Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightബ്രാന്‍ഡഡ് വസ്ത്രങ്ങൾ...

ബ്രാന്‍ഡഡ് വസ്ത്രങ്ങൾ പെട്ടെന്ന് പഴകുന്നതെന്തുകൊണ്ട്?

text_fields
bookmark_border
ബ്രാന്‍ഡഡ് വസ്ത്രങ്ങൾ പെട്ടെന്ന് പഴകുന്നതെന്തുകൊണ്ട്?
cancel

മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബ്രാന്‍ഡഡ് വസത്രങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾ ഇന്ന് തങ്ങളുടെ ഇഷ്ടബ്രാന്‍ഡുകളും മറ്റും മാറി മാറി പരീക്ഷിക്കുന്നവരാണ്. ഇങ്ങനെ വാങ്ങിക്കുന്ന ആഢംബര വസത്രങ്ങൾ ഒരു നിക്ഷേപം കൂടിയായിട്ടാണ് പലരും കണക്കാക്കുന്നത്. വളരെ ഗുണമേന്മ കൂടിയ ഇത്തരം തുണിത്തരങ്ങൾ ഏറെ നാൾ ഉപയോഗപ്രദമാവും. എന്നാൽ ഇവ പെട്ടെന്ന് നിറം മങ്ങാനും നശിക്കാനും ഇട വരുന്നു. ഇത് എന്ത്കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങൾ വാങ്ങുന്ന വസ്ത്രങ്ങളുടെ ഗുണമേന്മയല്ല പ്രശ്നം. ആ വസ്ത്രം പരിപാലിക്കുന്നതിലെ അപാകതകളാണ് ഇതിനിട വരുത്തുന്നത്. ഇത്തരത്തിൽ വസ്ത്രങ്ങൾ പെട്ടെന്ന് പഴകാതിരിക്കാന്‍ ചില മാർഗങ്ങളുണ്ട്.

മിക്കപ്പോഴും സ്ത്രീകൾ തെറ്റായ രീതിയിലൂടെയാണ് വസത്രങ്ങൾ കഴുകുന്നത്. എല്ലാ വസ്ത്രങ്ങളും ഒരുമിച്ച് വാഷിങ് മെഷീനിൽ ഇട്ട് അലക്കുന്നു. വ്യത്യസ്ത തുണിത്തരങ്ങൾ വ്യത്യസ്തമായാണ് നിർമിച്ചിട്ടുള്ളത്. ആയതിനാൽ ഒരുമിച്ച് അലക്കുന്നത് തുണികൾ നശിക്കാനിടയാക്കുന്നു. കട്ടിയുള്ള ഒരു കോട്ടൺ ടീ ഷർട്ട് മൃദുവായ മറ്റൊരു കുപ്പായത്തെ നശിപ്പിക്കുന്നു. ചിലപ്പോൾ അധികം അലക്കേണ്ടാത്ത വസത്രങ്ങളെ വാഷ്സൈക്കിളുൾ പരുക്കനാക്കുന്നു.

ഇത് പോലെത്തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് കെയർ ലേബലുകൾ. പലരും കെയർ ലേബലുകൾ ശ്രദ്ധിക്കാറ് പോലുമില്ല. ഡ്രൈ ക്ലീന്‍ ചെയ്യേണ്ട വസ്ത്രങ്ങളുടെ തുണികൾക്ക് വെള്ളമോ, ചൂടോ, ഡിറ്റർജന്‍റോ മറ്റോ ഉൾക്കൊള്ളാന്‍ കഴിയില്ല അത് കൊണ്ട് അവ അത്തരത്തിൽ അലക്കരുത്. അലങ്കാരങ്ങളുള്ള തുണികളും വില കൂടിയ എത്നിക് വസ്ത്രങ്ങളും ഒരു തവണ മെഷീനിൽ കഴുകിയാൽ പോലും നശിക്കാം. ബ്രാന്‍ഡഡ് വസ്ത്രങ്ങൾ നശിക്കാനുള്ള മറ്റൊരും കാരണമാണ് ഡിറ്റർജന്‍റ്സ്. കൂടുതൽ ഡിറ്റർജന്‍റുകൾ ഉപയോഗിച്ചാൽ വസ്ത്രങ്ങൾ കൂടുതൽ വൃത്തിയാകുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഇതിന്‍റെ നേർ വിപരീതമാണ് സംഭവിക്കുന്നത്. അമിതമായി സോപ്പ് ഉപയോഗിക്കുമ്പോൾ ഇവ തുണികൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയും പൊടിയും അഴുക്കും വലിച്ചെടുക്കുകയും ചെയ്യും. ഇതോടെ വായുസഞ്ചാരം നഷ്ടപ്പെട്ട് കാലക്രമേണ തുണികൾ കട്ടിയാകുന്നു. ഇത്തരത്തിൽ അമിതമായ ഡിറ്റർജന്‍റ് ഉപയോഗങ്ങളാണ് തുണികൾ നശിക്കാനിടയാകുന്നതെന്ന് പലരും ചിന്തിക്കാറില്ല.

വസ്ത്രങ്ങളുടെ ഗുണനിലവാരം നശിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ് അമിതമായ ചൂട്. ടംബിൾ ഡ്രൈയറും ഇസ്തിരിപ്പെട്ടിയും കൂടുതലും തുണികളെ നശിപ്പിക്കുന്നു. ഇതിന് പകരം പ്രൊഫനൽ സ്റ്റീം ഫിനിഷിങ് ഉപയോഗിക്കാം. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന രീതിക്കും പ്രാധാന്യമുണ്ട്. കനമുള്ള വസ്ത്രങ്ങൾ ഹാങറിൽ തൂക്കിയിടാതെ മടക്കി സൂക്ഷിക്കണം. തൂക്കിയിടുമ്പോൾ കാലക്രമേണ അവയുടെ രൂപം മാറുന്നു. സ്യൂട്ട്, കോട്ട് തുടങ്ങിയവ ഹാങറിൽ സൂക്ഷിക്കാവുന്നതാണ്. ഇതിനായി ശരിയായ ഹാങറുകൾ തിരഞ്ഞെടുക്കണം. അലമാരയിൽ വസ്ത്രങ്ങൾ ഇടുങ്ങിയ രീതിയിൽ വെക്കരുത്. ഇത് തമ്മിൽ ഉരസി വസ്ത്രങ്ങളുടെ വായുസഞ്ചാരം നഷ്ടപ്പെട്ട് സ്ഥിരമായി ചുളിവുകൾ രൂപപ്പെടുന്നതിന് ഇടയാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:branded dressfashionLifestyle
News Summary - Why do branded clothes wear out quickly?
Next Story