Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഫ്യൂഷൻ രുചികൾ

ഫ്യൂഷൻ രുചികൾ

text_fields
bookmark_border
ഫ്യൂഷൻ രുചികൾ
cancel

നമ്മുടെ നാടൻ അടുക്കളയും വെസ്റ്റേൺ ക്യൂസീനും കൂടിച്ചേർന്നൊരുക്കുന്ന ആറു പുതുരുചികൾ ഇത്തവണ പരിയപ്പെടുത്തുന്നു...

1. ഹ​ണി ഗ്ലേ​സ്​​ഡ്​ ചി​ക്ക​ൻ വി​ങ്​​സ്​ വി​ത്ത്​ കോ​ൺ

Honey Glazed chicken

ചേരുവകൾ: 

  • ചി​ക്ക​ൻ വി​ങ്​​സ്​ - 150 ഗ്രാം
  • വെ​ളി​ച്ചെ​ണ്ണ - 3 ടേ​ബി​ൾ സ്​​പൂ​ൺ
  • സോ​യ സോ​സ്​ - 1 ടേ​ബി​ൾ സ്​​പൂ​ൺ
  • ചി​ല്ലി സോ​സ്​ - 1 ടേ​ബി​ൾ സ്​​പൂ​ൺ
  • പ​ഞ്ച​സാ​ര - 1 ടീ ​സ്​​പൂ​ൺ
  • ഉ​പ്പ്​ - 1 ടേ​ബി​ൾ സ്​​പൂ​ൺ
  • പ​ച്ച​മു​ള​ക്​ അ​രി​ഞ്ഞ​ത്​ - 1 ടേ​ബി​ൾ  സ്​​പൂ​ൺ
  • തേ​ൻ - 1 ടേ​ബി​ൾ  സ്​​പൂ​ൺ
  • കോ​ൺ - 1 ക​പ്പ്​
  • വെ​ളു​ത്തു​ള്ളി - 1

തയാറാക്കുന്നവിധം:
ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി അ​തി​ലേ​ക്ക്​ വെ​ളു​ത്തു​ള്ളി​യും ചി​ക്ക​ൻ വി​ങ്​​സും ഇ​ട്ട്​ അ​ഞ്ച്​ മി​നി​റ്റ്​ വേ​വി​ക്കു​ക. സോ​യ സോ​സും ചി​ല്ലി സോ​സും ചേ​ർ​ത്തി​ള​ക്കി​യ ശേ​ഷം ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ർ​ക്കു​ക. അ​തി​ലേ​ക്ക്​ തേ​നും ഒ​ടു​വി​ൽ കോ​ണും ചേ​ർ​ത്ത്​ ഏ​ഴ്​മി​നി​റ്റ്​ വേ​വി​ച്ചാ​ൽ ചി​ക്ക​ൻ വി​ങ്​​സ്​ ത​യാ​ർ.

2. ല​വ്​​ലോ​ലി​ക്ക മീ​ൻ വ​റ്റി​ച്ച​ത്​

 Day 15 of the Doodle Snow Games!   fish fry About 34,60,000 results (0.84 seconds)  Search Results Tawa Fish Fry Recipe - Yummy Tummy fish fry from www.yummytummyaarthi.com https://www.yummytummyaarthi.com › Fish Recipes Garam Masala Powder – 1 tsp. Cori

ചേരുവകൾ: 

  • മീ​ൻ - 250 ഗ്രാം
  • ചെ​റി​യു​ള്ളി - ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ 1 ക​പ്പ്​
  • ത​ക്കാ​ളി - ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ 1/2 ക​പ്പ്​
  • ല​വ്​​ലോ​ലി​ക്ക (പേ​സ്​​റ്റാ​ക്കി​യ​ത്) - 1ക​പ്പ്​
  • പ​ച്ചമു​ള​ക് - 3 എ​ണ്ണം​
  • മ​ഞ്ഞ​ൾപൊ​ടി - 1 ടേ​ബി​ൾ സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി - 2 ടേ​ബി​ൾ സ്​​പൂ​ൺ
  • വെ​ളു​ത്തു​ള്ളി - 3 എ​ണ്ണം
  • ഇ​ഞ്ചി - അ​രി​ഞ്ഞ​ത്​ 1 ടേ​ബി​ൾ  സ്​​പൂ​ൺ
  • ക​റിവേ​പ്പി​ല - 1
  • വെ​ളി​ച്ചെ​ണ്ണ - 2 ടേ​ബി​ൾ സ്​​പൂ​ൺ
  • വെ​ള്ളം - ആ​വ​ശ്യ​ത്തി​ന്​

തയാറാക്കുന്നവിധം:
​അ​രി​ഞ്ഞു​വെ​ച്ച ചെ​റി​യു​ള്ളി വെ​ളി​​െച്ച​ണ്ണ​യി​ൽ ന​ന്നാ​യി വ​ഴ​റ്റു​ക. വ​ഴ​ന്നു വ​രു​മ്പോ​ൾ ത​ക്കാ​ളി​യും ര​ണ്ട്​ വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും ചേ​ർ​ത്ത്​ ഇ​ള​ക്കു​ക. അ​തി​ലേ​ക്ക്​ ല​വ്​​ലോ​ലി​ക്ക പേ​സ്​​റ്റും പ​ച്ച​മു​ള​കും ആ​വ​ശ്യ​ത്തി​ന്​ വെ​ള്ള​വും ചേ​ർ​ത്ത്​ തി​ള​ച്ചു​വ​രു​മ്പോ​ൾ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ മീ​നും ചേ​ർ​ക്കാം. തി​ള​ച്ചു​ക​ഴി​ഞ്ഞാ​ൽ ക​റി​വേ​പ്പി​ല​യും ഒ​രു സ്​​പൂ​ൺ എ​ണ്ണ​യും ചേ​ർ​ത്ത്​ വി​ള​മ്പാം.

3. ഒാ​റ​ഞ്ച്​ ചെ​മ്മീ​ൻ കി​ഴി

prawn with Orange

ചേരുവകൾ: 

  • ചെ​മ്മീ​ൻ -  200 ഗ്രാം
  • സ​വാ​ള - 1
  • ത​ക്കാ​ളി -  1
  • പ​ച്ച​മു​ള​ക്​ - 3
  • ഒാ​റ​ഞ്ച്​ - 1
  • വാ​ഴ​യി​ല - 1
  • മ​ഞ്ഞ​ൾ​പൊ​ടി - 1 ടേ​ബി​ൾ  സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി - 1 ടേ​ബി​ൾ സ്​​പൂ​ൺ
  • ഗ​രം മ​സാ​ല - 1   നു​ള്ള്​
  • ഉ​പ്പ്​ - 1 ടേ​ബി​ൾ  സ്​​പൂ​ൺ
  • വെ​ളി​ച്ചെ​ണ്ണ - 3 ടേ​ബി​ൾ  സ്​​പൂ​ൺ
  • ക​റി​വേ​പ്പി​ല - 1
  • വെ​ളു​ത്തു​ള്ളി - 3 അ​ല്ലി
  • വെ​ള്ളം - 1/2 ക​പ്പ്​

തയാറാക്കുന്നവിധം:
ആ​ദ്യം എ​ണ്ണ ചൂ​ടാ​ക്കി അ​തി​ൽ സ​വാ​ള വ​ഴ​റ്റു​ക. പി​ന്നെ വെ​ളു​ത്തു​ള്ളി ച​ത​ച്ച്​ ചേ​ർ​ക്കു​ക. ത​ക്കാ​ളി അ​രി​ഞ്ഞ​തും പ​ച്ച​മു​ള​കും ചേ​ർ​ത്ത്​ ​ ന​ന്നാ​യി വ​ഴ​റ്റി​യ​ശേ​ഷം പൊ​ടി​ക​ൾ ചേ​ർ​ക്കു​ക. ഇ​തി​ലേ​ക്ക്​ അ​ൽ​പം വെ​ള്ളം ചേ​ർ​ത്ത്​ ഗ്രേ​വി തി​ള​ക്കു​ന്ന സ​മ​യ​ത്ത്​ ചെ​മ്മീ​ൻ ചേ​ർ​ത്ത്​ വ​റ്റി​ക്കു​ക. ഇൗ ​മ​സാ​ല ഒാ​റ​ഞ്ച്​  കൊ​ണ്ടു​ണ്ടാ​ക്കി​യ ക​പ്പി​ൽ നി​റ​ച്ച്​ അ​ത്​ വാ​ഴ​യി​ല​കൊ​ണ്ട്​ കി​ഴി​യാ​ക്കി ​െവ​ളി​ച്ചെ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക.

4. നാ​ട​ൻ മ​സാ​ല​യി​ൽ ഗ്രി​ൽ​ഡ്​ ബീ​ഫ്​ സ്​​റ്റീ​ക്ക്

grilled beef steak

ചേരുവകൾ: 

  • ബീ​ഫ്​ സ്ലാ​ബ്​ - 150 ഗ്രാം
  • ​വെ​ളു​ത്തു​ള്ളി - 5 എ​ണ്ണം
  • കൊ​ത്തമ​ല്ലി - 1 ടേ​ബി​ൾ  സ്​​പൂ​ൺ
  • വ​റ്റ​ൽമു​ള​ക്​ -  3 എ​ണ്ണം
  • ജീ​ര​കം - 1ടേ​ബി​ൾ   സ്​​പൂ​ൺ
  • ക​ടു​ക്​​ -1 ടേ​ബി​ൾ  സ്​​പൂ​ൺ
  • ക​റി​വേ​പ്പി​ല - 1
  • വെ​ളി​ച്ചെ​ണ്ണ - 3 ടേ​ബി​ൾ  സ്​​പൂ​ൺ
  • നാ​ര​ങ്ങാ​നീ​ര്​ - 1 ക​പ്പ്​
  • ഉ​പ്പ്​ - 1 ടേ​ബി​ൾ  സ്​​പൂ​ൺ

തയാറാക്കുന്നവിധം:
മൂ​ന്ന്​ മു​ത​ൽ  ആ​റ്​ വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ഒ​രു പാ​നി​ൽ മൊ​രി​യു​ന്ന​തുവ​രെ ചൂ​ടാ​ക്കി​യ​ശേ​ഷം പൊ​ടി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക്​ നാ​ര​ങ്ങാനീ​രും ഉ​പ്പും വെ​ളി​ച്ചെ​ണ്ണ​യും ചേ​ർ​ക്കു​ക. ഇൗ ​പേ​സ്​​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ ബീ​ഫ്​ മാരി​നേ​റ്റ്​ ചെ​യ്യു​ക. മാരി​നേ​റ്റ്​ ചെ​യ്​​ത ബീ​ഫ്​  കു​റ​ഞ്ഞ​ത്​ എ​ട്ടു മ​ണി​ക്കൂ​റെ​ങ്കി​ലും ഫ്രി​ഡ്​​ജി​ൽവെ​ച്ച്​ ത​ണു​പ്പി​ക്ക​ണം. ഒ​രു ക​ട്ടി​യു​ള്ള പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച്​ ചൂ​ടാ​ക്കി   ഇ​തി​ലേ​ക്ക്​ ബീ​ഫ്​ ഇ​ട്ട്​ മൂ​ന്ന്​ മി​നി​റ്റ്​ വീ​തം  ര​ണ്ട്​ പു​റ​വും പൊ​ള്ളി​ച്ചെ​ടു​ത്തശേ​ഷം അ​വ​നി​ൽ 220 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ  15-20 മി​നി​റ്റ്​ നേ​ര​ത്തേ​ക്ക്​ വെ​ക്കു​ക. സ്വാ​ദി​ന്​ ക​റി​വേ​പ്പി​ല​കൂ​ടി ചേ​ർ​ത്ത്​ വി​ള​മ്പാം.

5. പൊ​ള്ളി​ച്ച മീ​നും ക​റി​വേ​പ്പി​ല​യും

Fried Fish

ചേരുവകൾ: 

  • മീ​ൻ ച​തു​ര​ത്തി​ൽ മു​റി​ച്ച​ത്​ - 100 ഗ്രാം
  • ​പ​ച്ചമു​ള​ക്​ അ​രി​ഞ്ഞ​ത്​ - 1 ടേ​ബി​ൾ  സ്​​പൂ​ൺ
  • പ​ച്ചമു​ള​ക് - 1 എ​ണ്ണം
  • ക​റി​വേ​പ്പി​ല പേ​സ്​​റ്റാ​ക്കി​യ​ത്​ -3 ടേ​ബി​ൾ സ്​​പൂ​ൺ
  • ഉ​പ്പ്​ - ആ​വ​ശ്യ​ത്തി​ന്​
  • വെ​ളു​ത്തു​ള്ളി - 1
  • നാ​ര​ങ്ങാ​നീ​ര്- 2 ടേ​ബി​ൾ  സ്​​പൂ​ൺ

തയാറാക്കുന്നവിധം:
പ​ച്ച​മു​ള​കും ക​റി​വേ​പ്പി​ല പേ​സ്​​റ്റും നാ​ര​ങ്ങാ​നീ​രും ചേ​ർ​ത്ത്​ മീ​നി​ൽ ന​ന്നാ​യി ​പു​ര​ട്ടി​യെ​ടു​ക്കു​ക. ഒ​രു​മ​ണി​ക്കൂ​ർ മാരി​നേ​റ്റ്​​ ചെ​യ്​​തശേ​ഷം ഒ​രു പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച്​ ഏ​ഴ്​ മി​നി​റ്റ്​ ഗ്രി​ൽ ചെ​യ്യു​ക. ഇ​തി​നു മു​ക​ളി​ലേ​ക്ക്​ പ​ച്ച​മു​ള​ക്​ അ​രി​ഞ്ഞ​ത്​​ വി​ത​റി വി​ള​മ്പാം.

6. ബീ​ഫ്​ ഉ​ല​ർ​ത്തി​യ​ത്​ സ്​​റ്റ​ഫ്​​ഡ്​ ഇ​ൻ കാ​പ്​​സി​ക്കം

beaf fry with Capsikkam

ചേരുവകൾ: 

  • ബീ​ഫ്​ -  150 ഗ്രാം
  • ഉ​ള്ളി -  ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ 1 ക​പ്പ്​
  • ത​ക്കാ​ളി -  ചെ​റു​താ​യി അ​രി​ഞ്ഞ​ത്​ 1 ക​പ്പ്​
  • വെ​ളു​ത്തു​ള്ളി - 3 എ​ണ്ണം
  • ഇഞ്ചി - 2 എണ്ണം
  • മ​ഞ്ഞ​ൾ​പൊ​ടി - 2 ടേ​ബി​ൾ  സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി - 3 ടേ​ബി​ൾ  സ്​​പൂ​ൺ
  • മ​ല്ലിപ്പൊ​ടി - 1 ടേ​ബി​ൾ   സ​പൂ​ൺ
  • ഗ​രം മ​സാ​ല - 1  ടേ​ബി​ൾ സ്​​പൂ​ൺ
  • ഉപ്പ്​ - 1 ടേ​ബി​ൾ സ്​പൂൺ
  • കാ​പ്​​സി​ക്കം - 3
  • ചീ​സ്​ - ഒരു ​ൈ​സ്ല​സ്​
  • വെ​ളി​ച്ചെ​ണ്ണ - 1/2 ക​പ്പ്​
  • ക​റി​വേ​പ്പി​ല - 1
  • തേ​ങ്ങാകൊ​ത്ത് - 1 ​ ക​പ്പ്​

തയാറാക്കുന്നവിധം:
ഒ​രു ​പ്ര​ഷ​ർകു​ക്ക​റി​ൽ ബീ​ഫ്, ഉ​പ്പ്​, മ​ഞ്ഞ​ൾ​പൊ​ടി,  മു​ള​കു​പൊ​ടി, ഗ​രം മ​സാ​ല എ​ന്നി​വ ചേ​ർ​ത്ത്​ വേ​വി​ക്കു​ക. ഉ​ള്ളി​യും ത​ക്കാ​ളി​യും ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റും വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​ഴ​റ്റി അ​തി​ലേ​ക്ക്​ വേ​വി​ച്ച ബീ​ഫും പൊ​ടി​ക​ളും ചേ​ർ​ക്കു​ക. എ​ണ്ണ വ​റ്റു​ന്ന​തുവ​രെ വേ​വി​ക്കു​ക. തേ​ങ്ങാകൊ​ത്തും ക​റി​വേ​പ്പി​ലയും ചേ​ർ​ത്ത​തി​നു​ശേ​ഷം കു​റ​ച്ച്​ വെ​ളി​ച്ചെ​ണ്ണ തൂ​വാം. ഇൗ വി​ഭ​വം കാ​പ്​​സി​ക്കം ക​പ്പു​ക​ളി​ൽ നി​റ​ച്ച്​ ഏ​റ്റ​വും മു​ക​ളി​ലാ​യി ചീ​സും ചേ​ർ​ത്ത്​ 10 മി​നി​റ്റ്​​ ​ഗ്രി​ൽ ചെ​യ്​​തെ​ടു​ക്കാം.

തയാറാക്കിയത്: ആർ. അസ്​ഗർ ഖാൻ, ഫുഡ്​ കൺസൾട്ടന്‍റ്,​ തിരുവനന്തപുരം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodFusion TastesFusion DishesTraditional DishesWestern TastesLifestyle News
News Summary - Traditional and Western Fusion Tastes and Dishes -Lifestyle News
Next Story