Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു തൂവൽ മതി, പക്ഷികളുടെ ലോകം അറിയാൻ! വിസ്മയമായി ബംഗളൂരുവിലെ തൂവൽ ലൈബ്രറി

text_fields
bookmark_border
https://www.madhyamam.com/tags/bengaluru-news
cancel
camera_alt

ബംഗളൂരു തൂവൽ ലൈബ്രറിയിലെ കാഴ്ച

ബംഗളൂരു: പക്ഷികളുടെ തൂവലുകളിൽ നിന്ന് പഠിക്കാൻ വളരെയധികം കാര്യങ്ങളുണ്ടെന്ന് ആർക്കിടെക്റ്റും പക്ഷി നിരീക്ഷകയുമായ ഇഷ മുൻഷി. ഓരോ പക്ഷി കുടുംബത്തിനും, തൂവലുകളുടെ വ്യത്യസ്തവും ആകർഷകവുമായ ക്രമീകരണങ്ങളും സൂക്ഷ്മ ഘടനകളുമുണ്ട്. ഇത് സ്വയം ഒരു ശാസ്ത്രമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ തൂവൽ ലൈബ്രറിക്ക് തുടക്കമിട്ട ഇഷ മുൻഷി, രാജ്യത്തുടനീളം പക്ഷി നിരീക്ഷണം ജനപ്രിയമായി വളർന്നിട്ടുണ്ടെങ്കിലും, തൂവലുകളെ കുറിച്ച് വളരെ കുറഞ്ഞ ഗവേഷണമേ നടന്നിട്ടുള്ളൂവെന്ന് പറയുന്നു. ബംഗളൂരുവിലെ നാഷണൽ സെന്റർ ഫോർ ബയോളജിക്കൽ സയൻസസിൽ പ്രവർത്തിക്കുന്ന തൂവൽ ലൈബ്രറിയിൽ, കർണാടകയിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള 165 പക്ഷി വർഗങ്ങളുടെ ഏകദേശം 400 മാതൃകകൾ ഉണ്ട്.

ഇഷ മുൻഷി തൂവൽ ലൈബ്രറിയിൽ

ഒന്നിനൊന്ന് വ്യത്യസ്തമാണ് ഈ തൂവൽ ലൈബ്രറി. ‘ഇന്ത്യൻ പക്ഷികളുടെ പറക്കൽ തൂവലുകൾ രേഖപ്പെടുത്തുക, തിരിച്ചറിയുക, പഠിക്കുക’ എന്നിവയിലാണ് ലൈബ്രറി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മൃഗസംരക്ഷണ സംഘങ്ങളിൽ നിന്ന് ഉൾപ്പെടെ ഇവർ തൂവൽ മാതൃകകൾ ശേഖരിക്കുന്നുണ്ട്.

തന്റെ ബാൽക്കണിയിൽ കണ്ടെത്തിയ വെള്ളിവരയൻ കുരുവിയുടെ തൂവലിൽ നിന്നാണ് ലൈബ്രറി എന്ന ആശയത്തിന് പ്രചോദനമെന്ന് ഇഷ മുൻഷി പറയുന്നു. ‘‘വ്യത്യസ്ത പക്ഷികളുടെ തൂവലുകളെ കുറിച്ച് എനിക്ക് ഉടൻ തന്നെ കൂടുതൽ അറിയണമായിരുന്നു, എന്നാൽ, എനിക്ക് റഫർ ചെയ്യാൻ കഴിയുന്ന ഒരു ഡാറ്റാബേസ് കണ്ടെത്താൻ കഴിഞ്ഞില്ല’ -അവർ കൂട്ടിച്ചേർത്തു.

പക്ഷികളുടെ തൂവലുകളിൽ നിന്ന് പഠിക്കാൻ വളരെയധികം കാര്യങ്ങളുണ്ടെന്ന് ഇഷ വ്യക്തമാക്കുന്നു. പക്ഷിക്ക് പരിക്കേറ്റിട്ടുണ്ടെങ്കിൽ, അത് ജനലുകളിലിടിച്ചാണോ എന്ന് തൂവൽ വെളിപ്പെടുത്തും. തൂവൽ സൂക്ഷിക്കുന്നതിൽ പ്രധാനപ്പെട്ട കാര്യമാണിത്. ജനലുകളിൽ ഇടിക്കാൻ ഏത് പക്ഷി വർഗങ്ങൾക്കാണ് കൂടുതൽ സാധ്യതയുള്ളതെന്ന് ഇതിലൂടെ തിരിച്ചറിയാൻ കഴിയുമെന്നും അവർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story