Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഇതാണ് ചി​ക്ക​ൻ...

ഇതാണ് ചി​ക്ക​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്; ഈസിയായി തയാറാക്കാം

text_fields
bookmark_border
chicken-pottitherichath
cancel

ചിക്കൻ കൊണ്ട് തയാറാക്കാൻ കഴിയുന്ന രുചികരമായ അഞ്ച് പലഹാരങ്ങളാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. ടയർ പൊരി, ചി​ക്ക​ൻ പോ​പ്​​കോ​ൺ, ചി​ക്ക​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്, ചി​ക്ക​ൻ ചീ​സ് ​െബ്ര​ഡ്, ത​ക്കാ​ര​പ്പെ​ട്ടി എന്നിവയാണിവ. വിഭവങ്ങൾ തയാറാക്കാൻ വേണ്ട സാധനങ്ങളും പാകം ചെയ്യേണ്ട വിധവും ഷ​ബ്​​നം ഹി​ദാ​യ​ത്ത്​ താഴെ വിവരിക്കുന്നു....

1. ചി​ക്ക​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്

chicken-pottitherichath

ആവശ്യമുള്ള സാധനങ്ങൾ:

  • ചി​ക്ക​ൻ- 250 ഗ്രാം
  • ​മ​ഞ്ഞ​ൾ​പൊ​ടി- അ​ര ടീ​സ്​​പൂ​ൺ
  • കു​രു​മു​ള​ക് /പെ​രു​ഞ്ചീ​ര​ക പൊ​ടി- അ​ര ടീ​സ്​​പൂ​ൺ വീ​തം
  • ക​ശ്മീ​രി മു​ള​കു​പൊ​ടി- 1 ടേ​ബ്​​ൾ സ്​​പൂ​ൺ
  • ഗ​രം​മ​സാ​ല- അ​ര ടീ​സ്​​പൂ​ൺ
  • നാ​ര​ങ്ങ​നീ​ര്- 1 ടേ​ബ്​​ൾ സ്​​പൂ​ൺ
  • മൈ​ദ- ഒ​ന്ന​ര ടേ​ബ്​​ൾ സ്​​പൂ​ൺ
  • മു​ട്ട- 1
  • സ​മൂ​സ ഷീ​റ്റ്- 15 എ​ണ്ണം
  • ഉ​പ്പ് പാ​ക​ത്തി​ന്
  • എ​ണ്ണ വ​റു​ക്കാ​ൻ

പാകം ചെയ്യേണ്ടവിധം:

ചി​ക്ക​ൻ ​െബ്ര​സ്​​റ്റ്​ നീ​ള​ത്തി​ൽ നേ​ർ​മ​യാ​യി ക​ട്ട് ചെ​യ്ത്, ച​പ്പാ​ത്തി റോ​ള​ർ കൊ​ണ്ട് പ​തു​ക്കെ പ​ര​ത്തു​ക. ശേ​ഷം മു​ക​ളി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന എ​ല്ലാ മ​സാ​ല​പ്പൊ​ടി​ക​ളും ഉ​പ്പും നാ​ര​ങ്ങ​നീ​രും ചേ​ർ​ത്ത് മാ​രി​നേ​റ്റ് ചെ​യ്ത് ഒ​രു​മ​ണി​ക്കൂ​ർ മാ​റ്റി​വെ​ക്കു​ക. ശേ​ഷം മൈ​ദ, മു​ട്ട ചേ​ർ​ത്ത് വീ​ണ്ടും മി​ക്സാ​ക്കു​ക. സ​മൂ​സ ഷീ​റ്റ് ചെ​റു​താ​യി നീ​ള​ത്തി​ൽ നു​റു​ക്കി​വെ​ക്കു​ക. ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ അ​ര മ​ണി​ക്കു​ർ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്​ skewerൽ ​കോ​ർ​ക്കു​ക. പി​ന്നീ​ട് നു​റു​ക്കി​യ സ​മൂ​സ ഷീ​റ്റി​ൽ കോ​ട്ട് ചെ​യ്ത് ചൂ​ടാ​യ എ​ണ്ണ​യി​ൽ ചെ​റി​യ തീ​യി​ൽ വെ​ച്ച് ഇ​രു​വ​ശ​വും ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ചി​ക്ക​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത് റെ​ഡി! ​ടൊ​മാ​റ്റോ സോ​സി​നൊ​പ്പം ക​ഴി​ക്കാ​വു​ന്ന​താ​ണ്.

2. ടയർ പൊരി

tyre-pori

ആവശ്യമുള്ള സാധനങ്ങൾ:

  • എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ- 200 ഗ്രാം
  • ​സ​വാ​ള- 1 എ​ണ്ണം (കൊ​ത്തി​യ​രി​ഞ്ഞ​ത്)
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​- 1 ​ടീ​സ്​​പൂ​ൺ
  • മ​ഞ്ഞ​പൈാ​ടി- കാ​ൽ ​ടീ​സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി- 1-2 ​ടീ​സ്​​പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി- അ​ര ​ടീ​സ്​​പൂ​ൺ
  • ഗ​രം മ​സാ​ല​പ്പൊ​ടി- കാ​ൽ ​ടീ​സ്​​പൂ​ൺ
  • പ​ച്ച​മു​ള​ക്- 1-2 എ​ണ്ണം
  • മ​ല്ലി​യി​ല
  • ​െബ്ര​ഡ്- 10 ​െസ്ലെ​സ​സ്​
  • മു​ട്ട- 1 എ​ണ്ണം
  • ഉ​പ്പ് പാ​ക​ത്തി​ന്
  • എ​ണ്ണ- 5 ടേ​ബ്​​ൾ സ്​​പൂ​ൺ

പാകം ചെയ്യേണ്ടവിധം:

ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി, ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ അ​ൽ​പം മ​ഞ്ഞ​ൾ​പൊ​ടി​യും കു​രു​മു​ള​കു​പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് പാ​ക​ത്തി​ന് വേ​വി​ച്ച്, പി​ച്ചി (crush ചെ​യ്ത്) മാ​റ്റി​വെ​ക്കു​ക. പാ​നി​ൽ ര​ണ്ട്​ ടേ​ബ്​​ൾ സ്​​പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, അ​ൽ​പം ഉ​പ്പ് ചേ​ർ​ത്ത് വ​ഴ​റ്റു​ക. പൊ​ടി​ക​ളെ​ല്ലാം ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി, വേ​വി​ച്ച ചി​ക്ക​ൻ ചേ​ർ​ത്ത് ഇ​ള​ക്കി, മ​ല്ലി​യി​ല ചേ​ർ​ത്ത് തീ ​ഓ​ഫാ​ക്കു​ക. മു​ട്ട ഉ​പ്പും, ര​ണ്ടു നു​ള്ള് കു​രു​മു​ള​കു​പൊ​ടി​യും ചേ​ർ​ത്ത്​ അ​ടി​ച്ചു​വെ​ക്കു​ക.

​െബ്ര​ഡ് അ​രി​കു​ക​ളെ​ല്ലാം മു​റി​ച്ച്, ചെ​റി​യ ഒ​രു മൂ​ടി​കൊ​ണ്ടോ (അ​ട​പ്പ്) ഗ്ലാ​സ് കൊ​ണ്ടോ വ​ട്ട​ത്തി​ൽ മു​റി​ച്ച്, അ​തി​ൽ ഒ​ന്നി​ൽ മ​സാ​ല കു​റ​ച്ച് വെ​ച്ച്, മ​റ്റേ ​െബ്ര​ഡ് െസ്ലെ​സ്​ കൊ​ണ്ട്​ അ​ട​ക്കു​ക. പി​ന്നീ​ട് മു​ട്ട​ക്കൂ​ട്ടി​ൽ, ആ​ദ്യം ​െബ്ര​ഡി​െ​ൻ​റ സൈ​ഡു​ക​ളി​ൽ മു​ക്കി, എ​ണ്ണ ചൂ​ടാ​ക്കി​യ പാ​നി​ൽ​െ​ബ്ര​ഡി​െ​ൻ​റ സൈ​ഡു​ക​ൾ ഒ​ന്ന് ചൂ​ടാ​ക്കി​യ ശേ​ഷം അ​തി​നെ മു​ഴു​വ​നാ​യും മു​ട്ട​ക്കൂ​ട്ടി​ൽ മു​ക്കി, ചെ​റു​തീ​യി​ൽ വെ​ച്ച് ഷാ​ലോ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ടൊ​മാ​റ്റോ കെ​ച്ച​പ്പി​നോ​ടൊ​പ്പം (ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്) ക​ഴി​ക്കാ​വു​ന്ന​താ​ണ്.

3. ചി​ക്ക​ൻ പോ​പ്​​കോ​ൺ

Chicken-Popcorn

ആവശ്യമുള്ള സാധനങ്ങൾ:

  • ബോ​ൺ​ലെ​സ്​ ചി​ക്ക​ൻ ​െബ്ര​സ്​​റ്റ്​- 450 ഗ്രാം
  • ​മൈ​ദ- അ​ര ക​പ്പ്
  • കോ​ൺ​ഫ്ല​വ​ർ- 2 ടേ​ബ്​​ൾ സ്​​പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി- 2 ടീ​സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി- 2 ടീ​സ്​​പൂ​ൺ
  • മു​ട്ട- 1, ​െബ്ര​ഡ് ​ക്ര​മ്പ്​​സ്​- ആ​വ​ശ്യ​ത്തി​ന്
  • കോ​ൺ​ഫ്ലേ​ക്സ് പൊ​ടി​ച്ച​ത്- കാ​ൽ ക​പ്പ്
  • എ​ണ്ണ വ​റു​ക്കാ​ൻ, ഉ​പ്പ് പാ​ക​ത്തി​ന്

പാകം ചെയ്യേണ്ടവിധം:

ക​ഴു​കി വാ​രി​യ ചി​ക്ക​ൻ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി നു​റു​ക്കി അ​ര ടീ​സ്​​പൂ​ൺ മു​ള​കു​പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് മാ​രി​നേ​റ്റ് ചെ​യ്ത് 10 മി​നി​റ്റ്​ വെ​ക്കു​ക. മൈ​ദ, കോ​ൺ​ഫ്ല​വ​ർ, മു​ള​കു​പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് മി​ക്സാ​ക്കു​ക. ഇ​തി​ലേ​ക്ക് മാ​രി​നേ​റ്റ് ചെ​യ്ത ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ൾ കോ​ട്ട് ചെ​യ്ത് വീ​ണ്ടും അ​ഞ്ച് മി​നി​റ്റ്​ കൂ​ടി മാ​റ്റി​െ​വ​ക്കു​ക. ശേ​ഷം പ​ത​പ്പി​ച്ച മു​ട്ട​യി​ൽ മു​ക്കി ​െബ്ര​ഡ്​ ​ക്ര​മ്പ്​​​സ്, കോ​ൺ​ഫ്ല​ക്സ് പൊ​ടി​ച്ച​ത് മി​ക്സാ​ക്കി​യ​തി​ൽ കോ​ട്ട് ചെ​യ്ത് ചൂ​ടാ​യ എ​ണ്ണ​യി​ൽ ചെ​റു​തീ​യി​ൽ ഗോ​ൾ​ഡ​ൻ ബ്രൗ​ൺ ആ​വു​മ്പോ​ൾ വ​റു​ത്ത് കോ​രു​ക. ടൊ​മാ​റ്റോ സോ​സി​നോ​ടൊ​പ്പം വി​ള​മ്പാ​വു​ന്ന​താ​ണ്.

4. ചി​ക്ക​ൻ ചീ​സ് ​െബ്ര​ഡ്

chicken-cheese-bread

ആവശ്യമുള്ള സാധനങ്ങൾ:

  • െബ്ര​ഡ് സ്ലൈ​സ്- 8 എ​ണ്ണം
  • ചി​ക്ക​ൻ- 150 ഗ്രാം
  • ​സ​വാ​ള- 1 എ​ണ്ണം
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​- 2 ടീ​സ്​​പൂ​ൺ
  • പ​ച്ച​മു​ള​ക്- 2 എ​ണ്ണം
  • മ​ഞ്ഞ​ൾ​പൊ​ടി- അ​ര ടീ​സ്​​പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി- അ​ര ടീ​സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി- അ​ര ടീ​സ്​​പൂ​ൺ
  • ഗ​രം മ​സാ​ല- അ​ര ​ടീ​സ്​​പൂ​ൺ
  • ചാ​ട്ട് മ​സാ​ല​പ്പൊ​ടി- അ​ര ​ടീ​സ്​​പൂ​ൺ
  • ഉ​രു​ള​ക്കി​ഴ​ങ്ങ്- 1 എ​ണ്ണം
  • മു​ട്ട- 3 എ​ണ്ണം
  • മൊ​സ​റ​ല്ലാ ചീ​സ്- 8-10 ടേ​ബ്​​ൾ സ്​​പൂ​ൺ
  • മ​ല്ലി​യി​ല
  • എ​ണ്ണ- ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് പാ​ക​ത്തി​ന്

പാകം ചെയ്യേണ്ടവിധം:

ചി​ക്ക​ൻ അ​ൽ​പം മ​ഞ്ഞ​ൾ​പൊ​ടി​യും, കു​രു​മു​ള​കു​പൊ​ടി​യും, ഉ​പ്പും ചേ​ർ​ത്ത് വേ​വി​ച്ച് പി​ച്ചി (Crush) മാ​റ്റി​വെ​ക്കു​ക. ഉ​രു​ള​ക്കി​ഴ​ങ്ങ് വേ​വി​ച്ച് ഉ​ട​ച്ച് മാ​റ്റി​വെ​ക്കു​ക. പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, പ​ച്ച​മു​ള​ക് എ​ന്നി​വ അ​ൽ​പം ഉ​പ്പ് ചേ​ർ​ത്ത് വ​ഴ​റ്റു​ക. ശേ​ഷം എ​ല്ലാ മ​സാ​ല​പ്പൊ​ടി​ക​ളും ചേ​ർ​ത്ത് വ​ഴ​റ്റി, വേ​വി​ച്ച ചി​ക്ക​ൻ ചേ​ർ​ത്ത് ഇ​ള​ക്കു​ക. പി​ന്നീ​ട് വേ​വി​ച്ചു​ട​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ്, മ​ല്ലി​യി​ല പാ​ക​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി, തീ ​ഓ​ഫാ​ക്കു​ക.

ഒ​രു ​െബ്ര​ഡ് ​ൈസ്ല​സ്​ എ​ടു​ത്ത് അ​തി​നു മു​ക​ളി​ലാ​യി ചി​ക്ക​ൻ മ​സാ​ല നി​ര​ത്തി, അ​ടു​ത്ത​താ​യി ചീ​സും വീ​ണ്ടും മു​ക​ളി​ലാ​യി മ​സാ​ല​ക്കൂ​ട്ട് നി​ര​ത്തി, മ​റ്റൊ​രു ​െബ്ര​ഡ് ​ൈസ്ല​സ്​ കൊ​ണ്ട് ഇ​ത​ട​ക്കു​ക. ഇ​തു​പോ​ലെ മ​റ്റ് ​െബ്ര​ഡ് ൈസ്ല​സു​ക​ളും റെ​ഡി​യാ​ക്കു​ക. മു​ട്ട അ​ൽ​പം കു​രു​മു​ള​കു​പൊ​ടി, ഉ​പ്പ്, മ​ല്ലി​യി​ല ചേ​ർ​ത്ത്​ അ​ടി​ച്ചു​െ​വ​ക്കു​ക. ശേ​ഷം ത​യാ​റാ​ക്കി​െ​വ​ച്ചി​രി​ക്കു​ന്ന ​െബ്ര​ഡ് ​ൈസ്ല​സു​ക​ൾ ഈ ​മു​ട്ട​ക്കൂ​ട്ടി​ൽ ര​ണ്ട് സൈ​ഡും ഡി​പ്​ ചെ​യ്ത്, അ​ൽ​പം എ​ണ്ണ ചൂ​ടാ​ക്കി​യ പാ​നി​ൽ വെ​ച്ച് ഇ​രു​വ​ശ​വും മൊ​രി​ച്ചെ​ടു​ക്ക​ണം. ഓ​രോ​രു​ത്ത​രു​ടേ​യും ഇ​ഷ്​​ടാ​നു​സ​ര​ണം മു​റി​ച്ച് വി​ള​മ്പാ​വു​ന്ന​താ​ണ്.

5. ത​ക്കാ​ര​പ്പെ​ട്ടി

thakkara-petti

ആവശ്യമുള്ള സാധനങ്ങൾ:

  • ചി​ക്ക​ൻ- 200 ഗ്രാം
  • ​സ​േ​വാ​ള- 1 എ​ണ്ണം (കൊ​ത്തി​യ​രി​ഞ്ഞ​ത്)
  • ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്​​- 1 ടീ​സ്​​പൂ​ൺ,
  • മ​ഞ്ഞ​ൾ​പൊ​ടി- കാ​ൽ ടീ​സ്​​പൂ​ൺ
  • മു​ള​കു​പൊ​ടി- 1- 2 ടീ​സ്​​പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി- അ​ര ടീ​സ്​​പൂ​ൺ
  • ഗ​രം മ​സാ​ല​പ്പൊ​ടി- കാ​ൽ ടീ​സ്​​പൂ​ൺ
  • പ​ച്ച​മു​ള​ക്- 1-2 എ​ണ്ണം,
  • ​െബ്ര​ഡ്- 10 ​ൈസ്ല​സ​സ്​
  • ക​ട​ല​മാ​വ്- 5 ടേ​ബ്​​ൾ സ്​​പൂ​ൺ
  • ​െബ്ര​ഡ് പൊ​ടി ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ് പാ​ക​ത്തി​ന്
  • എ​ണ്ണ വ​റു​ക്കാ​ൻ

പാകം ചെയ്യേണ്ടവിധം:

ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ (എ​ല്ലി​ല്ലാ​ത്ത) അ​ൽ​പം മ​ഞ്ഞ​ൾ​പൊ​ടി​യും കു​രു​മു​ള​കു​പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് പാ​ക​ത്തി​ന് വേ​വി​ച്ച്, പി​ച്ചി (crush ചെ​യ്ത്) മാ​റ്റി​വെ​ക്കു​ക. പാ​നി​ൽ ര​ണ്ട്​ ടേ​ബ്​​ൾ സ്​​പൂ​ൺ എ​ണ്ണ ചൂ​ടാ​ക്കി സ​വാ​ള, പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്​​റ്റ്, അ​ൽ​പം ഉ​പ്പ് ചേ​ർ​ത്ത് വ​ഴ​റ്റു​ക. പൊ​ടി​ക​ളെ​ല്ലാം ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റി, വേ​വി​ച്ച ചി​ക്ക​നും ചേ​ർ​ത്ത് ഇ​ള​ക്കി, മ​ല്ലി​യി​ല ചേ​ർ​ത്ത് തീ ​ഓ​ഫാ​ക്കു​ക. ക​ട​ല​മാ​വ് അ​ൽ​പം ഉ​പ്പും പാ​ക​ത്തി​ന് വെ​ള്ള​വും ചേ​ർ​ത്ത് ക​ട്ട​യി​ല്ലാ​തെ ക​ല​ക്കി​വെ​ക്കു​ക. ​

െബ്ര​ഡ് അ​രി​കു​ക​ളെ​ല്ലാം മു​റി​ച്ച്, ര​ണ്ടാ​ക്കി മു​റി​ച്ച്, അ​തി​ൽ ഒ​ന്നി​ൽ മ​സാ​ല കു​റ​ച്ചു​വെ​ച്ച്, മ​റ്റേ ​െബ്ര​ഡ് ​ൈസ്ല​സ്​ കൊ​ണ്ട്​ അ​ട​ക്കു​ക. പി​ന്നീ​ട് ഒ​രു സ്പൂ​ൺ കൊ​ണ്ട് ക​ട​ല​മാ​വ് മി​ശ്രി​തം ​െബ്ര​ഡി​െ​ൻ​റ സൈ​ഡു​ക​ളി​ൽ ആ​ദ്യ​വും, പി​ന്നീ​ട് മു​ഴു​വ​നാ​യും തേ​ച്ചു​പി​ടി​പ്പി​ച്ച്, ​െബ്ര​ഡ് പൊ​ടി​യി​ൽ ന​ന്നാ​യി കോ​ട്ട് ചെ​യ്ത് ചൂ​ടാ​യ എ​ണ്ണ​യി​ൽ മീ​ഡി​യം തീ​യി​ൽ വ​റു​ത്ത് കോ​രാ​വു​ന്ന​താ​ണ്. ടൊ​മാ​റ്റോ കെ​ച്ച​പ്പി​നോ​ടൊ​പ്പം (ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്) ക​ഴി​ക്കാ​വു​ന്ന​താ​ണ്.

shabnam hidayath
തയാറാക്കിയത്:
ഷ​ബ്​​നം ഹി​ദാ​യ​ത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snacksLifestyle NewsChicken snacksfoodChicken Recipe
Next Story