ചിക്കന്‍ പൊക്കവട
text_fieldsആവശ്യമുള്ള സാധനങ്ങള്‍:
- കടലപ്പൊടി -250 ഗ്രാം
- മുട്ട -1 എണ്ണം
- സവാള -1 എണ്ണം
- പച്ചമുളക് -5 എണ്ണം
- ചിക്കന്‍ -150 ഗ്രാം
- അരിപ്പൊടി -1 സ്പൂണ്‍
- ഇഞ്ചി -ചെറിയ കഷണം
- വെളുത്തുള്ളി -3 അല്ലി
- മുളകുപൊടി -ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി -ചെറിയ സ്പൂണ്‍
- ഗരംമസാല -ഒരു നുള്ള്
- മല്ലിച്ചെപ്പ്, കറിവേപ്പില -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
മുക്കാല്‍ ഗ്ളാസ് വെള്ളത്തില്‍ അല്‍പം മുളകുപൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് വേവിക്കുക. ചിക്കന്‍ എല്ലുമാറ്റി മിക്സിയില്‍ ഒന്ന് കറക്കിയെടുക്കുക. ചിക്കന്‍ സ്റ്റോക് (ചിക്കന്‍ വേവിച്ച വെള്ളം) അരിച്ചെടുക്കുക. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇലകള്‍ ഇവ പൊടിയായി അരിയുക. ഇതിലേക്ക് മിക്സ് ചെയ്ത് ചിക്കന്‍, മുട്ട, കടലപ്പൊടി, അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി ഇവ യോജിപ്പിക്കുക. ചിക്കന്‍ സ്റ്റോക് ചേര്‍ത്ത് നുള്ളിയിടാന്‍ പാകത്തില്‍ കുഴക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ നുള്ളിയിട്ട് പൊരിച്ചെടുക്കുക.
ചിക്കന്‍കാല്‍ പൊരിച്ചത് സ്പെഷല്‍
ആവശ്യമുള്ള സാധനങ്ങള്‍:
- ചിക്കന്‍കാല്‍ -4 എണ്ണം
- കുരുമുളക് പൊടി -1 സ്പൂണ്‍
- ഇഞ്ചി -50 ഗ്രാം
- വെളുത്തുള്ളി -5 അല്ലി
- മല്ലിച്ചെപ്പ്, പൊതീന -4 ഇതള്‍
- ചിക്കന്‍ മസാല -1 സ്പൂണ്‍
- റസ്ക്പൊടി -1 വലിയ സ്പൂണ്‍
- മുട്ട -ഒന്ന്
പാകം ചെയ്യുന്ന വിധം:
ചിക്കന്‍ നല്ലവണ്ണം കഴുകി വൃത്തിയാക്കി മുകളില്‍പറഞ്ഞ ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്ത് കുഴക്കുക. മുട്ട അടിച്ച് അതില്‍ ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചതിന് ശേഷം റസ്ക് പൊടി ഇട്ടുകൊടുക്കുക.
ബീഫ് ബോണ്ട
ആവശ്യമുള്ള സാധനങ്ങള്‍:
- ഉരുളക്കിഴങ്ങ് -4 എണ്ണം
- ബീഫ് -150 ഗ്രാം
- സവാള -2 എണ്ണം
- പച്ചമുളക് -5 എണ്ണം
- മൈദ -അരകപ്പ്
- മഞ്ഞള്‍പ്പൊടി - അരസ്പൂണ്‍
- മുളകുപൊടി -അരസ്പൂണ്‍
- കടുക് -ഒരു നുള്ള്
- ഉപ്പ് -പാകത്തിന്
- ഇഞ്ചി -ചെറിയ കഷണം
- വെളുത്തുള്ളി -3 അല്ലി
- ഗരംമസാല -ഒരു നുള്ള്
- വെളിച്ചെണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:
കിഴങ്ങ് ഉപ്പുചേര്‍ത്ത് വേവിക്കുക. ബീഫ്, അരസ്പൂണ്‍ ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഒരു ഗ്ളാസ് വെള്ളം എന്നിവ കുക്കറിലാക്കി രണ്ടു വിസിലിന് വേവിക്കുക. ബീഫ് മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക. സ്റ്റോക് അരിച്ചുവെക്കുക. സവാള, മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പൊടിയായരിയുക. രണ്ടു സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ടു പൊട്ടിയാല്‍ അരിഞ്ഞുവെച്ചവ ചേര്‍ത്ത് വഴറ്റുക. പുഴുങ്ങിപ്പൊടിച്ച കിഴങ്ങും ബീഫും ഗരംമസാലയും ചേര്‍ക്കുക. ഇറക്കാന്‍ നേരം ഇലകള്‍ പൊടിയായരിഞ്ഞത് ചേര്‍ക്കുക. മൈദയില്‍ നുള്ള് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവയും ബീഫ് സ്റ്റോക്കും ചേര്‍ത്ത് കട്ടിയില്‍ കലക്കിവെക്കുക. വഴറ്റിയ കൂട്ട് ചെറുനാരങ്ങ വലുപ്പത്തില്‍ ഉരുട്ടി മൈദക്കൂട്ടില്‍ മുക്കിയെടുത്ത് പൊരിക്കുക. അല്‍പം കുരുമുളകുപൊടി ചേര്‍ത്ത് വഴറ്റിയാല്‍ മതി.
തയാറാക്കിയത്: മുനീറ തിരുത്തിയാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.