Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightമനോഹരമായ ചുരുണ്ട മുടി...

മനോഹരമായ ചുരുണ്ട മുടി നിലനിർത്താൻ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ടത്!

text_fields
bookmark_border
മനോഹരമായ ചുരുണ്ട മുടി നിലനിർത്താൻ തുടക്കക്കാർ അറിഞ്ഞിരിക്കേണ്ടത്!
cancel

ചുരുണ്ട് സ്പ്രിങ് പോലുള്ള മുടി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല പ്രത്യേകിച്ച് പ്രകൃതിദത്തമായ മാർഗങ്ങൾ ഇതിനായി ഉപയോഗിക്കുമ്പോൾ. പലർക്കും തങ്ങളുടെ മുടി പ്രകൃതിദത്തമായി ചുരുണ്ടതാണെന്ന് തിരിച്ചറിയാന്‍ കഴിയാറില്ല. മറ്റുള്ളവർ മുടി പരിപാലിക്കുന്നത് പോലെയാണ് അവരും മുടി ചീകുന്നതും പരിപാലിക്കുന്നതും. ചീർപ്പുകൊണ്ട് ചീകി, കഴുകിയ ശേഷം ടവൽ ഉപയോഗിച്ച് ശക്തിയായി തുടച്ച്, മുടി കെട്ടിവെച്ച് അവർ തെറ്റായ രീതിയിൽ സുന്ദരമായ മുടി പരിപാലിക്കുന്നു. വാസ്തവത്തിൽ ഇത്തരം ചുരുണ്ട മുടിയെക്കുറിച്ച് കാലങ്ങളായി തെറ്റായ ധാരണകളാണ് നിലനിന്നിരുന്നത്. മിനുസമാർന്നതും ഒതുക്കമുള്ളതുമായ മുടിക്കാണ് ഭംഗി എന്ന സങ്കല്പമാണ് കഴിഞ്ഞ ദശാബ്ദത്തിലേറെയും നിലനിന്നിരുന്നത്. വലുപ്പമുള്ളതോ ചുരുണ്ടതോ ആയ മുടിയെ 'ഫ്രിസി' ആയിട്ടാണ് കരുതിയിരുന്നത്. ഇത് പലരെയും തങ്ങളുടെ മുടി ഭംഗി ഉള്ളതല്ല എന്ന തോന്നലിലേക്ക് എത്തിച്ചു. ചുരുക്കത്തിൽ ഇത്തരം മുടി പരിപാലിക്കാന്‍ എളുപ്പമാണ് നിരവധി ഘട്ടങ്ങളായുള്ള പ്രക്രിയകളോ മണിക്കൂറുകളോളം നീണ്ടുനിന്ന പരിപാലനമോ ആവശ‍്യമില്ല. ചില ലളിതമായ രീതികളിലൂടെ ഇത്തരത്തിൽ ഭംഗിയുള്ള ചുരുണ്ട മുടികൾ നിലനിർത്താം.

ഘട്ടം 1 മൃദുവായ ക്ലെൻസിങ് (Gentle Cleansing)

നല്ല മുടിയുടെ തുടക്കം നല്ല ക്ലെന്‍സിങിലാണ്. നിങ്ങൾ ഉപയോഗിക്കുന്ന ഷാംപൂ പലപ്പോഴും മുടിക്ക് ദോഷം ചെയ്തേക്കാം. പല ഷാംപൂകളിലും സൾഫേറ്റുകൾ അടങ്ങിയിട്ടുണ്ട് ഇത് മുടിയെ കൂടുതൽ വരണ്ടതാക്കാനും ഫ്രിസിനസ്സ് ഉണ്ടാക്കാനും ഇടയാക്കുന്നു. ആദ്യം ചെയ്യേണ്ടത് മുടി മൃദുവായി കഴുകുക എന്നതാണ്. തലയോട്ടി വൃത്തിയാക്കാനും മുടിയുടെ ഈർപ്പം നിലനിർത്താനും ശ്രദ്ധിക്കുക. പതിവ് ക്ലെന്‍സിങ് ദിവസങ്ങളിൽ സൾഫേറ്റ് ഇല്ലാത്ത അല്ലെങ്കിൽ ഈർപ്പം നൽകുന്ന ഷാംപൂ ഉപയോഗിക്കുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടി വരണ്ടതാകാതിരിക്കാനും സഹായിക്കുകയും ചെയ്യും. കഴുകുമ്പോൾ തലയോട്ടിയിൽ മാത്രം മൃദുവായി മസാജ് ചെയ്യുക. മുടിയുടെ അറ്റത്തേക്ക് ഷാംപൂ തേയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. അത് മുടിയെ പരുക്കനാക്കും.

ഘട്ടം 2: ഡീപ്പ് കണ്ടീഷനിംഗ് ആൻഡ് ഡിറ്റാംഗ്ലിംഗ് (Deep Conditioning and Detangling)

കണ്ടീഷനിങ് ആണ് ആരോഗ്യമുള്ള ചുരുണ്ട മുടിയുടെ അടിസ്ഥാനം. മുടിക്ക് ഈർപ്പം നൽകാനും, മിനുസപ്പെടുത്താനും, ജഡകൾ ഇല്ലതാക്കാനും ഇത് സഹായിക്കുന്നു. കണ്ടീഷണർ മുടിയുടെ മധ്യഭാഗം മുതൽ അറ്റം വരെ പുരട്ടുക. എന്നിട്ട് ജഡകൾ അഴിക്കുക. വിരലുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കൈകൾകൊണ്ട് ജഡ അറുക്കാന്‍ നോക്കുക. ആവശ്യമുണ്ടെങ്കിൽ മാത്രം വലിയ പല്ലുകളുള്ള ചീർപ്പോ ഡിറ്റാംഗ്ലിംഗ് ബ്രഷോ ഉപയോഗിക്കുക. മുടി പൊട്ടാതിരിക്കാൻ അറ്റത്ത് നിന്ന് തുടങ്ങി മുകളിലേക്ക് ഈ പ്രക്രിയ തുടരുക. വരണ്ട മുടിയാണെങ്കിൽ ആഴ്ചയിലൊരിക്കൽ ഡീപ്പ് കണ്ടീഷനിങ് മാസ്ക് ഉപയോഗിക്കുക.

ഘട്ടം 3: ലീവ്-ഇൻ കണ്ടീഷണർ ഉപയോഗിച്ച് തയ്യാറാക്കുക (Prepare and Protect)

കുളികഴിഞ്ഞ് വന്ന ഉടന്‍ മുടി സ്റ്റൈൽ ചെയ്യാനുള്ള സമയമാണ്. മുടി നനഞ്ഞിരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ഈ സമയത്താണ് നിങ്ങൾ ഉപയോഗിക്കുന്ന പ്രൊഡക്ടുകൾ മുടിയിൽ നന്നായി ആഗിരണം ചെയ്യപ്പെടുന്നത്. മുടി സ്റ്റൈൽ ചെയ്യുന്നതിന് മുമ്പ് ലീവ്-ഇൻ കണ്ടീഷണറോ ഹെയർ സ്പ്രേയോ ഉപയോഗിച്ച് മുടിയിൽ ഈർപ്പവും സംരക്ഷണവും നൽകുക. ഇത് മുടിയിലെ ഈർപ്പം നിലനിർത്താനും ചുളിവുകൾ ഒഴിവാക്കാനും സഹായിക്കും. ഡിഫ്യൂസർ ഉപയോഗിക്കുന്നുണ്ടെങ്കിൽ താപത്തിൽ നിന്നും ഇത് സംരക്ഷണം നൽകുന്നു.

ഘട്ടം 4: ചുരുളുകളെ സ്റ്റൈൽ ചെയ്യുക (Style and Define Your Curls)

ഇവിടെയാണ് നിങ്ങളുടെ മുടി ചുരുളുകൾ കൂടുതൽ മനോഹരമാകുന്നത്. ഇടത്തരം മുതൽ കട്ടിയുള്ള മുടിയുള്ളവർക്ക്, മുടിക്ക് മൃദുത്വവും ആകൃതിയും ലഭിക്കാൻ കേളിങ് ക്രീമുകൾ നല്ലതാണ്. നേർത്ത മുടിയുള്ളവർക്ക് മുടിക്ക് ഭാരം തോന്നാത്ത വിധം ഭംഗിയും വോളിയവും നൽകാൻ മൗസസും ഉപയോഗിക്കാം. മുടി കൂടുതൽ നേരം ഭംഗിയായി ഇരിക്കാനും ചുളിവുകൾ ഇല്ലാതിരിക്കാനും ജെല്ലുകൾ സഹായിക്കുന്നു. ഉണങ്ങുമ്പോൾ മുടിയിൽ ഒരു കട്ടിയുള്ള പാളി രൂപപ്പെടുന്നു ഇത് പിന്നീട് കൈകൾ കൊണ്ട് മെല്ലെ പൊട്ടിച്ചാൽ മൃദുവായ ചുരുളുകൾ ലഭിക്കും. നനഞ്ഞ മുടിയിൽ ഇത്തരം പ്രൊഡക്ടുകൾ പുരട്ടിയ ശേഷം തലയോട്ടിയുടെ ഭാഗത്തേക്ക് മുടി കൈകൾകൊണ്ട് 'സ്ക്രഞ്ച്' ചെയ്യുക.

ഘട്ടം 5: മുടി ഉണക്കി സെറ്റ് ചെയ്യുക (Dry and Set Your Curls)

അവസാന ഘട്ടം ക്ഷമയോടെ ചെയ്യേണ്ടതാണ്. ഇതിനായി രണ്ട് രീതികളുണ്ട്, എയർ-ഡ്രൈയിംഗ് അല്ലെങ്കിൽ ഡിഫ്യൂസിംഗ്.

എയർ-ഡ്രൈയിങ്: ഇത് ഏറ്റവും മൃദുവായ രീതിയാണ് എയർ-ഡ്രൈയിങ്. മൈക്രോ ഫൈബർ ടവലോ കോട്ടൺ ടി-ഷർട്ടോ ഉപയോഗിച്ച് മുടിയ വെള്ളം തുടച്ചു കളയുക. സാധാരണ ടവലുകൾ ഉപയോഗിക്കരുത് അത് മുടിയിൽ ചുളിവുകൾ ഉണ്ടാക്കും. മുടിയിൽ തൊടാതെ സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കുക.

ഡിഫ്യൂസിങ്: കൂടുതൽ ഉള്ള് തോന്നിക്കാന്‍ ഡിഫ്യൂസർ മികച്ചതാണ്. ഹെയർ ഡ്രയറിൽ ഘടിപ്പിക്കുന്ന ഡിഫ്യൂസർ അറ്റാച്ച്മെൻ്റ് ഉപയോഗിച്ച് കുറഞ്ഞ ചൂടിൽ മുടി ഉണക്കുക. മുടി പൂർണ്ണമായി ഉണങ്ങിയ ശേഷം ജെൽ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മുടി അല്പം കട്ടിയുള്ളതായി തോന്നും. കുറച്ച് ഹെയർ ഓയിൽ കൈകളിൽ എടുത്ത് മുടിയിൽ മെല്ലെ സ്ക്രഞ്ച് ചെയ്താൽ കട്ടിയുള്ള പാളി മാറി മൃദുവായ ഭംഗിയുള്ള ചുരുളുകൾ ലഭിക്കും.

ചുരുണ്ട മുടി പരിപാലനം എന്നാൽ ഒരു പരിശീലനമാണ്. തുടക്കത്തിൽ തെറ്റുകൾ സംഭവിക്കാം, പിന്നീട് അത് ശീലമാകും. മുടിയുടെ പ്രത്യേകതകൾ മനസ്സിലാക്കി ശരിയായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. പൂർണ്ണതയല്ല, മറിച്ച് മുടിയുടെ ആരോഗ്യവും ഈർപ്പവുമാണ് പ്രധാനം. നിങ്ങളുടെ മുടിയെ സ്നേഹിക്കുക, ആസ്വദിക്കുക, ചുരുളുകൾ തിളങ്ങട്ടെ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hairbeginnerslife`Lifestyle
News Summary - What Beginners Need to Know to Maintain Beautiful Curly Hair
Next Story