മസാല കുറഞ്ഞ വെളിച്ചെണ്ണ ബിരിയാണി
text_fieldsചേരുവകള്‍:
- ബിരിയാണി അരി ^ഒരു കിലോ
- വെളിച്ചെണ്ണ ^200 (ആവശ്യത്തിന് ഉപയോഗിക്കാം)
- കോഴി ഇറച്ചി കഷണങ്ങളാക്കിയത് ^1 കിലോ
- സവാള ^നാലെണ്ണം അരിഞ്ഞത്
- തക്കാളി ^മൂന്നെണ്ണം
- പച്ചമുളക് ^അഞ്ചെണ്ണം അറ്റം പിളര്‍ന്നത്
- കാരറ്റ് ^ഒന്ന് (ചെറിയ കഷ്ണങ്ങളാക്കിയത്)
- വെളുത്തുള്ളി ^ഒരു തുടം ചതച്ചത്
- മല്ലിച്ചപ്പ് ^മൂന്ന് മുരട് അരിഞ്ഞത്
- വേപ്പില ^നാല് ഞെട്ട്
- മഞ്ഞള്‍പൊടി ^അര ടീസ്പൂണ്‍
- മുളകുപൊടി ^ഒരു ടീസ്പൂണ്‍
- ഉപ്പ് ^പാകത്തിന്
- പട്ട, ഗ്രാമ്പു, ഏലക്കായ് എല്ലാംകൂടി കുറച്ച് പൊടിച്ചത്
- അണ്ടിപ്പരിപ്പ്, മുന്തിരി ^എണ്ണയില്‍ വറുത്തത്
തയാറാക്കുന്ന വിധം:
ഒരു കിലോ അരി വേവിക്കാന്‍ പറ്റുന്ന പാത്രത്തില്‍ വെള്ളം ഒഴിച്ച് സ്റ്റൗവില്‍ വെച്ച് കത്തിക്കുക. വെള്ളം തിളക്കുമ്പോള്‍ അരി കഴുകി അതിലേക്കിടുക. പാകത്തിന് ഉപ്പും ചേര്‍ക്കണം. വേവ് കൂടുന്നതിനുമുമ്പ് ചോറ് വെള്ളം വാരാന്‍ ഒരു കൊട്ടയിലേക്ക് മാറ്റുക. വായ വട്ടമുള്ള പാത്രം സ്റ്റൗവില്‍ വെച്ച് കത്തിച്ച് ചൂടായാല്‍ ഇതില്‍ പറഞ്ഞ വെളിച്ചെണ്ണയില്‍ നിന്നും പകുതി ഒഴിച്ച് സവാള, തക്കാളി, പച്ചമുളക്, വേപ്പില എല്ലാംകൂടി പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. ശേഷം വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ഇതിലേക്കിടുക. പിന്നീട് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഇട്ടതിനുശേഷം കഴുകിവെച്ച ഇറച്ചിയും ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി മൂടി വെക്കുക.
ഇടക്കിടക്ക് ഇളക്കണം. ഇറച്ചി വെന്ത് പാകമായാല്‍ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇറച്ചി മാറ്റിയ ചെമ്പില്‍ വേവിച്ച ചോറില്‍ നിന്നും മുക്കാല്‍ ഭാഗം ചോറും അതിലേക്കിടുക. മുറിച്ചുവെച്ച കാരറ്റും ഗ്രാമ്പൂ, ഏലക്കാ, പട്ട ഇവ പൊടിച്ചതും കൂടി ചോറിനിടയില്‍ വിതറുക. ശേഷം വേവിച്ച ഇറച്ചിക്കൂട്ട് അതിലേക്ക് ഒഴിച്ച് ബാക്കിയുള്ള ചോറുകൂടി അതിനു മുകളിലിട്ട് നല്ലവണ്ണം അമര്‍ത്തി മുകളില്‍ കുറച്ച് വെളിച്ചെണ്ണയൊഴിച്ച് മൂടിവെച്ച് 10 മിനിറ്റ് സിമ്മില്‍ വെക്കുക. ശേഷം സ്റ്റൗ ഓഫ് ചെയ്യാം.
അരിഞ്ഞ് വെച്ച മല്ലിച്ചപ്പ് ചോറില്‍ വിതറി ഇളക്കി അതിന് മുകളില്‍ വറുത്ത അണ്ടിപ്പരിപ്പും മുന്തിരിയും വിതറി ബിരിയാണി വിളമ്പാം.
- സാലഡ്
ചേരുവകള്‍:
- സവാള ^മൂന്നെണ്ണം
- തക്കാളി ^ഒന്ന്
- കക്കരി ^ഒന്ന്
- കാപ്സികം ^ഒന്ന്
- കാരറ്റ് ^ഒന്ന്
- പച്ചമുളക് ^രണ്ടെണ്ണം
തയാറാക്കുന്ന വിധം:
ഇതെല്ലാം നല്ലവണ്ണം കഴുകി ചെറിയ ചതുര കഷ്ണങ്ങളാക്കി പാകത്തിന് ഉപ്പും ഒരു ടീസ്പൂണ്‍ വിനാഗിരിയും രണ്ടു ടീസ്പൂണ്‍ ഒലീവ് ഓയിലുമൊഴിച്ച് ഒന്നിളക്കി ഉപയോഗിക്കാം.
- പൊതിന ചമ്മന്തി
ചേരുവകള്‍:
- പൊതിനയില ^ഒരു പിടി
- ചിരവിയ തേങ്ങ ^അരമുറി
- പച്ചമുളക് ^അഞ്ച് കഷണം
തയാറാക്കുന്ന വിധം:
ഇതെല്ലാംകൂടി മിക്സിയുടെ ഗ്രൈന്ററിലിട്ട് അരച്ച് ഉപയോഗിക്കാം
തയാറാക്കിയത്: ഹഫ്സ പാഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.