മധുര ദീപാവലി

12:26 PM
05/11/2018
Guldastaha
(ചിത്രങ്ങൾ: പ്രകാശ് കരിമ്പ)

നിറദീപങ്ങൾ കൺതുറക്കുന്ന ദീപാവലി മധുരത്തിന്‍റെയും ആഘോഷമാണ്. വ്യത്യസ്​തങ്ങളായ ദീപാവലി മധുരങ്ങൾ പരിചയപ്പെടാം...

1. കലശ്
Kalash_Malai-Sandwitch

ചേരുവകൾ: 

 • പാ​ൽ​ഗോ​വ -1 കി​ലോ
 • പ​ഞ്ച​സാ​ര -1 കി​ലോ 


തയാറാക്കുന്നവിധം:
പാ​ൽ​ഗോ​വ ത​യാ​റാ​ക്കാ​ൻ ഒ​രു ലി​റ്റ​ർ ക​ട്ടി​പ്പാ​ൽ 30 മി​നി​റ്റോ​ളം ന​ന്നാ​യി തി​ള​പ്പി​ച്ച് പ​കു​തി​യാ​യി കു​റു​ക്കി​യെ​ടു​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി വ​റ്റു​മ്പോ​ൾ കോ​രി​യെ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക. പാ​ൽ​ഗോ​വ​യിലേക്ക്​ പ​ഞ്ച​സാ​ര മി​ക്സ് ചെ​യ്ത് 5 മി​നി​റ്റ്​ നേ​രം ന​ന്നാ​യി കു​ഴ​ച്ചെ​ടു​ത്ത ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി മാ​റ്റു​ക. പി​ന്നീ​ട് ഇൗ ​ഉ​രു​ള​ക​ൾ കും​ഭ​ത്തിെ​ൻ​റ ആ​കൃ​തി​യി​ലാ​ക്കി ഫു​ഡ് ക​ള​റും ചേ​ർ​ത്ത് അ​ല​ങ്ക​രി​ച്ചാ​ൽ മ​ധു​ര​മൂ​റും ക​ല​ശ് റെ​ഡി. ബ​ദാം, പി​സ്ത, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ​കൊ​ണ്ട് അ​ല​ങ്ക​രി​ക്കാം. സി​ൽ​വ​ർ ലീ​വ്സി​ൽ പൊ​തി​ഞ്ഞെ​ടു​ത്താ​ൽ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കും.

2. രസ്​മലായ് സാൻഡ് വിച്ച്  
Ras_Malai-Sandwitch

ചേരുവകൾ: 

 • പാ​ൽ - 2 ലി​റ്റ​ർ
 • പ​ഞ്ച​സാ​ര -ഒ​ന്ന​ര ക​പ്പ്‌
 • ഏ​ല​ക്കപ്പൊ​ടി -2 ടീ​സ്പൂ​ൺ
 • നാ​ര​ങ്ങനീ​ര് - 2 ടേ​ബ്ൾ സ്പൂ​ൺ
 • വെ​ള്ളം - 6 ക​പ്പ്‌
 • പ​ഞ്ച​സാ​ര​​പ്പൊ​ടി - 200 ഗ്രാം 
 • ബ​ദാം, പി​സ്ത - അ​ല​ങ്ക​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്നവിധം:
പ​നീ​ർ ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ ന​ന്നാ​യി തി​ള​പ്പി​ക്കു​ക. പാ​ൽ തി​ള​ച്ചു​വ​രു​മ്പോ​ൾ നാ​ര​ങ്ങ​നീ​രി​നൊ​പ്പം അ​ൽ​പം വെ​ള്ള​വും (1 ടേ​ബ്ൾ സ്പൂ​ൺ) ചേ​ർ​ത്ത് ല​യി​പ്പി​ച്ച ലാ​യ​നി തി​ള​ക്കു​ന്ന പാ​ലി​ലേ​ക്ക് കു​റ​ച്ചാ​യി ഒ​ഴി​ച്ച് ഇ​ള​ക്കു​ക. വെ​ള്ള​വും പ​നീ​റും വെ​വ്വേ​റെ ആ​യ​തി​നുശേ​ഷം ഒ​രു കോ​ട്ട​ൺ തു​ണി​യി​ലേ​ക്ക് അ​രി​ച്ചു മാ​റ്റു​ക. വെ​ള്ളം മു​ഴു​വ​നാ​യും വാ​ർ​ന്നു​പോ​കു​ന്ന​തു​വ​രെ അ​രി​ക്ക​ണം. ലഭിക്കുന്ന പ​നീ​ർ ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ത്ത ശേ​ഷം ഇ​ഡ​ലി​യു​ടെ ആ​കൃ​തി കി​ട്ടു​ന്ന രീ​തി​യി​ൽ ചെ​റു​താ​യി പ്ര​സ്​ ചെ​യ്തെ​ടു​ക്കു​ക. ശേ​ഷം നേ​ര​ത്തേ ത​യാ​റാ​ക്കി​യ പ​ഞ്ച​സാ​ര സി​റ​പ്പി​ൽ ഇ​ട്ട് അ​ട​ച്ചു​വെ​ച്ച് വേ​വി​ക്കു​ക. ഏ​ക​ദേ​ശം 15-20 മി​നി​റ്റുകൊ​ണ്ട് ഉരുളകൾ വെ​ന്തു​വ​രും. 

വെ​ന്തു​വ​രു​മ്പോ​ൾ ഓ​രോ ഉരുളയും ഇ​ര​ട്ടി വ​ലു​പ്പ​മാ​കും. ഇ​വ അരിപ്പ തവി കൊണ്ട് കോ​രി മാ​റ്റി​വെ​ച്ച് ത​ണു​പ്പി​ക്കു​ക. ഒ​രു ലി​റ്റ​ർ ക​ട്ടി​പ്പാ​ൽ 30 മി​നി​റ്റോ​ളം തി​ള​പ്പി​ച്ച് പ​കു​തി​യാ​യി കു​റു​ക്കി​യെ​ടു​ക്കു​ക. ശേ​ഷം വാ​ങ്ങി​വെ​ച്ച് ഉ​രു​ള​ക​ളാ​ക്കി പാൽഗോവ തയാറാക്കുക. നേരത്തേ ത​ണു​പ്പി​ക്കാ​ൻ വെ​ച്ച പനീർ ഉരുളകൾ മു​റി​ച്ച് പ​ഞ്ച​സാ​ര​പ്പൊ​ടി​യും അതിൽ അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് തേ​ച്ചുപി​ടി​പ്പി​ക്കു​ക. ഒ​പ്പം പാ​ൽ​ഗോ​വ ഉ​രു​ള അ​ക​ത്തു​വെ​ച്ച് പനീർ ഉരുള ചേ​ർ​ത്ത​ട​ച്ച് സ്​​റ്റ​ഫ്​ ചെ​യ്തെ​ടു​ത്താ​ൽ ന​ല്ല മൃ​ദു​വാ​യ ര​സ്മ​ലാ​യ് സാ​ൻ​ഡ്​വി​ച്ച് ത​യാ​ർ. ബ​ദാം, പി​സ്ത, അ​ണ്ടി​പ്പ​രി​പ്പ്, ഉ​ണ​ക്ക​മു​ന്തി​രി എ​ന്നി​വ​ ഉപയോഗിച്ച് ഗാ​ർ​നി​ഷ് ചെ​യ്ത് വി​ള​മ്പാം. 

3. രസ്​മലായ് 
Rasmalai

ചേരുവകൾ: 

 • പാ​ൽ -2 ലി​റ്റ​ർ
 • പ​ഞ്ച​സാ​ര -​ഒ​ന്ന​ര ക​പ്പ്‌
 • ഏ​ല​ക്ക​പ്പൊ​ടി -1 ടീ​സ്പൂ​ൺ
 • നാ​ര​ങ്ങ​നീ​ര് -2 ടേ​ബ്ൾ സ്പൂ​ൺ
 • വെ​ള്ളം -6 ക​പ്പ്‌
 • കു​ങ്കു​മ​പ്പൂ​വ് -ഒ​രു നു​ള്ള് 
 • ബ​ദാം, പി​സ്ത -അ​ല​ങ്ക​രി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്നവിധം:
പ​നീ​ർ ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ ന​ന്നാ​യി തി​ള​പ്പി​ക്കു​ക. പാ​ൽ തി​ള​ച്ചു​വ​രു​മ്പോ​ൾ നാ​ര​ങ്ങ​നീ​രി​നൊ​പ്പം അ​ൽ​പം വെ​ള്ള​വും (1 ടേ​ബ്ൾ സ്പൂ​ൺ) ചേ​ർ​ത്ത്​ ല​യി​പ്പി​ച്ച ശേ​ഷം തി​ള​ക്കു​ന്ന പാ​ലി​ലേ​ക്ക് കു​റ​ച്ചാ​യി ചേ​ർ​ത്ത് ഇ​ള​ക്കു​ക. വെ​ള്ള​വും പ​നീ​റും വെ​വ്വേ​റെ ആ​യ​തി​നു​ശേ​ഷം ഒ​രു കോ​ട്ട​ൺ​തു​ണി​യി​ലേ​ക്ക് അ​രി​ച്ചു മാ​റ്റു​ക. വെ​ള്ളം മു​ഴു​വ​നാ​യും വാ​ർ​ന്നു​പോ​കു​ന്ന​തു​വ​രെ അ​രി​ക്കു​ക. ഇ​നി പ​നീ​ർ ഉ​പ​യോ​ഗി​ച്ച് ഉരുളകൾ ത​യാ​റാ​ക്ക​ണം. 

ശേഷം ഒ​രു പാ​ത്ര​ത്തി​ൽ ആ​റു ക​പ്പ്‌ വെ​ള്ള​ത്തി​ൽ ഒ​രു ക​പ്പ്‌ പ​ഞ്ച​സാ​ര ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. ഒ​പ്പം​ത​ന്നെ അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ക്കു​ക. ഇ​നി ത​യാ​റാ​ക്കിെ​വ​ച്ച പ​നീ​ർ കൈ​കൊ​ണ്ട് ന​ന്നാ​യി ഉ​രു​ട്ടി​യെ​ടു​ക്കാ​ൻ പാ​ക​ത്തി​ന് കു​ഴ​ച്ചെ​ടു​ക്കു​ക. ശേഷം പ​നീ​ർ ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ൽ ഉ​രു​ട്ടി​യെ​ടു​ത്ത ശേ​ഷം ഇ​ഡ​ലി​യു​ടെ ആ​കൃ​തി കി​ട്ടു​ന്ന രീ​തി​യി​ൽ ചെ​റു​താ​യി പ്ര​സ്​ ചെ​യ്തെ​ടു​ക്കു​ക. പ​നീ​ർ എ​ല്ലാം ഇ​ങ്ങ​നെ ചെ​യ്തുെ​വ​ച്ച ശേ​ഷം നേരത്തേ തയ്യാറാക്കിയ തി​ള​പ്പിച്ച പഞ്ചസാര ലായനിയിൽ മുക്കി അ​ട​ച്ചുെ​വ​ച്ച് വേ​വി​ക്കു​ക. ഏ​ക​ദേ​ശം 15-20 മി​നി​റ്റ് കൊ​ണ്ട് ഉരുളകൾ വെ​ന്തു​വ​രും. വെ​ന്തു​വ​രു​മ്പോ​ൾ ഓ​രോ ഉരുള​യും ഇ​ര​ട്ടി വ​ലു​പ്പ​മാ​കും. ഇ​വ അരിപ്പ തവി കൊണ്ട് കോ​രി മാ​റ്റി​വെ​ക്കു​ക.    

റ​ബ​റി (പാ​ലു​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന സി​റ​പ്പ്) ത​യാ​റാ​ക്കാ​നാ​യി ഒ​രു ലി​റ്റ​ർ പാ​ൽ തി​ള​പ്പി​ച്ച്‌ കു​റു​ക്കി അ​ര ലി​റ്റ​ർ ആ​ക്കി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് അ​ര ക​പ്പ്‌ പ​ഞ്ച​സാ​ര​യും അ​ര ടീ​സ്പൂ​ൺ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് ഇ​ള​ക്കി വാ​ങ്ങി​വെ​ക്കു​ക. ഇ​ള​കി​വ​രു​മ്പോ​ൾ ഒ​രു നു​ള്ളു കു​ങ്കു​മ​പ്പൊ​ടി വി​ത​റ​ണം. ശേ​ഷം ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ബ​ദാ​മും ചേ​ർ​ക്കു​ക. ആ​ദ്യം ത​യാ​റാ​ക്കി​വെ​ച്ച ഉരുളകൾ ഓ​രോ​ന്നും പ​തി​യെ അ​മ​ർ​ത്തി ഉ​ള്ളി​ലെ വെ​ള്ളം ക​ള​ഞ്ഞ്​ ഒ​രു പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​ശേ​ഷം റ​ബ​റി മീ​തെ ഒ​ഴി​ക്കു​ക. സ്വാ​ദി​ഷ്​​ട​മാ​യ ര​സ്മ​ലാ​യ് റെ​ഡി. റ​ബ​റി ഉരുള​കൾക്കു​ള്ളി​ലേ​ക്ക് പി​ടി​ച്ച ശേ​ഷം ബ​ദാം, പി​സ്ത ഇ​വ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു വി​ള​മ്പാം. 

4. കാലാ ജാമുൻ 
Kala-Jamun

ചേരുവകൾ:

 • പ​ഞ്ച​സാ​ര -250 ഗ്രാം
 • ​മി​ൽ​ക്ക് പൗ​ഡ​ർ -2 ക​പ്പ്
 • മൈ​ദ -250 ഗ്രാം
 • ബേ​ക്കി​ങ്​ പൗ​ഡ​ർ -ഒ​രു നു​ള്ള്
 • കോ​ൺ​േഫ്ല​ാർ -1/2 ക​പ്പ്
 • ഏ​ല​ക്ക​പ്പൊ​ടി -ഒ​രു നു​ള്ള്
 • നാ​ര​ങ്ങ​നീ​ര് -4 തു​ള്ളി

തയാറാക്കുന്നവിധം:
ആ​ദ്യം സി​റ​പ്പ് ത​യാ​റാ​ക്ക​ണം. ഇ​തി​നാ​യി 2 ക​പ്പ് തി​ള​ച്ച വെ​ള്ള​ത്തി​ൽ പ​ഞ്ച​സാ​ര അ​ലി​യി​ച്ച് ചേ​ർ​ക്ക​ണം. ഇ​തി​ൽ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ക്കു​ക. ചെ​റു​തീ​യി​ൽ അ​ൽ​പം​കൂ​ടി തി​ള​പ്പി​ച്ചാ​ൽ സി​റ​പ്പ് റെ​ഡി​യാ​വും. മൈ​ദ​യും ബേ​ക്കി​ങ്​ പൗ​ഡ​റും ചേ​ർ​ത്ത് മി​ശ്രി​ത​മാ​ക്ക​ണം. ഇ​തി​നൊ​പ്പം മി​ൽ​ക്ക് പൗ​ഡ​ർ, കോ​ൺ​േഫ്ല​ാർ എ​ന്നി​വ ചെ​റു​താ​യി വെ​ള്ളം ത​ളി​ച്ച് കു​ഴ​ക്ക​ണം. ഒ​ട്ടു​ന്ന പ​രു​വ​ത്തി​ൽ നെ​യ്യ് ചേ​ർ​ത്ത് ഒ​ന്നു​കൂ​ടി മാ​ർ​ദ​വ​മാ​ക്കാം. ഇ​ത് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി അ​ടു​പ്പ​ത്ത് ച​ട്ടി​യി​ൽ എ​ണ്ണ​യി​ൽ വ​റു​ത്ത് കോ​ര​ണം. ത​വി​ട്ടു​നി​റം മാ​റി ഇ​ളം​ക​റു​പ്പ് നി​റ​മാ​കും വ​രെ വ​റു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ശേ​ഷം കോ​രി​യെ​ടു​ക്കു​ന്ന ഉ​രു​ള​ക​ൾ സി​റ​പ്പി​ലേ​ക്ക് ഇ​ട​ണം. ഉ​രു​ള​ക​ൾ ഇ​ട്ട​ശേ​ഷം സി​റ​പ്പ് ഒ​ന്നു​കൂ​ടി തി​ള​പ്പി​ച്ച് വാ​ങ്ങി​യാ​ൽ കാലാ ജാ​മുൻ ​െറ​ഡി!

5. കാജു കസാട്ട 
Kaaju-Roll

ചേരുവകൾ: 

 • അ​ണ്ടി​പ്പ​രി​പ്പ് -1 കി​ലോ
 • പ​ഞ്ച​സാ​ര - 800 ഗ്രാം
 • എണ്ണ -അ​ര ലി​റ്റ​ർ 

തയാറാക്കുന്നവിധം:
അ​ണ്ടി​പ്പ​രി​പ്പ് ചെ​റുക​ഷ​​ണ​ങ്ങ​ളാ​ക്കി മാ​റ്റി​യ ശേ​ഷം പേ​സ്​​റ്റ്​ രൂ​പ​ത്തി​ൽ അ​ര​ച്ചെ​ടു​ക്കു​ക. അ​ര​പ്പി​നോ​ടൊ​പ്പം പ​ഞ്ച​സാ​ര ചേ​ർ​ത്ത് ഇ​ള​ക്കി അ​ൽ​പ​സ​മ​യം മാ​റ്റി​വെ​ക്കു​ക. ക​ടാ​യി​യി​ൽ എണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ഇൗ ​മി​ശ്രി​തം ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക. തി​ള​ച്ച് അ​ൽ​പം കു​റു​കി​യ ശേ​ഷം ഫു​ഡ് ക​ള​ർ ചേ​ർ​ത്ത് ഇ​ള​ക്കി അ​ടു​പ്പി​ൽ​നി​ന്ന് ഇ​റ​ക്കി​വെ​ക്കു​ക. നു​റു​ക്കി​യ അ​ണ്ടി​പ്പ​രി​പ്പ് അ​ക​ത്തു​വെ​ച്ച് വൃ​ത്താ​കൃ​തി​യി​ൽ മ​ട​ക്കി​യെ​ടു​ക്കു​ക. നാ​ല് പീ​സു​ക​ളാ​യി മു​റി​ച്ചെ​ടു​ത്താ​ൽ കാ​ജു ക​സാ​ട്ട തയാർ.

5. കാജു റോൾ
Kaaju-Roll

ചേരുവകൾ: 

 • അ​ണ്ടി​പ്പ​രി​പ്പ് -1 കി​ലോ
 • പ​ഞ്ച​സാ​ര -800 ഗ്രാം
 • എണ്ണ -അ​ര ലി​റ്റ​ർ 

തയാറാക്കുന്നവിധം:
അ​ണ്ടി​പ്പ​രി​പ്പ് ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി മാ​റ്റി​യ ശേ​ഷം പേ​സ്​​റ്റ്​ രൂ​പ​ത്തി​ൽ  അ​ര​ച്ചെ​ടു​ക്കു​ക. അ​ര​പ്പി​നോ​ടൊ​പ്പം പ​ഞ്ച​സാ​ര ചേ​ർ​ത്ത് ഇ​ള​ക്കി അ​ൽ​പ സ​മ​യം മാ​റ്റി​വെ​ക്കു​ക. ക​ടാ​യി​യി​ൽ എണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ഇൗ ​മി​ശ്രി​തം ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക. തി​ള​ച്ച് അ​ൽ​പം കു​റു​കി​യ ശേ​ഷം അ​ടു​പ്പി​ൽ​നി​ന്ന് ഇ​റ​ക്കി​വെ​ക്കു​ക. പി​ന്നീ​ട് ഇ​തി​ൽ​നി​ന്ന് അ​ൽ​പ​മെ​ടു​ത്ത് ഫു​ഡ് ക​ള​ർ ചേ​ർ​ത്ത് ഇ​ള​ക്കി​യ ശേ​ഷം വീ​ണ്ടും എണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. കു​റു​കി​യ ശേ​ഷം ഇ​തും അ​ടു​പ്പി​ൽ നി​ന്ന് മാ​റ്റി​വെ​ക്കു​ക. 
മാ​വ് രൂ​പ​ത്തി​ൽ ല​ഭി​ക്കു​ന്ന ഇ​വ ര​ണ്ടും പ​ര​ത്തു​ക​യാ​ണ് അ​ടു​ത്ത​പ​ടി. ച​പ്പാ​ത്തി വ​ലു​പ്പ​ത്തി​ൽ പ​ര​ത്തി​യെ​ടു​ത്ത ശേ​ഷം പ​കു​തി​യാ​യി മു​റി​ക്കു​ക. ശേ​ഷം ഫു​ഡ് ക​ള​ർ ചേ​ർ​ത്ത​വ അ​ക​ത്തു​വ​രു​ന്ന വി​ധ​ത്തി​ൽ ര​ണ്ടു ല​യ​റു​ക​ൾ തീ​ർ​ത്ത് റോ​ൾ ആ​കൃ​തി​യി​ൽ ചു​രു​ട്ടി​യെ​ടു​ക്കു​ക. കൃ​ത്യ​മാ​യ അ​ള​വി​ൽ മു​റി​ച്ചെ​ടു​ത്താ​ൽ കാ​ജു റോൾ റെ​ഡി.​ സി​ൽ​വ​ർ ലീ​വ്സി​ൽ പൊ​തി​ഞ്ഞെ​ടു​ത്താ​ൽ ഭം​ഗി​യേ​റും.

6. മോത്തിചോർ ലഡു 
Mothichor-Ladu

ചേരുവകൾ: 

 • ക​ട​ല​മാ​വ് -500 ഗ്രാം
 • ​പ​ഞ്ച​സാ​ര -250 ഗ്രാം
 • പ​ശു​വി​ൻ നെ​യ്യ് -ആ​വ​ശ്യ​ത്തി​ന്
 • ഏ​ല​ക്ക​പ്പൊ​ടി -ആ​വ​ശ്യ​ത്തി​ന്

 
തയാറാക്കുന്നവിധം:
ക​ട​ല​മാ​വ് വെ​ള്ളം ചേ​ർ​ത്ത് ലായനിയാക്കുക. ഇ​ത് ചൂ​ടാ​ക്കി​യ പ​ശു​വി​ൻ നെ​യ്യി​ലേ​ക്ക് വ​ള​രെ നേ​ർ​ത്ത അ​രി​പ്പ ഉ​പ​യോ​ഗി​ച്ച് ഇ​റ്റി​ച്ച് വ​റു​ത്ത് കോ​ര​ണം. ശേ​ഷം വ​റു​ത്തു കോ​രി​യ ചെ​റു​ത​രി​ക​ൾ ഒ​ന്ന​ര ക​പ്പ് തി​ള​ച്ച വെ​ള്ള​ത്തി​ൽ പ​ഞ്ച​സാ​ര അ​ലി​യി​ച്ച് ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത്  ചെ​റു​തീ​യി​ൽ അ​ൽ​പം​കൂ​ടി തി​ള​പ്പി​ച്ചു​ണ്ടാ​ക്കി​യ പ​ഞ്ച​സാ​ര ലാ​യ​നി​യി​ൽ 5-10 മി​നി​റ്റ്​ നേ​രം ഇ​ട്ടു​വെ​ക്കു​ക. വ​റു​ത്ത് കോ​രി​യ തരികർ ഏ​ല​ക്ക​പ്പൊ​ടി​യും ചേ​ർ​ത്ത് ല​ഡു​വാ​യി ഉ​രു​ട്ടി​യെ​ടു​ത്താ​ൽ സ്വാ​ദേ​റും മോ​ത്തി​ചോ​ർ ല​ഡു ത​യാ​ർ.

7. ഗുൽദസ്​ത
Guldastaha 
ചേരുവകൾ: 

 • പാ​ൽ​ഗോ​വ -1 കി​ലോ
 • പ​ഞ്ച​സാ​ര -1 കി​ലോ 

തയാറാക്കുന്നവിധം:
പാ​ൽ​ഗോ​വ ത​യാ​റാ​ക്കാ​ൻ ഒ​രു ലി​റ്റ​ർ ക​ട്ടി​പ്പാ​ൽ 30 മി​നി​റ്റോ​ളം ന​ന്നാ​യി തി​ള​പ്പി​ച്ച് പ​കു​തി​യാ​യി കു​റു​ക്കി​യെ​ടു​ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി വ​റ്റു​മ്പോ​ൾ കോ​രി​യെ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക. പാ​ൽ​ഗോ​വ​ക്കൊ​പ്പം പ​ഞ്ച​സാ​ര മി​ക്സ് ചെ​യ്ത് അ​ഞ്ചു മി​നി​റ്റ്​ ന​ന്നാ​യി കു​ഴ​ച്ചെ​ടു​ത്ത ശേ​ഷം ചെ​റി​യ ഉ​രു​ള​ക​ളാ​ക്കി മാ​റ്റു​ക. പി​ന്നീ​ട് ഇൗ ​ഉ​രു​ള​ക​ൾ ബൊ​ക്ക​യു​ടെ ആ​കൃ​തി​യി​ൽ കൈ​കൊ​ണ്ട് പ​ര​ത്തി​വെ​ച്ച് ഫു​ഡ് ക​ള​റും ചേ​ർ​ത്ത് അ​ല​ങ്ക​രി​ച്ചാ​ൽ ഗു​ൽ​ദ​സ്ത റെ​ഡി. ബ​ദാം, പി​സ്ത, അ​ണ്ടി​പ്പ​രി​പ്പ് എ​ന്നി​വ​കൊ​ണ്ട് അ​ല​ങ്ക​രി​ക്കാം. സി​ൽ​വ​ർ ലീ​വ്സി​ൽ പൊ​തി​ഞ്ഞെ​ടു​ത്താ​ൽ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​കും. 

തയാറാക്കിയത്: കുശാൽ അഗർവാൾ
പഞ്ചാബ് ദി രസോയ്, സിൽക്ക് സ്ട്രീറ്റ്, കോഴിക്കോട്

Loading...
COMMENTS