ഒരു ലഡുവിന്​ 16.6 ലക്ഷം രൂപ VIDEO

12:28 PM
25/09/2018
Balapur-laddu

പ്ര​ശ​സ്​​ത​മാ​യ ബാ​ല​പു​ർ ഗ​ണേ​ശ ​േക്ഷ​ത്ര​ത്തി​ലെ ല​ഡു ഇ​ത്ത​വ​ണ ലേ​ല​ത്തി​ൽ പോ​യ​ത്​ റെ​ക്കോ​ഡ്​ തു​ക​ക്ക്. ഹൈ​ദ​രാ​ബാ​ദി​ന്​ സ​മീ​പ​ത്തെ ഗ്രാ​മ​മാ​യ ബാ​ല​പു​രി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 16.6 ല​ക്ഷ​ത്തി​ന്​ ബാ​ല​പു​ർ മ​ണ്ഡ​ൽ ആ​ര്യ വൈ​ശ്യ സം​ഘ​മാ​ണ്​ 21 കി​ലോ തൂ​ക്ക​മു​ള്ള ല​ഡു സ്വ​ന്ത​മാ​ക്കി​യ​ത്.

balapur laddu

എ​ല്ലാ വ​ർ​ഷ​വും ഗ​ണേ​ശോ​ത്സ​വ​ത്തിന്‍റെ ഭാ​ഗ​മാ​യാ​ണ്​ ല​ഡു ലേ​ല​ത്തി​ൽ വെ​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ ഗോ​ദാ​വ​രി ജി​ല്ല​യി​ലെ മ​ധു​ര​പ​ല​ഹാ​ര നി​ർ​മാ​താ​ക്ക​ളാ​യ ഉ​മാ മ​ഹേ​ശ്വ​ർ റാ​വു​വാ​ണ്​ ഇ​ത്ത​വ​ണ ല​ഡു ഉ​ണ്ടാ​ക്കി ​േക്ഷ​​ത്ര​ത്തി​ന്​ സം​ഭാ​വ​ന ​ചെ​യ്​​ത​ത്.

1994 മു​ത​ലാ​ണ്​ ല​ഡു ലേ​ല​ത്തി​ൽ വി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആ ​വ​ർ​ഷം 450 രൂ​പ​ ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 15.6 ല​ക്ഷ​ത്തി​നാ​ണ്​ ല​ഡു ലേ​ല​ത്തി​ൽ വി​റ്റ​ത്​. ലേ​ലം കാ​ണാ​ൻ ഒ​ന്ന​ര ല​ക്ഷം ഭ​ക്​​ത​രും എ​ത്തിയിരുന്നു.

Loading...
COMMENTS