Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാവണന്‍റെ പത്ത് തലകൾ ആലേഖനം ചെയ്ത വസ്ത്രമണിഞ്ഞ് യാഷ്; ലോസ് ആഞ്ചലസിലെ പ്രമോഷന്‍ ചടങ്ങിലെ ലുക്ക് വൈറൽ

text_fields
bookmark_border
രാവണന്‍റെ പത്ത് തലകൾ ആലേഖനം ചെയ്ത വസ്ത്രമണിഞ്ഞ് യാഷ്; ലോസ് ആഞ്ചലസിലെ പ്രമോഷന്‍ ചടങ്ങിലെ ലുക്ക് വൈറൽ
cancel
camera_alt

യാഷ്

ലോസ് ആഞ്ചലസ്: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണ: റൈസ് ഓഫ് എ ലെജൻഡ് എന്ന സിനിമയുടെ ലോസ് ആഞ്ചലസിൽ നടന്ന പ്രീമിയർ ചടങ്ങിനെത്തിയ കന്നഡ സൂപ്പർതാരം യാഷിന്റെ ലുക്കാണ് ഇപ്പോൾസമൂഹമാധ്യമങ്ങളിൽ വൈറൽ. താരത്തിന്‍റെ വേഷത്തേക്കാൾ ജാക്കറ്റിൽ അണിഞ്ഞിരുന്ന രാവണന്റെ പത്ത് തലകൾ ആലേഖനം ചെയ്ത സ്വർണ ബ്രൂച്ചാണ് ആരാധകരുടെയും ഫാഷൻ ലോകത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയത്

ചിത്രത്തിൽ രാവണാനായാണ് യാഷ് വേഷമിടുന്നത്. കറുപ്പ് നിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രമാണ് താരം ചടങ്ങിൽ ധരിച്ചത്. കറുത്ത ജാക്കറ്റിന്റെ ലാപ്പലിൽ പതിപ്പിച്ചിരുന്ന സ്വർണനിറത്തിലുള്ള ബ്രൂച്ചിൽ രാവണന്റെ പത്ത് തലകളുടെ രൂപവും അതിസൂക്ഷ്മമായ ഡിസൈനുകളും താഴേക്ക് തൂങ്ങിക്കിടക്കുന്ന സ്വർണ ചെയിനുകളുമാണുള്ളത്. ഇതോടൊപ്പം കറുത്ത സൺഗ്ലാസും ധരിച്ചിരുന്നു.

രാവണനെ പലപ്പോഴും കറുത്ത വസ്ത്രങ്ങളിലാണ് രാമായണകഥകളിൽ അവതരിപ്പിക്കാറുള്ളത്. ഈ പശ്ചാത്തലവും യാഷിന്റെ കറുത്ത വസ്ത്രധാരണത്തിന് കൂടുതൽ പ്രസക്തി നൽകുന്നു. സ്വർണ്ണ ബ്രൂച്ചിന്റെ ഡിസൈനറെപ്പറ്റി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും യാഷിന്റെ ദീർഘകാല സ്റ്റൈലിസ്റ്റായ സാനിയ സർദാരിയയുടെ പേരാണ് ചില റിപ്പോർട്ടുകളിൽ പരാമർശിക്കുന്നത്.

സിനിമയുടെ പ്രചാരണ പരിപാടികളിൽ കഥാപാത്രവുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ വസ്ത്രധാരണത്തിൽ മുമ്പും യാഷ് ഉൾപ്പെടുത്തിയിരുന്നു. ഇതിന് മുമ്പ് ജൂലൈയിൽ നടന്ന സാൻ ഡിയാഗോ കോമിക്-കോണിലും താരം സമാനമായ രീതിയിൽ വസ്ത്രധാരണം നടത്തിയിരുന്നു. അന്ന് കറുത്ത വസ്ത്രത്തിനൊപ്പം സ്വർണ ത്രിശൂലത്തിന്റെ ആകൃതിയിലുള്ള ബ്രൂച്ചായിരുന്നു യാഷ് അണിഞ്ഞിരുന്നത്. പരമശിവന്റെ പ്രധാന പ്രതീകങ്ങളിലൊന്നായ ത്രിശൂലം രാവണന്റെ കഥാപാത്രവുമായി ബന്ധിപ്പിച്ചായിരുന്നു ആ ഫാഷൻ പരീക്ഷണം. ഒരു സാധാരണ വസ്ത്രധാരണത്തെക്കാൾ കഥാപാത്രത്തിന്റെ സ്വഭാവവും പുരാണപശ്ചാത്തലവും വിളിച്ചോതുന്ന രീതിയിലാണ് മിക്കതാരങ്ങളും സിനിമാ പ്രമോഷന്‍ ചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.

അതേസമയം ലോസ് ആഞ്ചലസിലെ പ്രീമിയറിൽ യാഷിനൊപ്പം ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ രൺബീർ കപൂറിന്റെയും സായ് പല്ലവിയുടേയും വേഷങ്ങളും ശ്രദ്ധേയമായി.

ചിത്രത്തിൽ ശ്രീരാമനായി എത്തുന്ന രൺബീർ കപൂർ വെള്ളയും ഇളം നിറങ്ങളും ചേർന്ന ബന്ദ്ഗല ശൈലിയിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. വെള്ളി നിറത്തിലുള്ള അലങ്കാരങ്ങളും ഇരുണ്ട നിറത്തിലുള്ള പാന്‍റും അദ്ദേഹത്തിന്റെ വേഷത്തിന് ക്ലാസിക് ലുക്ക് നൽകി. സീതയായി വേഷമിടുന്ന സായ് പല്ലവി വെള്ളി അലങ്കാരങ്ങളുള്ള സാരിയാണ് ധരിച്ചിരുന്നത്. ആഭരണങ്ങൾ, മിനിമൽ മേക്കപ്പ് എന്നിവയായിരുന്നു താരത്തിന്റെ ലുക്കിന്റെ പ്രത്യേകത. മൂന്ന് താരങ്ങളും മൂന്ന് വ്യത്യസ്ത ശൈലികളാണ് ചടങ്ങിനെത്തിയത്. പരമ്പരാഗത വസ്ത്രധാരണത്തിലൂടെ സായ് പല്ലവി ശ്രദ്ധ നേടിയപ്പോൾ ക്ലാസിക് ശൈലിയിലായിരുന്നു രൺബീർ എത്തിയത്. അതേസമയം, കഥാപാത്രത്തിന്റെ പ്രതീകത്തെ ഫാഷനുമായി കൂട്ടിച്ചേർത്ത് യാഷ് വേറിട്ടുനിന്നു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ സിനിമാപരമ്പരയുടെ ആദ്യഭാഗമാണ് രാമായണ: റൈസ് ഓഫ് എ ലെജൻഡ്. സിനിമയുടെ പ്രചാരണത്തിന് പുതിയൊരു ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് യാഷിന്റെ രാവണൻ ബ്രൂച്ച്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ramayana Los Angeles Premiere Star Styles
Next Story