ഒ​തു​ക്ക​ത്തി​ന്​ പ​ലാ​സോ

  • കുലീനമായ ഫാഷന്‍ ഇഷ്ടപ്പെടുന്നവരുടെ പ്രിയ ചോയ്സായി മാറിയിരിക്കുകയാണ് പലാസോ പാന്‍റുകള്‍ 

09:22 AM
12/08/2017
കോട്ടൺ പ്രിന്‍റഡ് പലാസോ ആൻഡ് ഷോർട്ട് ടോപ്പ്

എ​ല്ലാ വ​സ്​​ത്ര​ങ്ങ​ളും മ​നോ​ഹ​ര​മാ​ണ്. ഒ​തു​ക്ക​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി ഡി​സൈ​ൻ ചെ​യ്യു​ന്ന വ​സ്​​ത്ര​ങ്ങ​ൾ ശ​രി​യാ​യ ​രീ​തി​യി​ൽ ധ​രി​ക്കു​ക​കൂ​ടി ആ​യാ​ൽ മ​നോ​ഹാ​രി​ത മാ​ത്ര​മ​ല്ല, ആ​ർ​ക്കും ഇ​ഷ്​​ട​പ്പെ​ടു​ന്ന സ​ഭ്യ​ത​യും കൈ​വ​രും. അത്തരമൊരു വേഷമായ പ​ലാ​സോ പാ​ൻ​റു​ക​ളെ പരിചയപ്പെടാം. വ​സ്​​ത്ര സ​ങ്ക​ൽ​പ​ങ്ങ​ളി​ലേ​ക്ക് ഈ ​പ്ര​ശ​സ്​​ത സ്റ്റൈ​ലിന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ളു​ക​ൾ സ​ഹ​ർ​ഷം സ്വാ​ഗ​തംചെ​യ്​തിരിക്കുകയാണ്​. പ്ര​ത്യേ​കി​ച്ച് മൊ​ഡ​സ്റ്റി ക്ലോ​ത്തി​ങ് ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​രു​ടെ പ്രി​യ സ്​​റ്റൈ​ലാ​യി മാ​റി. പ​ലാ​സോ പാ​ൻ​റിന്‍റെ സ്റ്റൈ​ലി​ൽ ഫാ​ബ്രി​ക്, പ്രി​ൻ​റ്, ക​ള​ർ, സ്റ്റൈ​ലിെ​ൻ​റ നി​ർ​വ​ച​നം എ​ന്നി​ങ്ങ​നെ നി​ര​വ​ധി വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കും.​ ഓ​രോ ഡി​സൈ​ന​റും അ​തി​ന് പു​തു ലു​ക്ക് ന​ൽ​കു​മ്പോ​ൾ െട്ര​ൻ​ഡാ​യി മാ​റു​ക​യും ചെ​യ്യും. 

പലാസോ വിത്ത് ഹന്ന ടോപ്പ്
 


അല്‍പം ചരിത്രം
1930ക​ളി​ൽ, പു​തു​മ​യാ​ർ​ന്ന ഫാ​ഷ​നി​ൽ പ്രി​യ​മു​ള്ള കാ​ത​റി​ൻ ഹെ​പ്ബേ​ണി​നെ​പ്പോ​ലു​ള്ള വ​നി​ത​ക​ൾ വീ​തി​യേ​റി​യ ട്രൗ​സ​റു​ക​ൾ അ​ണി​ഞ്ഞി​രു​ന്നു.  എ​ന്നാ​ൽ, ’60ക​ളു​ടെ അ​വ​സാ​ന​മാ​ണ് പ​ലാ​സോ പാ​ൻ​റു​ക​ൾ വ​സ്​​ത്ര​ലോ​ക​ത്ത് അ​വ​ത​രി​ച്ച​ത്. ഇ​വ​യു​ടെ അ​വ​ത​ര​ണ​ത്തി​നു പി​ന്നി​ൽ ര​സ​ക​ര​മാ​യൊ​രു ക​ഥ​യു​മു​ണ്ട്. 1960ക​ളി​ൽ, സ​ഭ്യ​മാ​യ വ​സ്​​ത്ര​മ​ല്ലെ​ന്ന് ആ​രോ​പി​ച്ച് ട്രൗ​സ​ർ അ​ണി​ഞ്ഞെ​ത്തു​ന്ന സ്​​ത്രീ​ക​ളെ ചി​ല വ​ൻ​കി​ട ​െറ​സ്റ്റാ​റ​ൻ​റു​ക​ൾ ത​ട​ഞ്ഞി​രു​ന്നു. സ്​​ക​ർ​ട്ട് അ​ണി​യാ​ൻ ഇ​ഷ്​​ട​പ്പെ​ടാ​ത്ത സ്​​ത്രീ​ക​ൾ​ക്ക് ഇ​ത് പ്ര​ശ്ന​മാ​യി. ഇ​ത് മ​റി​ക​ട​ക്കാ​നാ​യി ചി​ല സ്​​ത്രീ​ക​ൾ പ​ലാ​സോ അ​ണി​ഞ്ഞു തു​ട​ങ്ങു​ക​യാ​യി​രു​ന്നു.  വെ​യ്സ്​​റ്റ് ലൈ​നി​ൽ ​നി​ന്ന് വീ​തി​യി​ൽ തു​ല്യ​മാ​യി കി​ട​ക്കു​ന്ന പ​ലാ​സോ, ട്രൗ​സ​റിന്‍റെ ക​ട്ടു​ണ്ടെ​ങ്കി​ലും കാ​ണാ​ൻ സ്​​ക​ർ​ട്ട് പോ​ലെ ഇ​രി​ക്കു​മെ​ന്ന​ത് ആ​ണ് നി​രോ​ധ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്. 


പലാസോ സ്റ്റൈലിങ്
സോ​ഫ്റ്റ് ഡെ​നിം ടോ​പ്പി​നൊ​പ്പം വൈ​റ്റ് നി​റ​ത്തി​ലു​ള്ള പ​ലാ​സോ മി​ക​ച്ച കോംബിനേ​ഷ​നാ​ണ്. എ​പ്പോ​ഴും െട്ര​ൻ​ഡി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​ണ് ഈ ​കൂ​ട്ടു​കെ​ട്ട്. ഓ​ഫി​സ്​ വ​സ്​​ത്ര​ങ്ങ​ളി​ൽ പ​ലാ​സോ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ സിം​ഗ്​​ൾ ക​ള​ർ ലോ​ങ് ഷ​ർ​ട്ടു​ക​ൾ​ക്കൊ​പ്പം കോ​ൺ​ട്രാസ്റ്റിങ് ക​ള​ർ പ​ലാ​സോ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്. വെ​ർ​ട്ടി​ക്ക​ൽ സ്​​ട്രി​പ്പു​ക​ളു​ടെ പാ​റ്റേ​ണോ​ടു​കൂ​ടി​യ പ​ലാ​സോ അ​ണി​യു​ന്ന​ത് ഉ​യ​രം തോ​ന്നി​ക്കാ​ൻ സ​ഹാ​യി​ക്കും. പാ​സ്​​റ്റ​ൽ ഷെ​യ്ഡു​ക​ളി​ലു​ള്ള ടോ​പ്പി​നൊ​പ്പം വേ​ണം അ​ത്ത​രം പ​ലാ​സോ അ​ണി​യാ​ൻ.


ഷോ​ർ​ട്ട് ടോ​പ് ആ​ണെ​ങ്കി​ൽ പ​ലാ​സോ​ക്കൊ​പ്പം ലൈ​റ്റ് വെ​യ്റ്റ് കാ​ർ​ഡി​ഗ​ൻ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ലു​ക്കി​ന് പൂ​ർ​ണ​ത ന​ൽ​കാം. പ്രിന്‍റഡ് കു​ർ​ത്തി​ക്കൊ​പ്പം സോ​ളി​ഡ് ക​ള​ർ പ​ലാ​സോ അ​ണി​യു​ന്ന​ത് മി​ക​ച്ച ലു​ക്ക് ന​ൽ​കും. കൗ​മാ​ര​ക്കാ​രു​ടെ പ്രി​യ കോംബിനേ​ഷ​നാ​ണി​ത്. നീ​ള​മു​ള്ള സ​ൽ​വാ​ർ ക​മീ​സി​നൊ​പ്പം പ​ലാ​സോ അ​ണി​യു​ന്ന​ത് മ​നോ​ഹ​ര​മാ​യൊ​രു സ്റ്റൈൽ ആ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള വ​നി​ത​ക​ൾ​ക്കും ചേ​രു​ന്ന സ്റ്റൈ​ലാ​ണ് പ​ലാ​സോ ന​ൽ​കു​ന്ന​ത്. മ​ൾ​ട്ടി​പ്​ൾ പ്രി​ന്‍റഡ് സ്​​റ്റോ​ൾ​കൂ​ടി അ​ണി​ഞ്ഞാ​ൽ ഭം​ഗി കൂ​ടു​ക​യും ചെ​യ്യും. 

കടപ്പാട്: റൂബി മുഹമ്മദ് 
മോ​ഡ​സ്​​റ്റ് ക്ലോ​ത്തി​ങ്, 
ഡി​സൈ​ന​ർ, മെ​ഹ​ർ ഹി​ജാ​ബ്.

COMMENTS