Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightആദ്യ കേക്കിന്‍റെ...

ആദ്യ കേക്കിന്‍റെ മാധുര്യം

text_fields
bookmark_border
cake history
cancel

സ​ർ​ക്ക​സും ക്രി​ക്ക​റ്റും​ പോ​ലെ ത​ന്നെ ത​ല​ശ്ശേ​രി​യു​ടെ ച​രി​ത്ര​ത്തിന്‍റെ ഭാ​ഗ​മാ​ണ്​ കേ​ക്കും. ക്രി​ക്ക​റ്റ്, കേ​ക്ക്, സ​ര്‍ക്ക​സ്... ഇൗ ​മൂ​ന്നു ‘സി’​ക​ൾ ചേ​രാ​തെ ത​ല​ശ്ശേ​രി​ക്ക്​ ച​രി​ത്ര​മി​ല്ല. കേ​ക്കിന്‍റെ പൈ​തൃ​കം തു​റ​ന്നു​ കാ​ട്ടു​ന്ന​ത്​ ത​ല​ശ്ശേ​രി​യു​ടെ ഭൂ​ത​കാ​ല​ പ്ര​താ​പ​ത്തെ​യാ​ണ്. ഇ​ന്ന്​ കേ​ക്ക്​ ഏ​ത്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ക്രി​സ്​​മ​സ്​ കാ​ല​ത്ത്​ വി​വി​ധ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും രു​ചി​യി​ലും ബേ​ക്ക​റി​ക​ളി​ലും മ​റ്റും ത​യാ​റാ​ക്കി​വെ​ക്കു​ന്ന കേ​ക്കു​ക​ൾ ​ഏ​റെ ആ​ക​ർ​ഷ​ക​മാ​ണ്. പി​റ​ന്നാ​ളി​ന്​ മാ​ത്ര​മ​ല്ല ഏ​ത്​ ആ​ഘോ​ഷ​ത്തി​നും കേ​ക്ക്​ മു​റി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വം. എ​ന്നാ​ൽ, ഇ​ത്ര​യും കൊ​തി​പ്പി​ക്കുന്ന കേ​ക്കു​ക​ൾ ഉ​ണ്ടാ​യ ച​രി​ത്രം അ​റി​യു​േ​മ്പാ​ൾ കേ​ക്കു​ക​ളു​ടെ മ​ധു​രം ഇ​ര​ട്ടി​യാ​കും. 

cake

ആ​ഘോ​ഷ​വേ​ള​ക​ളി​ലും പി​റ​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലും കേ​ക്ക്​ മു​റി​ക്കു​ന്ന​ത്​ സ​ങ്ക​ൽ​പ​ത്തി​ൽ ​പോ​ലും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണ്​ പൈ​തൃ​ക​ ന​ഗ​രി​യാ​യ ത​ല​ശ്ശേ​രി​യി​ൽ കേ​ക്ക്​ ജ​ന്മം​ കൊ​ണ്ട​ത്. അ​തെ, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ക്രി​സ്​​മ​സ്​ കേ​ക്ക്. 1880ലാ​ണ്​ ത​ല​ശ്ശേ​രി​ക്കാ​ര​നാ​യ മ​മ്പ​ള്ളി ബാ​പ്പു ത​ല​ശ്ശേ​രി​യി​ൽ മ​മ്പ​ള്ളി റോ​യ​ല്‍ ബി​സ്‌​ക​റ്റ്സ് ഫാ​ക്ട​റി സ്​​ഥാ​പി​ച്ച​ത്. ഇൗ ​ബേ​ക്ക​റി​യാ​ണ്​ കേ​ക്കിന്‍റെ ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തി​ന്​ പി​ന്നീ​ട്​ തു​ട​ക്കം കു​റി​ച്ച​ത്. മ​മ്പ​ള്ളി ബേ​ക്ക​റി​യെ ഇ​തി​ലേ​ക്ക്​ ന​യി​ച്ച​ത്​ അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ തോ​ട്ട​മു​ണ്ടാ​യി​രു​ന്ന ബ്രൗ​ണ്‍ സാ​യി​പ്പാ​ണെ​ന്ന​ത്​ ച​രി​ത്രം. 

1883ലെ ​ഒ​രു​ ദി​വ​സം മ​മ്പ​ള്ളി​യു​ടെ ത​ല​ശ്ശേ​രി​യി​ലെ ബേ​ക്ക​റി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം നാ​ട്ടി​ൽ ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന ഒ​രു ക​ഷ​ണം കേ​ക്ക് ന​ൽ​കി അ​തു​പോ​ലെ ഒ​രു ക്രി​സ്മ​സ് കേ​ക്ക് ഉ​ണ്ടാ​ക്കി​ത്ത​ര​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. സാ​യി​പ്പ്​​ ന​ൽ​കി​യ​പ്പോ​ഴാ​ണ്​ മ​മ്പ​ള്ളി ബാ​പ്പു ആ​ദ്യ​മാ​യി കേ​ക്ക്​ കാ​ണു​ന്ന​ത്​ ത​ന്നെ. സാ​യി​പ്പ് ത​ന്നെ കേ​ക്ക്​ ഉ​ണ്ടാ​ക്കു​ന്ന​വി​ധം ബാ​പ്പു​വി​ന്​ പ​റ​ഞ്ഞു ​കൊ​ടു​ത്തു. 

MAMBALLY-BAPPU
മ​മ്പ​ള്ളി ബാ​പ്പു
 


പി​ന്നീ​ട്​ ബേ​ക്ക​റി​ക്ക് മു​ന്നി​ലെ​ത്തി​യ ബ്രൗ​ൺ സാ​യി​പ്പി​നോ​ട് മ​മ്പ​ള്ളി ബാ​പ്പു നെ​ഞ്ചു​വി​രി​ച്ചു ​നി​ന്ന് ‘‘കേ​ക്ക്​ റെ​ഡി സാ​യി​പ്പേ’’ എ​ന്ന് പ​റ​ഞ്ഞ​ത് ഒ​രു വെ​ല്ലു​വി​ളി​യു​ടെ മ​റു​പ​ടി​യെ​ന്നോ​ണ​മാ​യി​രു​ന്നു. ഉ​ട​ന്‍ ബേ​ക്ക​റി​യി​ല്‍ ക​യ​റി​യ സാ​യി​പ്പ് കേ​ക്ക് രു​ചി​ച്ചു​നോ​ക്കി. ‘‘എ​ക്‌​സ​ല​ന്‍റ്​’’ എ​ന്നാ​യി​രു​ന്നു സാ​യി​പ്പിന്‍റെ മ​റു​പ​ടി. അ​ങ്ങ​നെ 1883 ഡി​സം​ബ​ർ 23ന്​ ​ബാ​പ്പു ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ത​ല​ശ്ശേ​രി​യി​ൽ ക്രി​സ്​​മ​സ്​ കേ​ക്കു​ണ്ടാ​ക്കി. ഇ​ത്​ ന​ന്നാ​യി ഇ​ഷ്​​ട​പ്പെ​ട്ട സാ​യി​പ്പ് വേ​റെ ഒ​രു ​ഡ​സ​ൻ കേ​ക്കി​ന് കൂ​ടി ഓ​ർ​ഡ​ർ ന​ൽ​കി​യെ​ന്ന​തും ത​ല​ശ്ശേ​രി​യു​ടെ കേ​ക്ക്​ ച​രി​ത്രം. 

cake

വെ​ല്ല​സ്ലി പ്ര​ഭു​വി​ലൂ​ടെ ക്രി​ക്ക​റ്റി​നും കീ​ലേ​രി കു​ഞ്ഞി​ക്ക​ണ്ണ​നി​ലൂ​ടെ സ​ര്‍ക്ക​സി​നും ജ​ന്മം ന​ല്‍കി​യ ത​ല​ശ്ശേ​രി​യി​ല്‍ ത​ന്നെ കേ​ക്കി​നും ജ​ന്മം ന​ല്‍കി​യ​ത് ച​രി​ത്ര​ത്തിന്‍റെ നി​യോ​ഗം. ക​ല്ലു​ കൊ​ണ്ടു​ള്ള കു​ടു​ക്ക​യി​ല്‍ ഗോ​ത​മ്പ് പൊ​ടി​ക്കു​ന്ന യ​ന്ത്ര​വു​മാ​യാ​ണ് ബാ​പ്പു ബേ​ക്ക​റി (അ​പ്പ​ക്കൂ​ട്) സ്ഥാ​പി​ച്ച​ത്. ക​ള്ള് ചേ​ര്‍ത്താ​ണ് അ​ന്ന് മാ​വ് കു​ഴ​ച്ചി​രു​ന്ന​ത്. പു​ളി​പ്പി​ല്‍ വ​രു​ന്ന മാ​റ്റം പ​ല​പ്പോ​ഴും പ​ല​ഹാ​ര​ങ്ങ​ളു​ടെ രു​ചി​ വ്യ​ത്യാ​സ​ത്തി​ന് കാ​ര​ണ​മാ​യി. പ്ര​ത്യേ​കി​ച്ച് റൊ​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ. അ​ത് പ​രി​ഹ​രി​ക്കാ​നാ​യി​രു​ന്നു ബാ​പ്പു​വിന്‍റെ അ​ടു​ത്ത ശ്ര​മം. ഗോ​വ​യി​ലെ ഒ​രു സാ​യി​പ്പി​ല്‍ നി​ന്ന്​ ഇ​തിന്‍റെ ശാ​സ്ത്രീ​യ​വ​ശം മ​ന​സി​ലാ​ക്കി ആ ​കു​റ​വും പ​രി​ഹ​രി​ച്ചു. 

cake

ഇം​ഗ്ല​ണ്ടി​ലെ വി​പ​ണി​യി​ലി​റ​ങ്ങു​ന്ന പു​തി​യ​ത​രം ബി​സ്‌​ക​റ്റു​ക​ളും കേ​ക്കും ത​ല​ശ്ശേ​രി​യി​ലെ​ത്തി​ച്ച് അ​തു​പോ​ലെ ഉ​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട മ​ദാ​മ്മ​മാ​രും സാ​യി​പ്പു​മാ​രും അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്നു. ത​ല​ശ്ശേ​രി​യി​ല്‍ വ​ള​ര്‍ന്ന ബേ​ക്ക​റി ​വ്യ​വ​സാ​യം അ​വി​ടെ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും പി​ന്നീ​ട് കൊ​ച്ചി​യി​ലേ​ക്കും വ്യാ​പി​ച്ചു. കൊ​ച്ചി കാ​ന്‍ഷെ​ഡ് റോ​ഡി​ല്‍ 1939ല്‍ ​മ​മ്പ​ള്ളി കു​ടും​ബം സ്ഥാ​പി​ച്ച കൊ​ച്ചി​ന്‍ ബേ​ക്ക​റി​യും ത​ല​ശ്ശേ​രി പെ​രു​മ നി​റ​ഞ്ഞ​താ​യി​രു​ന്നു. കൊ​ച്ചി​യി​ല്‍ നി​ന്ന് തി​രു​വി​താം​കൂ​റി​ലേ​ക്കും പി​ന്നീ​ട് അ​വി​ടെ ​നി​ന്ന് നാ​ഗ​ര്‍കോ​വി​ലി​ലേ​ക്കും ബേ​ക്ക​റി​ വ്യ​വ​സാ​യ​മെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:First CakeCake HistoryKerala caketalassery CakecakesLifestyle News
News Summary - The History of First Cake in Kerala, Talassery -Lifestyle News
Next Story