കുമരകം രുചികള്‍

12:04 PM
14/09/2017
karimeen
ലെമണ്‍ റൈസ് & കരിമീന്‍ നാരങ്ങ മസാല (ചിത്രങ്ങൾ: ​ബിമൽ തമ്പി)

കായല്‍ ജീവിതവും രുചികളും ഒന്നിക്കുന്ന ചില തകര്‍പ്പന്‍ വിഭവങ്ങള്‍​...

1. മണലില്‍ ചുട്ട കായല്‍മീന്‍

Kumarakom Special Dishes

തെ​ങ്ങി​ന്‍റെ ഭാ​ഗ​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച്​ പു​ഴ​ക്ക​ര​യി​ലെ മ​ണ​ലി​ൽവെ​ച്ച്​ പാ​ച​കം ചെ​യ്​​തെ​ടു​ക്കു​ന്ന മ​ത്സ്യ​വി​ഭ​വ​മാ​ണി​ത്. മ​ണ​ലി​ൽ കു​ഴി​യു​ണ്ടാ​ക്കി അ​തി​ൽ മീ​​ൻ വെ​ച്ച്​ മ​ണ​ലു​കൊ​ണ്ടു​ത​ന്നെ മൂ​ട​ിയാണ്​ ഇത്​ തയാറാക്കുന്നത്​. തെ​ങ്ങി​ന്‍റെ ഉ​ണ​ങ്ങി​യ ​െകാ​തു​മ്പും ചി​ര​ട്ട​യും തയറാക്കി വെക്കണം. ഇ​തു​​പ​യോ​ഗി​ച്ചാ​ണ്​ പാ​കം ചെ​യ്യു​ന്ന​ത്.
Kumarakom Special Dishes

ചേരുവ: 
വ​ലി​യ കാ​യ​ൽ​മീ​ൻ മു​ഴു​വ​ൻ ചെ​തു​​മ്പ​ലോ​ടെ -ഒ​ന്ന്​ (2-3 കി​ലോ)
പാചകം ചെയ്യുന്ന വിധം:

 • വ​യ​ർ​ഭാ​ഗം വൃ​ത്തി​യാ​യി ക​ഴു​കി​യ മു​ഴു​മീ​ൻ (ചെ​തു​മ്പ​ൽ ക​ള​യ​രു​ത്) കൊ​തു​മ്പു​കൊ​ണ്ട്​ ന​ന്നാ​യി പൊ​തി​ഞ്ഞ്​ കെ​ട്ടു​ക. ശേ​ഷം സി​ൽ​വ​ർ ഫോ​യി​ൽകൊ​ണ്ട്​ പൊ​തി​യു​ക​യും വേ​ണം. 
 • പാ​ച​ക​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന മ​ണ​ലി​നു​ മു​ക​ളി​ൽ ച​കി​രി​യും ചി​ര​ട്ട​യും കൂ​ട്ടി​യി​ട്ട്​ 45 മി​നി​റ്റ്​ ന​ന്നാ​യി ക​ത്തി​ക്കു​ക. ശേഷം ചി​ര​ട്ട​യും ച​കി​രി​യും വ​ക​ഞ്ഞു​മാ​റ്റി, അ​ടി​യി​ലെ മ​ണ​ലി​ൽ കു​ഴി​യു​ണ്ടാ​ക്കു​ക. പൊ​തി​ഞ്ഞു​വെ​ച്ച മീ​ൻ വെ​ച്ച്​ മൂ​ടാ​ൻ പാ​ക​ത്തി​നാ​വ​ണം കു​ഴി. ഇൗ ​കു​ഴി​യി​ൽ മീ​ൻ​പൊ​തി വെ​ച്ച്​ മൂ​ടു​ക. ശേ​ഷം ചി​ര​ട്ട-​ച​കി​രി ക​ന​ലു​ക​ൾ അ​തി​നു മു​ക​ളി​ൽ ഇ​ട്ട്​ വീ​ണ്ടും ഒ​ന്ന​ര മ​ണി​ക്കൂ​ർ കത്തിക്കുക.
 • പ​തു​ക്കെ കു​ഴി തു​റ​ന്ന്​ മീ​ൻ​പൊ​തി എ​ടു​ത്ത്​ ഫോ​യി​ലും കൊ​തു​മ്പും നീ​ക്കു​ക. മീ​ൻ മ​ണ​ലു​മാ​യി ചേ​രാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. 
 • ശേ​ഷം ഒ​രു ക​ത്തി ഉ​പ​യോ​ഗി​ച്ച്​ ശ്ര​ദ്ധ​യോ​ടെ ചെ​തു​മ്പ​ലു​ക​ൾ ക​ള​ഞ്ഞ്​ ഫി​ല്ല​റ്റ്​ പ​രു​വ​ത്തി​ൽ മു​റി​ക്കു​ക. 
 • കാ​ന്താ​രി ച​ട്ട്​​ണി, മോ​ളി എ​ന്നി​വ​ക്കൊ​പ്പം ചൂ​ടോ​ടെ വി​ള​മ്പി​യാ​ൽ യ​ഥാ​ർ​ഥ കാ​യ​ൽ​മീ​നി​ന്‍റെ ചൂ​രും രു​ചി​യും അ​റി​യാം.

2. സ്റ്റാര്‍ ഫ്രൂട്ട് ഓലന്‍

Kumarakom Special Dishes

ചേരുവകള്‍: 

 • സ്​റ്റാർ ​ഫ്രൂട്ട്​ -250 ഗ്രാം 
 • നീളൻ പ​യ​ർ -100 ഗ്രാം (1/2 ​ഇ​ഞ്ച്​ നീ​ള​ത്തി​ൽ മു​റി​ച്ച​ത്)
 • പ​ച്ച​മു​ള​ക്​ -15 ഗ്രാം
 • ​ഇ​ഞ്ചി -1/2 ടീ​സ്​​പൂ​ൺ
 • ക​റി​വേ​പ്പി​ല -2 ത​ണ്ട്​
 • തേ​ങ്ങാ​പ്പാ​ൽ - ഒ​രു തേ​ങ്ങ​യു​ടെ ഒ​ന്നാം പാ​ലു​ം ര​ണ്ടാം പാ​ലും 
 • വെ​ളി​ച്ചെ​ണ്ണ -30 ഗ്രാം

പാചകം ചെയ്യുന്ന വിധം:

 • സ്​റ്റാർ ​ഫ്രൂട്ട്​ ക​ട്ടി​യാ​യി മു​റി​ക്കു​ക.
 • പ​യ​ർ, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, ഇ​ഞ്ചി, ആ​വ​ശ്യ​ത്തി​ന്​ ഉ​പ്പ്, ര​ണ്ടാം പാ​ൽ ചേ​ർ​ത്ത്​ മു​ക്കാ​ൽ ഭാ​ഗം വേ​വാ​കു​േ​മ്പാ​ൾ ഇലി​മ്പി​ക്ക ചേ​ർ​ത്ത്​ വേ​വി​ക്കു​ക.
 • ഒ​ന്നാം പാ​ൽ ചേ​ർ​ത്ത്​ ചൂ​ടാ​കു​േ​മ്പാ​ൾ വെ​ളി​ച്ചെ​ണ്ണ ചേ​ർ​ത്ത്​ വാ​ങ്ങു​ക.

3. ലെമണ്‍ റൈസ് & കരിമീന്‍ നാരങ്ങ മസാല

Kumarakom Special Dishes

ചേരുവകള്‍: 

 • വേ​വി​ച്ച ബ​സ്​​മ​തി അ​രി -1 ക​പ്പ്​
 • ഒാ​യി​ൽ -2 ടീ​സ്​​പൂ​ൺ
 • ക​ടു​ക്​-1/4 ടീ​സ്​​പൂ​ൺ
 • വ​റ്റ​ൽ​മു​ള​ക്​- 1
 • ക​റി​വേ​പ്പി​ല-1 ത​ണ്ട്​
 • നി​ല​ക്ക​ട​ല- 1 ടേ​ബ്​​ൾ സ്​​പൂ​ൺ
 • കാ​യ​പ്പൊ​ടി-1/4 ടീ​സ്​​പൂ​ൺ
 • മ​ഞ്ഞ​ൾ​പ്പൊ​ടി-1/2 ടീ​സ്​​പൂ​ൺ
 • നാ​ര​ങ്ങ​നീ​ര്​-1 ടീ​സ്​​പൂ​ൺ

തയാറാക്കുന്ന വിധം:

 • ഒ​രു പാ​ത്രം ചൂ​ടാ​യാ​ൽ ഒാ​യി​ൽ ഒ​ഴ​ി​ക്കു​ക. ക​ടു​ക്​ ഇ​ട്ട്​ പൊ​ട്ടി​യാ​ൽ വ​റ്റ​ൽ​മു​ള​ക്, ക​റി​വേ​പ്പി​ല, നി​ല​ക്ക​ട​ല എ​ന്നി​വ ചേ​ർ​ത്ത്​ വ​ഴ​റ്റു​ക. 
 • തീ ​കു​റ​ച്ചു​വെ​ച്ച്​ മ​ഞ്ഞ​ൾ​പ്പൊ​ടി, കാ​യ​പ്പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക.
 • ഇ​തി​ലേ​ക്ക്​ വേ​വി​ച്ചു​വെ​ച്ച അ​രി, നാ​ര​ങ്ങ​നീ​ര്​ എ​ന്നി​വ ചേ​ർ​ത്ത്​ യോ​ജി​പ്പി​ച്ച്​ വാ​ങ്ങു​ക (ആ​വ​ശ്യ​ത്തി​ന്​ ഉ​പ്പ്​ ചേ​ർ​ത്തി​രി​ക്ക​ണം).

പ്ലേറ്റിങ് ചെയ്യുന്ന വിധം:
വി​ള​മ്പു​ന്ന പാ​ത്ര​ത്തി​ൽ ഒ​രു ക​ഷ​ണം മീ​ൻ വെ​ക്കു​ക. അ​തി​ന്‍റെ മു​ക​ളി​ൽ ത​യാ​റാ​ക്കി​യ ലെ​മ​ൺ റൈ​സ്​ ഇട്ട്​ ബാ​ക്കി​യു​ള്ള മീ​ൻ വെ​ക്കു​ക. ത​ണ്ടോ​ടു​ കൂ​ടി​യ ക​റി​വേ​പ്പി​ല, പ​പ്പ​ടം, റൈ​ത്ത ചേ​ർ​ത്ത്​ വി​ള​മ്പു​ക.

4. കരിമീന്‍ നാരങ്ങ മസാല

ചേരുവകള്‍: 

 • ക​രി​മീ​ൻ ഫി​ല്ല​റ്റ്​ -1 (മീ​നി​ന്‍റെ എ​ല്ല്​ എ​ടു​ത്തു​മാ​റ്റി​യ​ത്)
 • മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്​​പൂ​ൺ
 • മു​ള​കു​പൊ​ടി -2 ടീ​സ്​​പൂ​ൺ
 • ഇ​ഞ്ചി നു​റു​ക്കി​യ​ത്​ -1 ടീ​സ്​​പൂ​ൺ
 • വെ​ളു​ത്തു​ള്ളി നു​റു​ക്കി​യ​ത്​-1 ടീ​സ്​​പൂ​ൺ
 • നാ​ര​ങ്ങ​നീ​ര്​ -1 ടീ​സ്​​പൂ​ൺ
 • ക​റി​വേ​പ്പി​ല -1 ത​ണ്ട്​
 • ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​
 • വെ​ളി​ച്ചെ​ണ്ണ- വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്​

തയാറാക്കുന്ന വിധം:
മു​ക​ളി​ൽ പ​റ​ഞ്ഞ ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ മീ​നി​ൽ യോ​ജി​പ്പി​ച്ച്​ 10 മി​നി​റ്റ്​ വെ​ക്കു​ക. ഒ​രു പാ​ന​ി​ൽ ഒാ​യി​ൽ ഒ​ഴി​ച്ച്​ ചൂ​ടാ​യാ​ൽ പു​ര​ട്ടി​വെ​ച്ചി​രി​ക്കു​ന്ന മീ​ൻ ചേ​ർ​ത്ത്​ വ​റു​ത്ത്​ കോ​രു​ക. 
മീ​ൻ ​മ​സാ​ല​ക്ക്​ വേ​ണ്ട ചേ​രു​വ​ക​ൾ:

 • സ​വാ​ള നീ​ള​ത്തി​ൽ മു​റി​ച്ച​ത്​ -250​ ഗ്രാം
 • പ​ച്ച​മു​ള​ക്​ നു​റു​ക്കി​യ​ത്​ -1 ടീ​സ്​​പൂ​ൺ
 • പൈ​നാ​പ്പി​ൾ നു​റു​ക്കി​യ​ത്​ -50 ഗ്രാം
 • പു​തി​ന​യി​ല നു​റു​ക്കി​യ​ത്​ -15 ഗ്രാം
 • മ​ല്ലി​യി​ല നു​റു​ക്കി​യ​ത്​ -10 ഗ്രാം
 • മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്​​പൂ​ൺ
 • മു​ള​കു​െ​പാ​ടി-1/2 ടീ​സ്​​പൂ​ൺ
 • മ​ല്ലി​പ്പൊ​ടി-2 ടീ​സ്​​പൂ​ൺ
 • ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​
 • പെ​രും​ജീ​ര​കം പൊ​ടി​ച്ച​ത്​ -1/2 ടീ​സ്​​പൂ​ൺ
 • അ​ണ്ടി​പ്പ​രി​പ്പ്​ അ​ര​ച്ച​ത്​-3 ടീ ​സ്​​പൂ​ൺ

തയാറാക്കുന്ന വിധം:

 • പാ​നി​ൽ ഒ​രു ടേ​ബ്​​ൾ സ്പൂ​ൺ ഒാ​യി​ൽ ഒ​ഴി​ച്ച്​ ചൂ​ടാ​യാ​ൽ സ​വാ​ള, പ​ച്ച​മു​ള​ക്​ എ​ന്നി​വ ചേ​ർ​ത്ത്​ വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക്​ പൈ​നാ​പ്പി​ൾ, പു​തി​ന​യി​ല, മ​ല്ലി​യി​ല എ​ന്നി​വ ചേ​ർ​ത്ത്​ വീണ്ടും വ​ഴ​റ്റു​ക.
 • ഇ​തി​ലേ​ക്ക്​ മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കുപൊ​ടി, ജീ​ര​ക​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത്​ വ​ഴ​റ്റു​ക. 
 • ഇ​തി​ലേ​ക്ക്​ അ​ണ്ടി​പ്പ​രി​പ്പ്​ അ​ര​ച്ച​ത്​ ചേ​ർ​ത്ത്​ എ​ണ്ണ തെ​ളി​യും​വ​രെ വ​ഴ​റ്റി യോ​ജി​പ്പി​ക്കു​ക. 
 • ഇൗ ​കൂ​ട്ടി​ലേ​ക്ക്​ വ​റു​ത്ത​മീ​ൻ ചേ​ർ​ത്ത്​ യോ​ജി​പ്പി​ക്കു​ക. 

5. ഇടിച്ച താറാവ് മസാല

Kumarakom Special Dishes

ചേരുവകള്‍: 

 • വേ​വി​ച്ച താ​റാ​വ്​ -2 ക​പ്പ്​ (എ​ല്ലി​ൽ​നി​ന്ന്​ മാ​റ്റി​യ​ത്)
 • ചെ​റി​യു​ള്ളി-2 ടേ​ബ്​​ൾ സ്​​പൂ​ൺ
 • പ​ച്ച​മു​ള​ക്​- 1 ടീ​സ്​​പൂ​ൺ
 • വ​റ്റ​ൽ​മു​ള​ക്​-1
 • മ​ല്ലി -1 ടീ​സ്​​പൂ​ൺ
 • കു​രു​മു​ള​ക്​-1 ടീ​സ്​​പൂ​ൺ
 • ഇ​ഞ്ചി നു​റു​ക്കി​യ​ത്​-1 ടീ​സ്​​പൂ​ൺ
 • വെ​ളു​ത്തു​ള്ളി നു​റു​ക്കി​യ​ത്​-1 ടീ​സ്​​പൂ​ൺ
 • പെ​രും​ജീ​ര​കം-1 ടീ​സ്​​പൂ​ൺ
 • ക​റി​വേ​പ്പി​ല - 1 ത​ണ്ട്​
 • ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​
 • തേ​ങ്ങാ​പ്പാ​ൽ-100 മി​ല്ലി
 • വെ​ളി​ച്ചെ​ണ്ണ -2 ടേ​ബ്​​ൾ സ്​​പൂ​ൺ

തയാറാക്കുന്ന വിധം:

 • പാ​നി​ൽ ഒ​രു ടേ​ബ്​​ൾ സ്​​പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച്​ ചൂ​ടാ​യാ​ൽ ചെ​റി​യു​ള്ളി, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, മ​ല്ലി, കു​രു​മു​ള​ക്, വ​റ്റ​ൽ​മു​ള​ക്, പ​ച്ച​മു​ള​ക്, പെ​രും​ജീ​ര​കം എ​ന്നി​വ ചേ​ർ​ത്ത്​ നാ​ലു മി​നി​റ്റ്​​ വ​ഴ​റ്റു​ക.
 • അ​ടു​പ്പി​ൽ​നി​ന്ന്​ വാ​ങ്ങു​ക. ത​ണു​ത്ത​തി​നു​ശേ​ഷം മി​ക്​​സി​യി​ൽ ഇ​ട്ട്​ ത​രു​ത​രു​പ്പാ​യി അ​ര​ക്കു​ക. അ​തേ പാ​നി​ൽ ഒ​രു ടേ​ബ്​​ൾ സ്​​പൂ​ൺ എ​ണ്ണ ചേ​ർ​ത്ത്​ അ​ര​ച്ച മ​സാ​ല ചേ​ർ​ത്ത്​ ഇ​ളം ബ്രൗ​ൺ​നി​റം ആ​വു​േ​മ്പാ​ൾ താ​റാ​വി​റ​ച്ചി ചേ​ർ​ത്ത്​ ന​ന്നാ​യി ഉ​ട​ച്ച്​ യോ​ജി​പ്പി​ക്കു​ക.
 • തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത്​ കു​റു​ക​ു​േ​മ്പാ​ൾ വാ​ങ്ങു​ക.
 • പാ​ല​പ്പ​ത്തി​നൊ​പ്പം വി​ള​മ്പാം.

6. കക്കയിറച്ചി കട് ലറ്റ്

Kumarakom Special Dishes

ചേരുവകള്‍: 

 • ക​ക്ക​യി​റ​ച്ചി -1 ക​പ്പ്​
 • സ​വാ​ള നു​റു​ക്കി​യ​ത്​ -1 ടീ​സ്​​പൂ​ൺ
 • പ​ച്ച​മു​ള​ക്​ നു​റു​ക്കി​യ​ത്​ - ഒ​രെ​ണ്ണം
 • വെ​ളു​ത്തു​ള്ളി നു​റു​ക്കി​യ​ത്​ -1 ടീ​സ്​​പൂ​ൺ
 • ഇ​ഞ്ചി നു​റു​ക്കി​യ​ത്​ -1 ടീ​സ്​​പൂ​ൺ
 • ക​റി​വേ​പ്പി​ല -1 ത​ണ്ട്​
 • ഉ​രു​ള​ക്കി​ഴ​ങ്ങ്​ വേ​വി​ച്ച്​ ഉ​ട​ച്ച​ത്​ -2 എ​ണ്ണം
 • ഉ​പ്പ്​ -ആ​വ​ശ്യ​ത്തി​ന്​
 • മ​ഞ്ഞ​ൾ​പ്പൊ​ടി-1 നു​ള്ള്​
 • ഗ​രം മ​സാ​ല​പ്പൊ​ടി -1 നു​ള്ള്​
 • മ​ല്ലി​പ്പൊ​ടി-1 ടീ​സ്​​പൂ​ൺ
 • പെ​രും​ജീ​ര​ക​പ്പൊ​ടി -1 നു​ള്ള്​
 • ഒാ​യി​ൽ -വ​റു​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്​

തയാറാക്കുന്ന വിധം:

 • ഒ​രു ചീ​ന​ച്ച​ട്ടി​യി​ൽ ര​ണ്ട്​ ടേ​ബ്​​ൾ സ്​​പൂ​ൺ ഒാ​യി​ൽ ഒ​ഴി​ച്ച്​ ചൂ​ടാ​യാ​ൽ സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല എന്നി​വ ചേ​ർ​ത്ത്​ വ​ഴ​റ്റു​ക.
 • ഇ​തി​ലേ​ക്ക്​ ക​ക്ക​യി​റ​ച്ചി, മ​ഞ്ഞ​ൾ​പ്പൊ​ടി, പെ​രും​ജീ​ര​ക​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത്​ ന​ന്നാ​യി വ​ഴ​റ്റു​ക.
 • ഇൗ ​മ​സാ​ല ​മൊ​രി​ഞ്ഞു​തു​ട​ങ്ങി​യാ​ൽ കു​രു​മു​ള​കു​പൊ​ടി, ആ​വ​ശ്യ​ത്തി​ന്​ ഉ​പ്പ്​ ചേ​ർ​ത്ത്​ വാ​ങ്ങു​ക.
 • ഉ​ട​ച്ചു​വെ​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങി​ലേ​ക്ക്​ ക​ക്ക​യി​റ​ച്ചി മ​സാ​ല ചേ​ർ​ത്ത്​ യോ​ജി​പ്പി​ക്കു​ക.
 • ഒ​രു മു​ട്ട ഉ​പ്പി​ട്ട്​ യോ​ജി​പ്പി​ക്കു​ക.
 • ഉ​രു​ള​ക്കി​ഴ​ങ്ങ്​ ക​ക്ക കൂ​ട്ടി​ൽ​നി​ന്ന്​ ഒാ​രോ ഉ​രു​ള​ക​ൾ എ​ടു​ത്ത്​ ഇ​ഷ്​​ട​മു​ള്ള ആ​കൃ​തി​യി​ൽ /ക​ട്​​ല​റ്റ്​ ഷേ​പ്പ​ർ ഇ​ട്ട്​ ഷേ​പ്​ ചെ​യ്​​ത്​ വെ​ക്കു​ക. 
 • ക​ട്​​ല​റ്റ്​ മു​ട്ട​യി​ൽ മു​ക്കി ബ്ര​ഡ്​ പൊ​ടി​യി​ൽ ​േറാ​ൾ​ചെ​യ്​​ത്​ ചൂ​ടാ​യ എ​ണ്ണ​യി​ൽ ഇ​ട്ട്​ വ​റു​ത്ത്​ കോ​രു​ക. ചൂ​ടോ​ടെ വി​ള​മ്പു​ക.

7. അരിക്കട്ട കേക്ക്

Kumarakom Special Dishes

ചേരുവകള്‍: 

 • പൊ​ന്നി അ​രി -ഒ​രു ക​പ്പ്​ 
 • തേ​ങ്ങ ചി​ര​കി​യ​ത്​ -ഒ​രു ക​പ്പ്​
 • പ​ഞ്ച​സാ​ര -2 ടേ​ബ്​​ൾ സ്​​പൂ​ൺ
 • ഏ​ല​ക്ക​പ്പൊ​ടി-​ഒ​രു ടീ​സ്​​പൂ​ൺ

തയാറാക്കുന്ന വിധം:

 • ഒ​രു പാ​ത്ര​ത്തി​ൽ വെ​ള്ളം തി​ള​പ്പി​ക്കു​ക. അ​തി​ലേ​ക്ക്​ അ​രി ചേ​ർ​ത്ത്​ വേ​വി​ക്കു​ക.
 • ഒ​രു അ​രി​പ്പാ​ത്ര​ത്തി​ലേ​ക്ക്​ മാ​റ്റി ഉൗ​റ്റു​ക.
 • ഇ​തി​നെ കൈ​കൊ​ണ്ട്​ ന​ന്നാ​യി ഞ​ര​ടു​ക. ഒാ​വ​ൻ പ്രീ​ഹീ​റ്റ്​ ചെ​യ്യു​ക (160 ഡി​ഗ്രി​യി​ൽ 10 മി​നി​റ്റ്).
 • ഒ​രു​ മൈ​ക്രോ​വേ​വ്​ പാ​ത്ര​ത്തി​ലേ​ക്ക്​ ഇ​ത്​ മാ​റ്റി 60 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ 30 മി​നി​റ്റ്​ വെ​ക്കു​ക.
 • ശേ​ഷം തേ​ങ്ങ, പ​ഞ്ച​സാ​ര, ഏ​ല​ക്ക​പ്പൊ​ടി എ​ന്നി​വ യോ​ജി​പ്പി​ച്ച്​ 160 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ അ​ഞ്ചു മി​നി​റ്റ്​​ ബേ​ക്ക്​ ചെ​യ്​​തെ​ടു​ക്കാം.

തയാറാക്കിയത്: നവീന്‍ എം.സി,
എക്​സിക്യൂട്ടിവ്​ ഷെഫ്​, കോക്കനട്ട്  ലഗൂൺ, ക​​ുമരകം.

COMMENTS