മോദി ചോദിച്ച് വാങ്ങിയതെന്ത്‍?

00:30 AM
09/06/2019
modi-tea

ക്ഷേത്ര ദർശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു വാങ്ങിയത് മസാലച്ചായ. ചായക്കൊപ്പം കേരളീയ വിഭവങ്ങളായ ഉന്നക്കായ, കൊഴുക്കട്ട എന്നിവയും പഞ്ചാബി സമൂസ, പനീർ റോൾ, രാജ്മ കബാബ് എന്നിവയും നൽകി. 

ഹെലിപ്പാഡിൽ നിന്നെത്തിയ ഉടൻ ഇളനീരാണ്​ കുടിക്കാൻ കൊടുത്തത്​. ടൂറിസം വകുപ്പാണ് ഭക്ഷണം ഒരുക്കിയത്. ലഘുഭക്ഷണം മതിയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് നിർദേശിച്ചിരുന്നു. 

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർമാരായ വി.എസ്. ബിജു, അഭിലാഷ്, തൃശൂർ രാമനിലയം മാനേജർ എൻ.കെ. ബിജു, സി.പി. ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കിയത്.

Loading...
COMMENTS