീന്‍പീസ്, കോളിഫ്ളവര്‍ എന്നിവ ഇട്ട് മൂന്നു മിനിറ്റ് വേവിക്കുക. പൊടിച്ച കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലക്ക എന്നിവ ഒരു കിഴികെട്ടി ഇതില്‍ ഇടുക. ഇതില്‍ ബസുമതി അരി ഇട്ട് വഴറ്റി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മൂന്നര കപ്പ് വെള്ളം ഒഴിച്ച് ആറ് മിനിറ്റ് വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ അടുപ്പില്‍നിന്ന് ഇറക്കണം. ഇതില്‍ പച്ചമുളക്, തക്കാളി, മല്ലിച്ചപ്പ്, പുതീന എന്നിവ അരിഞ്ഞിട്ട് ദം ചെയ്യുക. കാരറ്റും കാപ്സിക്കവും ചെറുതായരിഞ്ഞ് അലങ്കരിച്ച് ചൂടോടെ ഉപയോഗിക്കാം.
കൂണ്‍ പുലാവ്
1. ബസ്മതി അരി -500 ഗ്രാം
2. കൂണ്‍ അരിഞ്ഞത് -200 ഗ്രാം
3. ഗ്രീന്‍പീസ് -100 ഗ്രാം
4. കാരറ്റ് അരിഞ്ഞത് -അരക്കപ്പ്
5. സവാള അരിഞ്ഞത് -മൂന്ന് എണ്ണം
6. പച്ചമുളക് -മൂന്ന് എണ്ണം
7. തക്കാളി -രണ്ട് എണ്ണം
8. ബീന്‍സ് അരിഞ്ഞത് -അരക്കപ്പ്
9. നെയ്യ് -ആവശ്യത്തിന്
10. നാരങ്ങാനീര് -ഒരു ടീസ്പൂണ്‍
11. മല്ലിയില, പൊതിന, ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്നവിധം:
എണ്ണ ചൂടാക്കി അതില്‍ പച്ചമുളക്, സവാള, കൂണ്‍ എന്നിവ വഴറ്റുക, കൂടെ തക്കാളിയും ചേര്‍ക്കുക. ഗ്രീന്‍പീസ് വേവിച്ചെടുക്കുക. അരി നന്നായി കഴുകിയശേഷം അല്‍പം നെയ്യൊഴിച്ച് ചെറുതായി വറുത്തെടുക്കുക. വറുത്ത അരിയില്‍ ഒരു കപ്പിന് ഒന്നരക്കപ്പ് എന്ന കണക്കില്‍ വെള്ളം ഒഴിച്ച് ഉപ്പുചേര്‍ത്ത് വേവിച്ചെടുക്കുക. ഈ ചോറില്‍ തയാറാക്കിവെച്ച മസാലയും നാരങ്ങാനീരും ഗ്രീന്‍പീസും ചേര്‍ത്ത് ഇളക്കിയെടുക്കുക. പൂലാവ് തയാര്‍.
ചെമ്മീന്‍ പുലാവ്
1. ബസ്മതി അരി -ഒരു കിലോഗ്രാം
2. ചെമ്മീന്‍ അര -കിലോഗ്രാം
3. നെയ്യ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
4. തക്കാളി അരിഞ്ഞത് -ഒരു കപ്പ്
5. ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
6. മുളകുപൊടി -ഒരു ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
8. മല്ലിപ്പൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
9. ഗരംമസാലപ്പൊടി -രണ്ട് ടീസ്പൂണ്‍
10. സവാള അരിഞ്ഞത് -അരക്കപ്പ്
11. പാചക എണ്ണ -അരക്കപ്പ്
12. പച്ചമുളക് -നാല് എണ്ണം
13. അണ്ടിപ്പരിപ്പ് -പത്ത് ഗ്രാം
14. കിസ്മിസ് -അഞ്ച് ഗ്രാം
15. ഗ്രാമ്പൂ -നാല് എണ്ണം
16. കറുവപ്പട്ട -രണ്ടു കഷണം
17. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
ചെമ്മീനില്‍ കുറച്ച് ഗരംമസാലയും ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിച്ച് മാറ്റിവെക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് സവാള, തക്കാളി, ഇഞ്ചി എന്നിവ ഓരോന്നായി ഇട്ട് വഴറ്റുക. പച്ചമണം മാറിയാല്‍ മസാല ചേര്‍ക്കാം. ഇതില്‍ ചെമ്മീനിട്ട് ഇളക്കണം. വേറൊരു ചട്ടിയില്‍ കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ നെയ്യില്‍ മൂപ്പിച്ച് ഇതില്‍ കഴുകിയ അരി ഇട്ട് ഇളക്കുക. അരി മൂത്ത ശേഷം ഒന്നിന് ഒന്നര കപ്പ് എന്ന കണക്കില്‍ തിളച്ച വെള്ളം ഒഴിച്ച് മുക്കാല്‍ വേവില്‍ ഇറക്കിവെക്കുക. മറ്റൊരു പാത്രത്തില്‍ കൊഞ്ച് മസാലയും അതിന്‍െറ മീതെ ചോറും എന്ന രീതിയില്‍ അടുക്കടുക്കായി ഇട്ട ശേഷം രണ്ടുമിനിറ്റ് ചെറുചൂടില്‍ വേവിക്കുക. നെയ്യില്‍ വറുത്തുകോരിയ അണ്ടിപ്പരിപ്പും കിസ്മിസും വെച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പാം.
മട്ടന്‍ പുലാവ്
1. എല്ളോടുകൂടിയ ആട്ടിറച്ചി -ഒരു കിലോഗ്രാം
2. പാചക എണ്ണ -20 മില്ലിലിറ്റര്‍
3. ഗരംമസാല -പത്തു ഗ്രാം
4.നെയ്യ് -100 ഗ്രാം
5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -50 ഗ്രാം
6. സവാള അരിഞ്ഞത് -250 ഗ്രാം
7. പച്ചമുളക് നെടുകെ പിളര്‍ന്നത് -പത്ത് എണ്ണം
8. മല്ലിയില കൊത്തിയരിഞ്ഞത് -ഒരു തണ്ട്
9. പുതിന -കുറച്ച്
10. തൈര് -100 മില്ലിലിറ്റര്‍
11. ബസുമതി അരി -ഒരു കിലോഗ്രാം
12. തക്കാളി (ചെറുകഷണങ്ങള്‍) -150 ഗ്രാം
13. മുളകുപൊടി -മൂന്നു ടേബ്ള്‍ സ്പൂണ്‍
14. മല്ലിപ്പൊടി -രണ്ടു ടേബ്ള്‍ സ്പൂണ്‍
15. ഗരംമസാല -ഒരു ടേബ്ള്‍ സ്പൂണ്‍
16. മഞ്ഞള്‍പ്പൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
17. വെള്ളം അരിയുടെ അളവിന് തുല്യം
18. ഉപ്പ് -പാകത്തിന്
തയാറാക്കുന്നവിധം:
അരി ഒരു പാത്രത്തില്‍ അളന്ന് എടുക്കുക. കഴുകി വൃത്തിയാക്കി വെള്ളം വാലാന്‍ വെക്കുക. അരിയുടെ അതേ അളവില്‍ വെളളം എടുത്തുവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഗരംമസാല, ഉള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുക. അതിലേക്ക് വെളുത്തുള്ളി ഇഞ്ചി മിശ്രിതം മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് മുറിച്ചുവെച്ച ആട്ടിറച്ചി ചേര്‍ക്കുക. അതിനൊപ്പം കൊത്തിയരിഞ്ഞ മല്ലിയില, പൊതിന, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക. കട്ടയുടച്ച തൈര് ചേര്‍ത്ത് ആട്ടിറച്ചി പകുതി പാകമാകുംവരെ വേവിക്കുക. അളന്നുവെച്ച വെള്ളമൊഴിച്ചശേഷം മസാലക്കൂട്ടില്‍ അരി ഇട്ട് പത്തു 15 മിനിറ്റ് ചെറുചൂടില്‍ വേവിക്കുക. അടിയില്‍ പിടിക്കാതെ നോക്കണം. ചോറിന് മുകളില്‍ നെയ്യ്, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് ദം ചെയ്യുക. വറുത്ത ഉള്ളി മേമ്പൊടി ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.