Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightവെജ് പ്രോട്ടീൻ...

വെജ് പ്രോട്ടീൻ വിഭവങ്ങൾ

text_fields
bookmark_border

ഇറച്ചിയില്ലാതെ തന്നെ അതേ രുചിയിൽ പ്രോട്ടീൻ സമൃദ്ധമായ വിഭവങ്ങൾ തയാറാക്കിയാലോ? വെജ്​ കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് ഇഷ്​ടപ്പെടുന്ന വീട്ടിലുള്ള പച്ചക്കറികൾ ഉപയോഗിച്ച്​ തയാറാക്കാവുന്ന അഞ്ച്​ വിഭവങ്ങളിതാ...

1. പ​നീ​ർ സ്​​ക്യു​വേ​ർസ്​

Paneer Skewers

ചേരുവകൾ:

  • പ​നീ​ർ - 200 ഗ്രം
  • ​ഡ്രൈ​ഡ്​ ഒ​റി​ഗാ​നോ
  • ക​ള​ർ കാ​പ്​​സി​ക്കം
  • ഉ​പ്പ്​
  • കു​രു​മു​ള​കു​​പൊ​ടി
  • ഒ​ലി​വ്​ ഒാ​യി​ൽ
  • നാ​ര​ങ്ങനീ​ര്​
  • ബാ​ർ​സ​നി​ക്​ വി​നാ​ഗി​രി
  • പ​ഞ്ച​സാ​ര

തയാറാക്കുന്ന വി​ധം:
പ​നീ​ർ ച​തു​ര​ത്തി​ൽ മു​റി​ച്ച്​ മൂ​ന്ന്​ നിറങ്ങളിലുള്ള കാ​പ്​​സി​ക്ക​വും ഡ്രൈ​ഡ്​ ഒ​റി​ഗാ​നോ​യും ഉ​പ്പ്, കു​രു​മു​ള​കു​​പൊ​ടി, ഒ​ലി​വ്​ ഒാ​യി​ൽ, നാ​ര​ങ്ങ​നീ​ര്, ​ബാ​ർ​സ​നി​ക്​ വി​നാ​ഗി​രി എ​ന്നി​വയും ചേ​ർ​ത്ത്​ മാ​രി​നേ​റ്റ്​ ചെ​യ്യു​ക. മാ​രി​നേ​റ്റ്​ ചെ​യ്​​ത പ​നീ​റും കാ​പ്​​സി​ക്ക​വും ഗ്രി​ല്ലി​ങ്​ പാ​ൻ അ​ല്ലെ​ങ്കി​ൽ ത​വ​യി​ൽ എ​ണ്ണ​യോ ബ​ട്ട​റോ ഒ​ഴി​ച്ച്​ ​ഇ​രുവ​ശ​വും ഗ്രി​ൽ ചെ​യ്​​തെ​ടു​ക്കു​ക.സാ​ത്തെ സ്​​റ്റി​ക്കി​ൽ അ​ത്​ അ​റേ​ഞ്ച്​ ചെ​യ്യു​ക. ഒരു പാനിൽ ബാ​ർ​സനിക്​​ വി​നാ​ഗി​രി​ ചൂടാക്കി അതിലേക്ക്​ പ​ഞ്ച​സാ​ര​ ചേ​ർ​ത്ത്​ നൂൽ പരിവമാവുമ്പോൾ അതുകൂടെ ഒഴിച്ചാൽ ​​േപ്ലറ്റിങ്ങും ഭംഗിയാകും ​േഫ്ലവറും ലഭിക്കും.

2. പ​നാ​ക്കോ​ട്ട

Panna Cotta

ചേരുവകൾ:

  • പാ​ൽ - 1 1/2 ക​പ്പ്​
  • ക്രീം - 1 1/2 ​ക​പ്പ്​
  • വാ​നി​ല എ​സ​ൻ​സ്​ - 1 ടീസ്​പൂൺ
  • പ​ഞ്ച​സാ​ര - 1/4 കപ്പ്​
  • അ​ഗ​ർ അ​ഗ​ർ / ജ​ലാ​റ്റി​ൻ - ഒരു ഷീറ്റ്​​/ 8ഗ്രാം
  • കസ്​ കസ്​ (ബേ​സി​ൽ സീ​ഡ്)- 2- 3 ടീസ്​പൂൺ

ത​യാ​റാ​ക്കു​ന്ന വി​​ധം:
പ​നാ​ക്കോ​ട്ട ഒ​രു ഇ​റ്റാ​ലി​യ​ൻ ഡെ​സേ​ർ​ട്ടാ​ണ്. പാ​ലും ക്രീ​മും ഒ​രേ അ​ള​വി​ൽ ചേ​ർ​ത്താ​ണ്​ പ​നാ​ക്കോ​ട്ടയുടെ ബേസ്​ ത​യാ​റാ​ക്കു​ന്ന​ത്. പാലും ക്രീമും യോജിപ്പിച്ച്​ ചെ​റു​തീ​യി​ൽ തിളപ്പിക്കുക. ശേഷം പ​ഞ്ച​സാ​രകൂടി ചേർത്ത്​ അലിയുന്നതുവരെ തിളപ്പിച്ചാൽ പ​നാ​ക്കോ​ട്ട​യു​ടെ ബേ​സ്​ ​ത​യാ​റാ​യി. ഏ​തു​ ​േഫ്ല​വ​റി​ലും ഇ​ത്​ ത​യാ​റാ​ക്കാം. ബേ​സ്​ മി​ശ്രി​ത​ത്തി​ലേ​ക്ക്​ വാ​നി​ല എ​സ​ൻ​സ്​ ​േച​ർ​ക്കാം. സെറ്റിങ്​ ഏജൻറ്​ ആയി ചൈനാഗ്രാസ്​ അ​ല്ലെ​ങ്കി​ൽ ജ​ലാ​റ്റി​ൻ ​േച​ർ​ക്കാവുന്നതാണ്​. ഇ​വി​ടെ ചൈനാഗ്രാസ്​ ആ​ണ്​ ​േച​ർ​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത ഒ​രു ഷീ​റ്റ്​ ചൈനാഗ്രാസ്​​ പി​ഴിഞ്ഞ്​ എ​ടു​ത്തി​ട്ടാ​ണ്​ ചേ​ർ​ക്കു​ന്ന​ത്. അ​ത്​ ന​ന്നാ​യി അ​ലി​ഞ്ഞു​​ചേ​രു​േ​മ്പാ​ഴേ​ക്കും തീ​യി​ൽ​നി​ന്ന്​ മാ​റ്റി അ​രി​ച്ചെ​ടു​ക്കു​ക. ഇൗ ​മി​ശ്രി​ത​ത്തി​െ​ൻ​റ പ​കു​തി എ​ടു​ത്ത്​ മാ​റ്റി​െ​വ​ച്ച്​ അ​തി​ന​ക​ത്ത്​ 10- 15 മിനുട്ട്​ കുതിർത്ത വച്ച​ കസ്​ കസ്​ ചേ​ർ​ത്ത്​ അ​ത്​ സെ​റ്റ്​ ചെ​യ്യാ​ൻ വെ​ക്കു​ക. ചൈനാഗ്രാസ്​ റൂം ​ടം​പ​റേ​ച്ച​റി​ൽ​ ത​ന്നെ സെ​റ്റാ​കും. ജ​ലാ​റ്റി​നാ​ണെ​ങ്കി​ൽ ഫ്രി​ഡ്​​ജി​ൽ​െ​വ​ച്ച്​ സെ​റ്റ്​ ചെ​യ്യു​ക. ഒാ​രോ ലെ​യ​റാ​യി വേ​ണം സെ​റ്റ്​ ചെ​യ്​​തു​വെ​ക്കാ​ൻ.​ ശേ​ഷം ത​ണു​പ്പി​ച്ച്​​ ക​ഴി​ക്കാം.

3. ഗ​ലോ​ട്ടി ക​ബാ​ബ്​ വി​ത്ത്​ പു​തി​ന ച​ട്ട്​​നി

Galouti Kebab with Peppermint Chatni

ചേരുവകൾ:

  • സോ​യ - 100 ഗ്രാം
  • ​ക​ട​ല​പ്പ​രി​പ്പ്​- അ​ര ക​പ്പ്​
  • മു​ള​കു​പൊ​ടി - ഒ​രു ടീ​സ്​​പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി -ഒ​രു ടീ​സ്​​പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി -ഒ​രു ടീ​സ്​​പൂ​ൺ
  • മ​ല്ലി​യി​ല
  • പ​ച്ച​മു​ള​ക്​ ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  • ഉ​പ്പ്​ ആ​വ​ശ്യ​ത്തി​ന്​
  • ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​
  • നാ​ര​ങ്ങനീ​ര്

ത​യാ​റാ​ക്കു​ന്ന വി​​ധം:
സോ​യ ചൂ​ടു​വെ​ള്ള​ത്തി​ൽ ഇ​ട്ട്​ തി​ള​പ്പി​ച്ച്​ വെ​ള്ളം മാ​റ്റി പി​ഴി​ഞ്ഞെ​ടു​ത്ത​ശേ​ഷം അ​തി​ലേ​ക്ക്​ കു​തി​ർ​ത്ത ക​ട​ല​പ്പ​രി​പ്പു​കൂ​ടി ചേ​ർ​ത്ത്​ മി​ക്​​സി​യി​ൽ കീ​മ​യു​ടെ പാ​ക​ത്തി​ൽ അ​ടി​ച്ചെ​ടു​ക്കു​ക. അ​തി​ലേ​ക്ക്​ കു​രു​മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി, ഉ​പ്പ്, മ​ല്ലി​യി​ല, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, പ​ച്ച​മു​ള​ക്​ ചെ​റു​താ​യി അ​രി​ഞ്ഞ​ത്, നാ​ര​ങ്ങാ നീ​ര്​ എ​ന്നി​വ ചേ​ർ​ത്ത്​ ന​ന്നാ​യി മി​ക്​​സ്​ ചെ​യ്യു​ക. ​ഒ​ട്ടും വെ​ള്ളം ​േച​ർ​ക്കാ​തെ വേ​ണം ഇ​ത്​ ത​യാ​റാ​ക്കാ​ൻ. ക​ബാ​ബി​െ​ൻ​റ ഷേ​പ്പ്​ ചെ​യ്​​തെ​ടു​ത്ത്​ കു​റ​ച്ച്​ എ​ണ്ണ​യി​ൽ ഒ​രു ത​വ​യി​ൽ ന​ല്ല തീ​യി​ൽ ഇ​രു വ​ശ​വും മൊ​രി​ച്ചെ​ടു​ക്കു​ക. പു​തി​ന​യി​ല, മ​ല്ലി​യി​ല, സ​വാ​ള, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, ഉ​പ്പ്, നാ​ര​ങ്ങനീ​ര്​ എ​ന്നി​വ ​​േച​ർ​ത്ത്​ അ​ര​ച്ചാ​ൽ ഡിപ്പിനായി ച​ട്​​നിയും ത​യാ​ർ.​

4. ബ്രോ​ക്കോ​ളി ചീ​സ്​ സൂ​പ്പ്

Broccoli Cheese Soup

ചേരുവകൾ:

  • പാ​ൽ - ഒ​രു ക​പ്പ്​
  • ചീ​സ്​ - ​ര​ണ്ട്​ ക്യൂ​ബ്​
  • ക്രീം - രണ്ട്​ ടേബിൾ സ്​പൂൺ
  • ​ബ​ട്ട​ർ - രണ്ട്​ ടേബിൾ സ്​പൂൺ
  • വെ​ളു​ത്തു​ള്ളി - ര​ണ്ട്​ പോ​ട്​
  • സ​വാ​ള - അ​ര​ക്ക​ഷ​​ണം ചെ​റു​താ​യി അ​രി​ഞ്ഞ​ത്​
  • ബേ​ ലീ​വ്​​സ്​ - ഒ​ന്ന്​
  • കാ​ര​റ്റ്​ - 1/2 കിലോ ച​തു​ര​ത്തി​ൽ അ​രി​ഞ്ഞ​ത്​

ത​യാ​റാ​ക്കു​ന്ന വി​​ധം:
ര​ണ്ടു​ ഭാ​ഗ​മാ​യാ​ണ്​ സൂ​പ്പ്​ ത​യാ​റാ​ക്കു​ന്ന​ത്. ചൂടായ പാനിലേക്ക്​ ബ​ട്ട​റും ചതച്ച വെ​ളു​ത്തു​ള്ളി​യും സ​വാ​ള​യും ബേലീ​വ്​​സും കാരറ്റും ചേർത്ത്​ 2-3 മിനുട്ട്​ വ​ഴ​റ്റി​യ​ശേ​ഷം പാ​ലും ​ക്രീ​മും ചേ​ർ​ത്ത്​ ചെ​റു​ചൂ​ടി​ൽ തി​ള​പ്പി​ക്കു​ക. ​ബ​ട്ട​ർ, കു​രു​മു​ള​ക്​ ക്ര​ഷ്​ ചെ​യ്ത​​ത്​ എ​ന്നി​വ ചേ​ർ​ത്ത്​ ഏ​ഴു​ മി​നി​റ്റ്​​ തി​ള​പ്പി​ച്ചാ​ൽ സൂ​പ്പ്​ ത​യാ​ർ. ബ്രോ​​ക്കോ​ളി ​ബ്ലാ​ഞ്ച്​​ ചെ​യ്ത ​ശേ​ഷം (ചെ​റു​താ​യി അ​രി​ഞ്ഞ്​ തി​ള​ക്കു​ന്ന വെ​ള്ള​ത്തി​ൽ 30​ സെ​ക്ക​ൻ​ഡ്​ ഇ​ട്ട്​ ത​ണു​ത്ത വെ​ള്ള​ത്തി​ലി​ട്ട്​ എ​ടു​ക്കു​ക) വെ​ളു​ത്തു​ള്ളി​യും ​പ​ച്ച​മു​ള​കും കു​റ​ച്ച്​ വെ​ള്ള​വും ചേ​ർ​ത്ത്​ അ​ഞ്ച്​-​ആ​റു മി​നി​റ്റ്​​ മി​ത​മാ​യ ചൂ​ടി​ൽ വെ​ന്തു​ക​ഴി​ഞ്ഞാ​ൽ ഉ​പ്പും കു​രു​മു​ള​കും ​േച​ർ​ത്ത് ​​ വി​ള​മ്പാം.

5. പാ​ൻകേ​ക്ക്​ വി​ത്ത്​ കാ​ര​മ​ൽ സോ​സ്​ &​ ​ടൊ​മാ​റ്റോ ജാം

Pan Cake With Caramel Sauce and Tomato Jam

ചേരുവകൾ:

  • ​ക​ട​ല​മാ​വ്​ -ഒ​രു ക​പ്പ്​
  • തൈ​ര്​ - അ​ര ക​പ്പ്​
  • ഉ​പ്പ്​- ആവശ്യത്തിന്​
  • പ​ഞ്ച​സാ​ര- മധുരത്തിന്​
  • ബേ​ക്കി​ങ്​ സോ​ഡ
  • പ​ഴു​ത്ത ത​ക്കാ​ളി -മൂ​ന്ന്​

ത​യാ​റാ​ക്കു​ന്ന വി​​ധം:
ക​ട​ല​മാ​വും തൈ​രും ഉ​പ്പും പ​ഞ്ച​സാ​ര​യും ബേ​ക്കി​ങ്​ സോ​ഡ​യും ചേ​ർ​ത്ത്​ 15 മി​നി​റ്റ്​​ മാ​റ്റി​വെ​ക്കു​ക. ഇത്​ ദോ​ശ​മാ​വി​െ​ൻ​റ പാ​ക​മാക്കി തവയിൽ ബ​ട്ട​ർ ത​ട​വി ചു​െ​ട്ട​ടു​ക്കു​ക.
കാ​ര​മ​ൽ സോ​സ്: പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ർ​ത്ത്​ ചൂ​ടാ​ക്കി ന​ന്നാ​യി ഇ​ള​ക്കി​ കാരമലൈസ്​ ചെയ്​ത ​ശേ​ഷം അ​തി​ലേ​ക്ക്​ ബ​ട്ട​റും ​ക്രീ​മും ചേ​ർ​ത്താ​ൽ ​െസെ​ഡ്​ ഡി​ഷ്​ ത​യാ​ർ.
​ടൊ​മാ​​േ​റ്റാ ജാം​: ​ന​ന്നാ​യി പഴുത്ത തക്കാളി ബ്ലാ​ഞ്ച്​​ ചെ​യ്​​ത്​ കു​ക്ക്​ ചെ​യ്​​ത്​ വെ​ള്ളം കു​റ​യു​മ്പോ​ൾ പ​ഞ്ച​സാ​ര, ക​റു​വ​പ്പ​ട്ട/​ഏ​ല​ക്ക എന്നിവ ചേർത്താൽ പാ​ൻ​കേ​ക്കി​നു മു​ക​ളി​ൽ തേ​ച്ചു​​കൊ​ടു​ക്കുവാനുള്ള ജാം തയ്യാർ

6. പ​ഞ്ചാ​ബി ഛോലെ

Punjabi Chole

ചേരുവകൾ:

  • വെ​ള്ള​ക്ക​ട​ല- ര​ണ്ട്​ ക​പ്പ്​ (എ​ട്ടു മ​ണി​ക്കൂ​ർ കു​തി​ർ​ത്ത​ത്)
  • ചാ​യ​പ്പൊ​ടി -ഒരു ടീസ്​പൂൺ, ​
  • സ​വാ​ള കൊ​ത്തി​യ​രി​ഞ്ഞ​ത്​ - ര​െ​ണ്ട​ണ്ണം, ​
  • ത​ക്കാ​ളി -ര​ണ്ടെ​ണ്ണം ​,
  • ഇ​ഞ്ചി -ഒരു കഷണം
  • ​വെ​ളു​ത്തു​ള്ളി - മൂ​ന്നു പോ​ട്​ , ​
  • മു​ള​കു​പൊ​ടി -3 ടീസ്​പൂൺ
  • ​ക​ശ്​​മീ​രി മു​ള​കു​പൊ​ടി ​-3 ടീസ്​പൂൺ,
  • പ​ച്ച​മു​ള​ക്​ -രണ്ട്​ എണ്ണം, ​
  • നാ​ര​ങ്ങനീ​ര് - ഒ​രു ടീ​സ്​​പൂ​ൺ, ​​
  • ഛോലെ മ​സാ​ല -ഒന്നര ടേബിൾസ്​പൂൺ,
  • മല്ലിപൊടി-ഒരു ടേബിൾ സ്​പൂൺ
  • ഗരം മസാല പൊടി ​-ഒന്നര ടീസ്​പൂൺ,
  • ബ​ട്ട​ർ -ഒരു ടേബിൾ സ്​പൂൺ, ​
  • ക​സൂ​രി മേ​ത്തി -ഒരു നുള്ള്​, ​
  • മ​ല്ലി​യി​ല - ചെ​റു​താ​യി അ​രി​ഞ്ഞ​ത്​, ​
  • സൺഫ്ലവർ ഒായിൽ /വെ​ജി​റ്റ​ബ്​​ൾ ഒാ​യി​ൽ-ഒരു ടേബിൾ സ്​പൂൺ.

ത​യാ​റാ​ക്കു​ന്ന വി​​ധം:
ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ ഒ​ഴി​ച്ച്​ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, സ​വാ​ള മൂ​പ്പി​ക്കു​ക. സവാള മൂത്തത്തിന്​ ശേഷം മസാലപ്പൊടികൾ ചേർക്കുക. ശേഷം ത​ക്കാ​ളി ഇ​ടു​ക. ഇത്​ മിക്​സ്​ ആയതിന്​ ശേഷം വേ​വി​ച്ച ക​ട​ല വെ​ള്ള​ത്തോ​ടെ ചീ​ന​ച്ച​ട്ടി​യി​ൽ ഇ​ടണം. ഇൗ സമയത്ത്​ ചായ​െപാടി കിഴി (ടീബാഗ്​ ആയാലും മതി) കെട്ടി വച്ചാൽ കറിക്ക്​ കടും നിറം ലഭിക്കും. കറി കു​റു​കി​വ​ര​ു​മ്പോ​ൾ ഉ​പ്പും​ നാ​ര​ങ്ങനീ​രും ക​സൂ​രി മേ​ത്തി​യും ചേർത്ത്​ മിക്​സ്​ ചെയ്​ത്​ തീ ഒാഫ്​ ചെയ്യാം. ശേഷം ബ​ട്ട​റും മല്ലിയില അരിഞ്ഞതും ചേ​ർ​ത്ത്​ രണ്ടു മിനിറ്റ്​ മൂ​ടി​വെ​ച്ച് ന​ന്നാ​യി മി​ക്​​സ്​ ചെയ്​ത്​ വിളമ്പാം.

തയാറാക്കിയത്: ശ്രീലക്ഷ്മി, നിരഞ്ജൻ പ്രഭു, കൊങ്കിണി പാചക വിദഗ്​ധ, മാസ്​റ്റർ ഷെഫ്​ ഇന്ത്യ ഫൈനലിസ്​റ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veg Protien DishesVeg DishesProtien DishesLifestyle News
Next Story