Top
Begin typing your search above and press return to search.
exit_to_app
exit_to_app
അമ്പമ്പോ, ഇതെന്തൊരു സദ്യ!
cancel

ആ​ന​യു​ടെ ത​ല​യെ​ടു​പ്പാ​ണ് ആ​റ​ന്മു​ള​ക്ഷേ​ത്ര​ത്തി​ന്. ജ​ല​പ്പ​ര​പ്പി​ലു​യ​രു​ന്ന പ​ള്ളി​യോ​ടം പോ​ല െ പ​മ്പ​യാ​റിെ​ൻ​റ തീ​ര​ത്ത് കൂ​റ്റ​ൻ മ​തി​ൽ​ക്കെ​ട്ടിനുള്ളിലെ പാ​ർ​ഥ​സാ​ര​ഥി​യു​ടെ സ​ന്നി​ധി ഓ​ണ​ത്തിെ​ ൻ​റ പ്രൗ​ഢി​യെ​ല്ലാം നി​ല​നി​ർ​ത്തു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ്. ഓ​ണ​ക്കാ​ലം ഇ​വി​ടെ വ​ള്ള​സ​ദ്യ​യു​ ടെ കാ​ല​മാ​ണ്. മൂ​ന്നു​മാ​സ​ത്തോളം നീ​ളു​ന്ന എ​ല്ലാ വി​ഭ​വ​ങ്ങ​ളു​മ​ട​ങ്ങു​ന്ന സ​ദ്യ വിളമ്പു​ന്ന ലോ​ക​ത് തെ​ അ​പൂ​ർ​വ ക്ഷേ​ത്രമാണിത്​.

ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 51 ക​ര​ക്കാ​രാ​യ വ​ള്ളം തു​ഴ​ച്ചി​ലു​കാ ​ർ​ക്കും ആ​ഹാ​രം കൊ​ടു​ത്ത് ദൈ​വ​പ്രീ​തി സ​മ്പാ​ദി​ക്കു​ക എ​ന്ന​താ​ണ് ഈ ​ആ​ചാ​ര​ത്തി​നു​പി​ന്നി​ൽ. പ​മ്പ​ യാ​റ്റി​ലൂ​ടെ വ​ള്ളം തു​ഴ​ഞ്ഞെ​ത്തു​ന്ന തു​ഴ​ച്ചി​ലു​കാ​രെ വ​ള്ള​സ​ദ്യ വ​ഴി​പാ​ടാ​യി ന​ട​ത്തു​ന്ന​വ​ർ ക് ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ക​ട​വി​ൽ​െ​വ​ച്ച് സ്വീ​ക​രി​ച്ചു​കൊ​ണ്ടു​പോ​യി സ​ദ്യ ന​ൽ​കു​ക എ​ന്ന​താ​ണ് രീ ​തി. അ​വി​ടെ വ​ള്ള​പ്പാ​ട്ടു​പാ​ടി അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ഏ​തു വി​ഭ​വ​വും ന​ൽ​കാ​ൻ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം. ഒ​ന്നും ഇ​ല്ല എ​ന്നു​പ​റ​യാ​ൻ പാ​ടി​ല്ല. ഇ​ങ്ങ​നെ ഒ​ട്ടേ​റെ അ​പൂ​ർ​വ​ത​ക​ളു​ണ്ട് വ​ള്ള​സ​ദ്യ​ക്ക്. ഇ​തും മ​റ്റൊ​രി​ട​ത്തും കാ​ണാ​ൻ ക​ഴി​യാ​ത്ത പ്ര​ത്യേ​ക​ത​യാ​ണ്.

വ​ള്ള​സ​ദ്യ

അ​ഭീ​ഷ്​​ട​സി​ദ്ധി​ക്കാ​യി ഭ​ക്ത​ർ ആ​റന്മു​ള​യ​പ്പ​നാ​യ പാ​ർ​ഥ​സാ​ര​ഥി​ക്ക് ന​ൽ​കു​ന്ന വ​ഴി​പാ​ടാ​ണ് വ​ള്ള​സ​ദ്യ. പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കാ​ണ് വ​ള്ള​സ​ദ്യ​യൊ​രു​ക്കു​ന്ന​ത്. വ​ഴി​പാ​ടു​കാ​ർ ക്ഷേ​ത്ര​ത്തി​ലെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ പ​റ​യി​ട്ട​ശേ​ഷം ദ​ക്ഷി​ണ​വെ​ച്ച് ശ്രീ​കോ​വി​ലി​ൽ​നി​ന്ന് പൂ​മാ​ല ജ​പി​ച്ചു​വാ​ങ്ങും. ഇ​തു​മാ​യി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള ക​ട​വി​ലെ​ത്തി പ​ള്ളി​യോ​ടം തു​ഴ​ഞ്ഞു​വ​രു​ന്ന തു​ഴ​ക്കാ​രെ സ്വീ​ക​രി​ച്ചാ​ന​യി​ച്ച് സ​ദ്യാ​ല​യ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രും. ക​ര​നാ​ഥന്മാ​ർ വെ​റ്റി​ല​യും പു​ക​യി​ല​യും ദ​ക്ഷി​ണ ന​ൽ​കി ക്ഷേ​ത്ര​ത്തി​ലേ​ക്കാ​ന​യി​ക്കും. ക്ഷേ​ത്ര​ത്തി​ൽ പൂ​ജി​ച്ച മാ​ല പ​ള്ളി​യോ​ട​ത്തിന്‍റെ അ​മ​ര​ത്തി​ൽ ചാ​ർ​ത്തും. പ​ള്ളി​യോ​ട​ക്കാ​രും വ​ഴി​പാ​ടു​കാ​രും ഒ​ന്നി​ച്ച് ക്ഷേ​ത്രം വ​ലം​വെ​ച്ച​ശേ​ഷ​മാ​ണ് വ​ള്ള​സ​ദ്യ ന​ട​ക്കു​ക.

aranmula-boat-Race
ആറന്മുള വള്ളംകളി


'വാ​യ്ക്കു​ര​വ നാ​ദ​സ്വ​ര​മേ​ള​ത്തോ​ടെ സ്വീ​ക​രി​ച്ച് പ​ള്ളി​കൊ​ള്ളും ഭ​ഗ​വാ​െ​ൻ​റ ചാ​ര​ത്തെ​ത്തി​യ്ക്കും..' എ​ന്ന് വ​ഞ്ചി​പ്പാ​ട്ട് പാ​ടി​യാ​ണ് വ​ള്ള​ക്കാ​രെ​ത്തു​ക.
ആ​ർ​പ്പു​വി​ളി​യോ​ടെ​യും വ​ഞ്ചി​പ്പാ​ട്ടു​പാ​ടി​യു​മാ​ണ് സ​ദ്യ​ക്കി​രി​ക്കു​ന്ന​തും. നി​ല​വി​ള​ക്കി​നെ തൊ​ഴു​ത് വ​ഞ്ചി​പ്പാ​ട്ടിന്‍റെ ഈ​ണ​ത്തി​ൽ ഓ​രോ​രോ വി​ഭ​വ​ങ്ങ​ളാ​യി ചോ​ദി​ച്ചാ​ണ് സ​ദ്യ​യൂ​ണ്.

'ചേ​ന​പ്പാ​ടി ചേ​ക​വ​െ​ൻ​റ പാ​ള​ത്തൈ​ര് കൊ​ണ്ടു​വ​ന്ന്
പാ​രി​ലേ​ഴും ഭ​ഗ​വാ​ന് കൊ​ണ്ടു​വി​ള​മ്പ്....' എ​ന്ന​തു​ പോ​ലെ​യു​ള്ള വ​ഞ്ചി​പ്പാ​ട്ടു പാ​ടി​യാ​ണ് വി​ഭ​വ​ങ്ങ​ൾ േചാ​ദി​ക്കു​ന്ന​തും. ഊ​ണി​നോ​ടൊ​പ്പം എ​ന്തു​വി​ഭ​വം ചോ​ദി​ച്ചാ​ലും ഇ​ല്ല എ​ന്നു പ​റ​യാ​ൻ പാ​ടി​ല്ല. ചോ​ദി​ക്കു​ന്ന ഏ​തു വി​ഭ​വ​വും ന​ൽ​കാ​ൻ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് വ​ള്ള​സ​ദ്യ​യു​ടെ പ്ര​ത്യേ​ക​ത. വ​ള്ള​സ​ദ്യ​ക്കാ​ർ​ക്കു മാ​ത്ര​മ​ല്ല, ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും അ​ന്ന് സ​ദ്യ​യു​ണ്ണാം. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള ധാ​രാ​ളം പേ​ർ വ​ഴി​പാ​ടാ​യി വ​ള്ള​സ​ദ്യ ന​ട​ത്താ​റു​ണ്ട്.

വി​ഭ​വ​ങ്ങ​ൾ

അ​റു​പ​തി​ൽ​പ​രം ക​റി​ക​ളും നാ​ലു​കൂ​ട്ടം പ്ര​ഥ​മ​നും എ​ട്ടു​കൂ​ട്ടം ഉ​പ്പേ​രി​യും അ​ത്ര​യും അ​ച്ചാ​റു​ക​ളും ചേ​ർ​ന്ന​താ​ണ് വ​ള്ള​സ​ദ്യ. ചോ​റ്, പ​രി​പ്പ്, പ​പ്പ​ടം, നെ​യ്യ്, അ​വി​യ​ൽ, സാ​മ്പാ​ർ, കാ​ബേ​ജ്, ചീ​ര​ത്തോ​ര​ൻ, കൂ​ട്ടു​ക​റി, ഇ​ഞ്ചി​ക്ക​റി, ക​ടു​മാ​ങ്ങ, നെ​ല്ലി​ക്ക അ​ച്ചാ​ർ, നാ​ര​ങ്ങ അ​ച്ചാ​ർ, ഉ​പ്പു​മാ​ങ്ങ, കാ​ള​ൻ, ഓ​ല​ൻ, പ​ച്ച​ടി, കി​ച്ച​ടി, ര​സം, എ​രി​ശ്ശേ​രി, പാ​ള​ത്തൈ​ര്, ഇ​ഞ്ചി​ത്തൈ​ര്, ക​ട്ട​ത്തൈ​ര്, മോ​ര്, ഉ​പ്പേ​രി, വ​ട, എ​ള്ളു​ണ്ട, ഉ​ണ്ണി​യ​പ്പം, ക​ദ​ളി​പ്പ​ഴം, പൂ​വ​ൻ​പ​ഴം, ശ​ർ​ക്ക​ര, പ​ഞ്ച​സാ​ര, മു​ന്തി​രി​ങ്ങ, ക​രി​മ്പ്, മെ​ഴു​ക്ക്പു​ര​ട്ടി, ച​മ്മ​ന്തി​പ്പൊ​ടി, മ​ട​ന്ത​യി​ല​ത്തോ​ര​ൻ, ത​ക​ര​ത്തോ​ര​ൻ, തേ​ൻ, മാ​മ്പ​ഴ​ക്ക​റി, ഓ​മ​ക്കാ​ത്തോ​ര​ൻ, പ​ഴം​നു​റു​ക്ക്, വ​ഴു​ത​ന​ങ്ങ മെ​ഴു​ക്കു​പു​ര​ട്ടി, പാ​ൽ, പ​ട​ച്ചോ​റ്, അ​ര​വ​ണ, അ​വ​ൽ, മ​ല​ർ, ചു​ക്കു​വെ​ള്ളം, ചൂ​ടു​വെ​ള്ളം, അ​ട​പ്ര​ഥ​മ​ൻ, ക​ട​ല​പ്ര​ഥ​മ​ൻ, പ​ഴം​പ്ര​ഥ​മ​ൻ, പാ​ൽ​പാ​യ​സം തു​ട​ങ്ങി​യ​വ​യാ​ണ് വ​ള്ള​സ​ദ്യ വി​ഭ​വ​ങ്ങ​ൾ. കൂ​ടാ​തെ മ​നോ​ധ​ർ​മം പോ​െ​ല ഇ​നി​യും ക​റി​ക​ളു​ണ്ടാ​ക്കാം.

Show Full Article
TAGS:Aranmula Vallasadya sadya Onam 2019 lifestyle news 
Next Story