Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഈസ്റ്റർ രുചികൾ

ഈസ്റ്റർ രുചികൾ

text_fields
bookmark_border
easter
cancel

അമ്പത് ദിനങ്ങള്‍ നീണ്ട നോമ്പിന് ശേഷം പ്രത്യാശയുടെ ദിനമായ ഈസ്റ്ററിലേക്ക് കടക്കുക‍യാണ് വിശ്വാസ സമൂഹം. നോമ്പുവീടല്‍ പ്രക്രിയ പൂര്‍ണമാവുന്നത് അടുക്കളയിലെ കൊതിയും മണവും രുചിയുമേറുന്ന വിഭവങ്ങളിലൂടെ ആണ്. ഈസ്റ്ററിന് തയാറാക്കുന്ന 13 വിഭവങ്ങൾ...

1. വറുത്തരച്ച മട്ടന്‍കറി

MUTTON-CURRY

ചേരുവകള്‍: 

  1. ആട്ടിറച്ചി -അര കി.ഗ്രാം 
  2. പച്ചമുളക് നടുകീറിയത് -5-6 എണ്ണം
  3. ഇഞ്ചി പൊടിയായരിഞ്ഞത് -ഒരു ടേ. സ്പൂണ്‍
  4. തക്കാളി -വലുത് രണ്ടെണ്ണം നീളത്തിലരിഞ്ഞത് 
  5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  6. മുളക്പൊടി -ഒന്നര ടീസ്പൂണ്‍
  7. മല്ലിപ്പൊടി -ഒരു ടേ. സ്പൂണ്‍
  8. ഉരുളക്കിഴങ്ങ് -വലുതായി മുറിച്ചത് അര കി.ഗ്രാം
  9. തേങ്ങ ചിരകിയത് -ഒന്നര കപ്പ്
  10. വെളുത്തുള്ളി -5-6 അല്ലി
  11. ചുവന്നുള്ളി -4-5 ചുള
  12. കറിവേപ്പില  -7-8 ഇല
  13. കുരുമുളക് -ഒരു ടീസ്പൂണ്‍ 
  14. പട്ട -ഒരിഞ്ചുകഷണം
  15. ഗ്രാമ്പൂ -4-5 എണ്ണം 
  16. ഏലക്കായ -3 എണ്ണം
  17. പെരുഞ്ചീരകം -മുക്കാല്‍ ടീസ്പൂണ്‍ 
  18. വെളിച്ചെണ്ണ -ആവശ്യത്തിന് 
  19. ഉപ്പ് -ആവശ്യത്തിന്
  20. ചുവന്നുള്ളി -നീളത്തിലരിഞ്ഞത് കാല്‍ കപ്പ് 
  21. തേങ്ങാക്കൊത്ത് -ഒന്നര ടേ. സ്പൂണ്‍
  22. കറിവേപ്പില  -7-8 ഇല

തയാറാക്കുന്ന വിധം:
ആട്ടിറച്ചി ഇടത്തരം കഷണങ്ങളാക്കി 2 മുതല്‍ 7 വരെ യോജിപ്പിച്ച് വേവിക്കണം. പകുതി വെന്തുകഴിഞ്ഞാല്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിക്കാം. കുറച്ച് വെളിച്ചെണ്ണയില്‍ 9 മുതല്‍ 10 വരെ ചുവക്കെ വറുത്തുകോരി മയത്തില്‍ അരച്ചെടുത്ത് കുറച്ചു ചൂടുവെള്ളത്തില്‍ കലക്കി കറിയില്‍ ഒഴിച്ചു കൊടുക്കണം. ഉപ്പുചേര്‍ക്കാം. എല്ലാം ചേര്‍ന്ന് കുറുകി തുടങ്ങുമ്പോള്‍ കറി ഇറക്കിവെക്കാം. കുറച്ച് വെളിച്ചെണ്ണയില്‍ 20 മുതല്‍ 22 വരെ താളിച്ച് കറിയില്‍ ചേര്‍ക്കാം. 

2. പാലപ്പം
 

palappm

ചേരുവകൾ:

  1. അരിപ്പൊടി -അഞ്ച് കപ്പ്
  2. യീസ്റ്റ് -അര  ടീസ്പൂണ്‍
  3. പഞ്ചസാര -രണ്ട് ടേബിള്‍സ്പൂണ്‍
  4. തേങ്ങാപ്പാല്‍ -രണ്ട് കപ്പ്
  5. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ഒരു കപ്പ് ചെറുചൂട് വെള്ളത്തില്‍ യീസ്റ്റും  പഞ്ചസാരയും കലക്കി 30 മിനിട്ട്  വെക്കുക. മൂന്ന് ടേബിള്‍ സ്പൂണ്‍ അരിപ്പൊടി മൂന്ന് കപ്പ്  വെള്ളത്തില്‍ കലക്കി  നാലു മിനിറ്റ് തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. ഈ മിശ്രിതം തണുത്ത ശേഷം ബാക്കി അരിപ്പൊടിയും യീസ്റ്റ് ലയിപ്പിച്ച വെള്ളവും തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത് മിക്സിയില്‍അടിച്ചെടുക്കുക. എട്ടു മണിക്കൂര്‍ പുളിപ്പിച്ച ശേഷം അപ്പച്ചട്ടിയില്‍ ചുട്ടെടുക്കുക

3. ബീഫ് വരട്ടിയത്

BEEF-FRY

ചേരുവകള്‍: 

  1. ബീഫ് -അരക്കിലോ
  2. മുളക്പൊടി  -ഒരു ടീസ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി  -കാല്‍ ടീസ്പൂണ്‍
  4. മല്ലിപ്പൊടി -ഒന്നര ടീസ്പൂണ്‍
  5. വലിയ ഉള്ളി -രണ്ടെണ്ണം
  6. തക്കാളി -മൂന്നെണ്ണം
  7. ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -ഒന്നര ടീസ്പൂണ്‍
  8. വലിയ ജീരകം അരച്ചത് -കാല്‍ ടീസ്പൂണ്‍
  9. കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
  10. ചെറിയ ഉള്ളി മുറിച്ചത് -മൂന്നെണ്ണം
  11. കറിവേപ്പില -കുറച്ച്
  12. ഗരംമസാലപ്പൊടി -കാല്‍ ടീസ്പൂണ്‍
  13. എണ്ണ, ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ഇറച്ചി ചെറുതായി മുറിച്ച് കഴുകുക. കുരുമുളക് പൊടി, ചെറിയ ഉള്ളി, എണ്ണ എന്നിവ ഒഴിവാക്കി ബാക്കി ചേരുവകളെല്ലാം ഇറച്ചിയില്‍ ചേര്‍ത്ത് നന്നായി തിരുമ്മി കുക്കറില്‍ ഒരു സ്റ്റീം വന്നാല്‍ തീ കുറച്ച് ഇരുപത് മിനിറ്റ് വേവിക്കുക. എണ്ണയില്‍ ചെറിയ ഉള്ളിയും കറിവേപ്പിലയും മൂപ്പിച്ച് വെന്ത ഇറച്ചിയില്‍ ചേര്‍ത്തിളക്കുക. നന്നായി തിളച്ച് കുറുകിവരുമ്പോള്‍ കുരുമുളക് പൊടി ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. (ബീഫ് കഴുകിയ ഉടനെ പാകം ചെയ്യുകയാണെങ്കില്‍ വെള്ളം ചേര്‍ക്കേണ്ടതില്ല)

4. ഉണക്കച്ചെമ്മീന്‍ ചമ്മന്തി
PRAWNS-DRY

ചേരുവകള്‍: 

  1. നന്നേ ചെറുതല്ലാത്ത ഉണക്കച്ചെമ്മീന്‍ -100 ഗ്രാം
  2. ഉണക്കമുളക് -8 എണ്ണം
  3. ഉണക്കത്തേങ്ങ കഷണങ്ങള്‍ -ഒരു ചെറിയ മുറിയുടേത്
  4. കറിവേപ്പില -2-3 തണ്ട്
  5. ചുവന്നുള്ളി -5-6 ചുള
  6. വെളുത്തുള്ളി -2-3 അല്ലി
  7. ഇഞ്ചി - മുക്കാലിഞ്ച് കഷണം
  8. പുളി -ആവശ്യത്തിന്
  9. ഉപ്പ് -ആവശ്യത്തിന്
  10. വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ചെമ്മീന്‍ കഴുകി വൃത്തിയാക്കി വെള്ളം ഊറ്റിയെടുക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ മുളക് മൂപ്പിച്ച് കോരണം. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്ത് ഇടത്തരം ചൂടില്‍ വഴറ്റണം. ചുവന്ന് ചെമ്മീന്‍ വെന്തുകഴിഞ്ഞാല്‍ 4 മുതല്‍ 8 വരെ ചേര്‍ത്ത് കുറച്ചുനേരം വീണ്ടും വഴറ്റണം. മിക്സിയില്‍ മുളകും ചെമ്മീന്‍കൂട്ടും ഉപ്പും ചേര്‍ത്ത് കരുകരുപ്പായി അരച്ചെടുക്കണം. ചോറിനോടൊപ്പവും ദോശ, ഇഡ്ഡലി തുടങ്ങിയവയോടൊപ്പവും കഴിക്കാം.

5. ഞണ്ട് തേങ്ങാപ്പാല്‍ക്കറി
CRAB-CURRY

ചേരുവകള്‍: 

  1. ഞണ്ടിറച്ചി -അരക്കിലോ
  2. എണ്ണ - നാലു ടേ. സ്പൂണ്‍
  3. പരിപ്പ് -നാലു ടേ. സ്പൂണ്‍
  4. തൈര് -അഞ്ച് ടേ. സ്പൂണ്‍
  5. കടുക് -ഒരു സ്പൂണ്‍
  6. മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
  7. സവാള  -രണ്ടെണ്ണം
  8. തേങ്ങ -രണ്ടെണ്ണം
  9. ഗ്രാമ്പൂ -നാലെണ്ണം
  10. കറിവേപ്പില -രണ്ട് തണ്ട്
  11. വെളുത്തുള്ളി -നാല് അല്ലി
  12. മല്ലിയില -പാകത്തിന്
  13. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:
തേങ്ങ ചിരകി പാല്‍ എടുത്തുവെച്ച ശേഷം ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അരിഞ്ഞുവെച്ച സവാള, വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ ചതച്ചത് അതിലിട്ട് വഴറ്റുക. തുടര്‍ന്ന് തൈരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ചൂടാക്കിയ ശേഷം തേങ്ങാപ്പാലൊഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് ഞണ്ടും പരിപ്പും ആവശ്യത്തിന് ഉപ്പുമിട്ട് നന്നായി വേവിക്കണം. ഞണ്ടിറച്ചി വെന്തുകഴിഞ്ഞാല്‍ മല്ലിയില ഇടുക. തിളച്ചു കഴിഞ്ഞാല്‍ വാങ്ങിവെക്കാം.

6. ഇടിച്ചക്ക തോരന്‍
JACKFRUIT-THORAN

ചേരുവകള്‍: 

  1. പാകമാകാത്ത ചെറിയ ചക്ക -1
  2. തേങ്ങ -1 കപ്പ്
  3. മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
  4. ജീരകം -ആവശ്യത്തിന്
  5. വെളുത്തുള്ളി -3 അല്ലി
  6. വെളിച്ചെണ്ണ -1 സ്പൂണ്‍
  7. വറ്റല്‍മുളക് -2 എണ്ണം
  8. കടുക് -ആവശ്യത്തിന്
  9. കറിവേപ്പില - 
  10. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ചെറിയ ചക്ക മുള്ളെല്ലാം കളഞ്ഞ് വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി ആവിയില്‍ വേവിക്കുക. വേവിച്ച ചക്ക തണുത്തതിനു ശേഷം ചതച്ചെടുത്ത് മാറ്റിവെക്കുക. ചിരണ്ടിയ തേങ്ങ, മുളകുപൊടി, ജീരകം, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി എന്നിവ കല്ലില്‍വെച്ച് ചതച്ചെടുക്കുക. എന്നിട്ട് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് രണ്ട് വറ്റല്‍മുളക് ഇടുക. പിന്നെ കടുക് പൊട്ടിയ ശേഷം കറിവേപ്പില ഇടുക. അതുകഴിഞ്ഞ് ചതച്ചുവെച്ചിരുന്ന തേങ്ങയിട്ട് വറുക്കുക. തേങ്ങ നന്നായി മൂത്തതിനു ശേഷം ചതച്ചുവെച്ച ചക്ക ഇടുക. ഉപ്പിട്ട് നന്നായി മിക്സ് ചെയ്ത് ബ്രൗണ്‍ കളര്‍ ആകുമ്പോള്‍ വാങ്ങിവെക്കുക.

7. നാടന്‍ ചിക്കന്‍ കറി
traditional-chicken-curry

ചേരുവകള്‍:

  1. നാടന്‍ ചിക്കന്‍ -1 കിലോ
  2. സവാള  -5 എണ്ണം
  3. ചെറിയ ഉള്ളി - 100 ഗ്രാം
  4. ഇഞ്ചി - ചെറിയ 2 പീസ്
  5. പച്ചമുളക് -5 എണ്ണം
  6. മുളകുപൊടി - 3 സ്പൂണ്‍
  7. മല്ലിപ്പൊടി - 1 സ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി - കാല്‍ ടീ സ്പൂണ്‍
  9. വെളിച്ചെണ്ണ -3 സ്പൂണ്‍
  10. മസാല - ആവശ്യത്തിന്
  11. ഉപ്പ് - ആവശ്യത്തിന്
  12. മല്ലിയില-ആവശ്യത്തിന്
  13. കറിവേപ്പില-ആവശ്യത്തിന്

തയാറാക്കുന്ന വിധം:
മുളകുപൊടി, ഉപ്പുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ കഷണങ്ങളാക്കിയ ചിക്കനില്‍ പുരട്ടി 15 മിനിറ്റ് വെക്കുക. അതിനു ശേഷം ഇരുമ്പുചീനച്ചട്ടി അടുപ്പത്തുവെച്ച് എണ്ണ ഒഴിച്ച് പുരട്ടിയ ചിക്കന്‍ ഇടുക. ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് വേവിക്കുക. പത്തു മിനിറ്റ് കഴിയുമ്പോള്‍ സവാള, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി മുറിച്ച് വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് നന്നായി ഞെവിടിവെച്ചത് ഇറച്ചിയിലേക്കിടുക. എല്ലാം ചേര്‍ന്ന് നന്നായി വെന്ത് കുറുകുമ്പോള്‍ ഗരംമസാല ചേര്‍ത്ത് ഇളക്കി വാങ്ങി വെക്കുക. ശേഷം കുറച്ചു മല്ലിയില നുറുക്കി ഇടുക. നാടന്‍ ചിക്കന്‍കറി റെഡി.

8. താറാവ് മപ്പാസ് 
DECK-MAPPAS

ചേരുവകള്‍: 

  1. താറാവിറച്ചി -400 ഗ്രാം
  2. വലിയ ഉള്ളി -ആറെണ്ണം
  3. നാളികേരം -രണ്ടെണ്ണം
  4. പച്ചമുളക് -രണ്ടെണ്ണം
  5. കറിവേപ്പില -ഒരു തണ്ട്
  6. മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
  7. മല്ലിപ്പൊടി -രണ്ട് ടേ.സ്പൂണ്‍
  8. കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
  9. ഇഞ്ചി -ചെറിയ കഷണം
  10. വെളിച്ചെണ്ണ  - ആറ് ടേ. സ്പൂണ്‍
  11. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:
പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും കുരുമുളകുപൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. നല്ല പോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്‍റെ മൂന്നാം പാലും ചേര്‍ത്ത് തിളക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്‍റെ രണ്ടാം പാല്‍ ചേര്‍ത്ത് അഞ്ചുമിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക. തുടര്‍ന്ന് ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍നിന്ന്  മാറ്റിവെക്കാം. അപ്പം, പുട്ട്, ചപ്പാത്തി എന്നിവയോടൊപ്പം താറാവ് മപ്പാസ് കേമമാണ്. 

9. ഇടിയിറച്ചി
IDIYIRACHI

ചേരുവകള്‍: 

  1. പോത്തിറച്ചി -അരക്കിലോ
  2. വെളുത്തുള്ളി ചതച്ചത്  -ആവശ്യത്തിന്
  3. ഇഞ്ചി -ആവശ്യത്തിന്
  4. സവാള  -വലിയ ഒരെണ്ണം
  5. കറിവേപ്പില 
  6. ഉപ്പ് -ആവശ്യത്തിന്
  7. വെളിച്ചെണ്ണ  -250 ഗ്രാം
  8. മുളകുപൊടി -രണ്ട് സ്പൂണ്‍
  9. ഇറച്ചി മസാല 

തയാറാക്കുന്ന വിധം:
നന്നായി കഴുകി വൃത്തിയാക്കിയ ഇറച്ചി, മസാലയും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് തിരുമ്മി കുക്കറിലിട്ട്  വേവിക്കുക. തണുത്ത ശേഷം  കഷണങ്ങള്‍ മിക്സിയിലിട്ട്  അല്‍പമൊന്ന് അടിക്കുക. കഷണങ്ങള്‍ ചതയാന്‍ വേണ്ടി മാത്രമാണിത്, അധികം ചതയരുത്. ചൂടായ എണ്ണയില്‍ വെളുത്തുള്ളി, സവാള ഇവയിട്ട്  മൂപ്പിക്കുക. മൂത്തു വരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ആവശ്യത്തിന്  മുളകുപൊടിയും ചേര്‍ത്ത് നന്നായി വറുത്തുകോരുക.

10. കയ്പക്കാ/പാവക്ക ഒഴിച്ചുകറി

KAYPAKKA-OZHICHU KARY

ചേരുവകള്‍: 
1. കയ്പക്ക/പാവക്ക വൃത്തിയാക്കിയെടുത്ത് ഒരിഞ്ചു നീളത്തിലുള്ള കഷണങ്ങളാക്കി മുറിച്ചെടുത്തത് -അര കി.ഗ്രാം
2. വിനാഗിരി -2 ടേ. സ്പൂണ്‍
3. ഉപ്പ്  -ആവശ്യത്തിന്
4. വെളിച്ചെണ്ണ -ആവശ്യാനുസരണം
5. തേങ്ങ -1
6. വറ്റല്‍മുളക്  -7-8 എണ്ണം
7. ചുവന്നുള്ളി -4-5 ചുള
8. വെളുത്തുള്ളി  -4-5 അല്ലി 
9. കറിവേപ്പില  -കുറച്ച്
10. കുരുമുളക് -1 ടീസ്പൂണ്‍
11. പുളി  -ചെറിയ ചെറുനാരങ്ങവലുപ്പത്തില്‍ ഉരുട്ടിയെടുത്തത്
12. കടുക് -അര ടീസ്പൂണ്‍
13. വറ്റല്‍മുളക് -2-3 എണ്ണം നുറുക്കിയത്
14. ഉലുവ  -കാല്‍ ടീസ്പൂണ്‍
15. കറിവേപ്പില -കുറച്ച്
16. ശര്‍ക്കര -ഒന്നര അച്ച്

തയാറാക്കുന്ന വിധം:
കയ്പകഷണങ്ങളില്‍ വിനാഗിരിയും ഉപ്പും പുരട്ടി കുറച്ചുനേരം വെക്കണം. കുറച്ചു വെളിച്ചണ്ണയില്‍ ചിരകിയ തേങ്ങയും 6 മുതല്‍ 10 വരേയും ചേര്‍ത്ത് വറുത്ത് മൂപ്പിച്ചെടുത്ത് മയത്തില്‍ അരച്ചെടുക്കണം. കുറച്ചു വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിയാല്‍ ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില ചേര്‍ത്ത് വഴറ്റിയതിലേക്ക് കയ്പക്കാ കഷണങ്ങളിട്ട് വഴറ്റണം. ചൂട് കുറച്ചു നന്നായി ചുകന്നു വരുന്നതുവരേയും വഴറ്റിയതിലേക്ക് അരച്ചെടുത്ത കൂട്ട് കുറച്ച് ചൂടുവെള്ളത്തില്‍ കലക്കി ഒഴിക്കണം. ശര്‍ക്കരയും ഇടണം. നന്നായി തിളച്ചുവറ്റിത്തുടങ്ങിയാല്‍ ഉപ്പുപാകം നോക്കി ഇട്ടുകൊടുക്കാം. എരിവും പുളിയും മധുരവും എല്ലാമുള്ള കയ്പക്ക ഒഴിച്ചുകറി ഊണിനൊപ്പം കഴിക്കാന്‍ നന്നായിരിക്കും.

11. ഉണ്ണിയപ്പം
UNNIYAPPAM

ചേരുവകള്‍: 

  1. പച്ചരി -ഒന്നര ഗ്ലാസ്
  2. ശര്‍ക്കര -അഞ്ച് അച്ച്
  3. തേങ്ങാക്കൊത്ത് -ഒരു കപ്പ് (നെയ്യില്‍ വറുത്തത്)
  4. ചെറുപഴം -രണ്ടെണ്ണം
  5. ഉപ്പ് -ഒരു നുള്ള്
  6. എണ്ണ -വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം: 
പച്ചരി അര മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് കഴുകി വാര്‍ത്തുവെക്കുക. ഉരുക്കി അരിച്ചെടുത്ത ശര്‍ക്കരവെള്ളം ചേര്‍ത്ത് അരി മിക്സിയില്‍ നന്നായി അരച്ചെടുക്കുക (വെള്ളം അധികമാവരുത്). ശേഷം പഴം ചേര്‍ത്ത് വീണ്ടും നന്നായി അരക്കുക. ഉപ്പ് ചേര്‍ത്തിളക്കി അരമണിക്കൂറിനു ശേഷം കുഴിയപ്പ ചട്ടിയില്‍ നിറയെ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഓരോ കുഴിയിലും മാവ് കോരി ഒഴിച്ച് മുകളില്‍ ഒന്നോ രണ്ടോ തേങ്ങാക്കൊത്ത് ഇട്ട് പപ്പടക്കമ്പി ഉപയോഗിച്ച് മറിച്ചിട്ട് വേവിച്ചെടുക്കുക.

12. കുമ്പിളപ്പം

kumbalappam

ചേരുവകള്‍: 

  1. ചക്കവരട്ടിയത്- ഒരു കപ്പ്
  2. ശര്‍ക്കര ഉരുക്കിയത്- അര കപ്പ്
  3. ഏലക്കായ- രണ്ടെണ്ണം
  4. അരിപ്പൊടി-ഒന്നര കപ്പ്
  5. തേങ്ങ ചിരവിയത്- അര കപ്പ്
  6. നെയ്യ്- രണ്ട് ടീസ്പൂണ്‍
  7. ഉപ്പ്- ഒരു നുള്ള്
  8. തിളച്ചവെണ്ണ- പാകത്തിന്
  9. വയനയില- മാവിന് അനുസരിച്ച്

തയാറാക്കുന്ന വിധം:
പാത്രത്തില്‍ അരിപ്പൊടി, ഉപ്പ്, നെയ്യ്, ചക്കവരട്ടിയത് (പഴുത്ത ചക്ക അരിഞ്ഞ് വേവിച്ച് വെള്ളം വറ്റിച്ച് ഉടച്ച് നെയ്യില്‍ വരട്ടിയെടുക്കുന്നത്), ഏലക്കായ പൊടിച്ചത് എന്നിവയിട്ട് നന്നായി കുഴച്ചെടുക്കുക. ശര്‍ക്കര ഉരുക്കി കുറുക്കിയെടുത്തത് ഒഴിച്ച് വീണ്ടും കുഴച്ചെടുക്കുക. മാവ് മൃദുവായ കുഴമ്പു രൂപത്തിലായെങ്കില്‍ വെള്ളം ചേര്‍ക്കേണ്ടതില്ല. അല്ലെങ്കില്‍ തിളച്ചവെള്ളം അല്‍പം ഒഴിച്ചു മയപ്പെടുത്താം. തേങ്ങ ചിരവിയതിട്ട് വീണ്ടും കുഴക്കുക. മാവ് 15 മിനിറ്റ് മാറ്റിവെക്കാം. വയനയില എടുത്ത് ഈര്‍ക്കിളോ ടൂത്ത്പിക്കോ കുത്തി കോണ്‍ ആകൃതിയില്‍ ആക്കുക. തയാറാക്കിയ മാവ് ഇലയുടെ വലുപ്പമനുസരിച്ച് കോരിയൊഴിക്കുക. ഇഡ്ഡലി പാത്രത്തില്‍ 30-40 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കാം. വയനയിലയുടെ മണവും ചക്കരവട്ടിയതിന്‍റെ രുചിയുമുള്ള കുമ്പിളപ്പം റെഡി. 

13. കുക്കുമ്പര്‍ ലെമണേഡ്
cucumber-lemonade

ചേരുവകള്‍

  1. കുക്കുമ്പര്‍ (കക്കിരി)- ഒന്ന്
  2. നാരങ്ങനീര്- 1/2 കപ്പ്
  3. തണുത്തവെള്ളം- 2  1/2 കപ്പ്
  4. പഞ്ചസാര- 1/3 കപ്പ്
  5. പുതിനയില- ഒരു പിടി
  6. നാരങ്ങ വട്ടത്തില്‍ മുറിച്ചത്- 1 കഷണം (അലങ്കരിക്കുന്നതിന്)

തയാറാക്കുന്ന വിധം:
പഞ്ചസാരയും അരകപ്പ് വെള്ളവും തിളപ്പിച്ച് സിറപ്പാക്കി തണുക്കാന്‍ വെക്കുക. തൊലികളഞ്ഞ് അരിഞ്ഞ കക്കിരിയും പുതിനയിലയും നാരങ്ങനീരും ചേര്‍ത്ത് ബ്ലെന്‍ഡറില്‍ അടിച്ചെടുക്കുക. കക്കിരി പ്യൂരിയാകുമ്പോള്‍ തണുത്ത പഞ്ചസാര സിറപ്പും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക. മാറ്റിവെച്ച രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് പാത്രത്തിലേക്ക് അരിച്ചൊഴിക്കാം. തണുപ്പിച്ച ശേഷം നാരങ്ങക്കഷണവും പുതിനയിലയുമിട്ട് അലങ്കരിച്ച് കഴിക്കാം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsEaster Special Dishesfestive dishesLifestyle News
News Summary - Easter Special Dishes -Lifestyle News
Next Story