അലസ സൗന്ദര്യവുമായി കഫ്താൻ 

11:59 AM
30/07/2017
trendy kafthan
കഫ്താൻ

ഇറുകി പിടിച്ച വസ്ത്രങ്ങളുടെ കാലം കഴിഞ്ഞു. ഇനി നല്ല ലൂസായ കഫ്താന്‍റെ കാലമാണ്. ജീൻസിന്‍റെ കൂടെ ധരിക്കാൻ ഷോർട്ട് ടോപ്പ് കഫ്താനും ലെഗിൻസിന്‍റെ കൂടാതെ ധരിക്കാൻ കണങ്കാൽ വരെ എത്തുന്ന കഫ്താനുമാണ് ഇപ്പോൾ താരം. 

പല നിറത്തിലും ഡിസൈനുകളിലും പെൺകുട്ടികളുടെ മനസ് കവർന്നു കഴിഞ്ഞു കഫ്താൻ. പല വർണത്തിൽ മുത്തുകൾ പോലെ തൂങ്ങി കിടക്കുന്ന അലക്കുകളാണ് കഫ്താനെ വ്യത്യസ്തമാക്കുന്നത്. കൈ മുതൽ താഴെ കണങ്കാൽ വരെയുള്ള അലക്കുകളാണ് സ്റ്റൈൽ. 

കോട്ടൺ, ഷിഫോൺ, റെയോൺ മെറ്റീരിയലുകളിൽ മുംബൈയിൽ നിന്നുമാണ് ഈ താരം കേരള വിപണിയിൽ എത്തിയിരിക്കുന്നത്. നീളത്തിൽ കൂർത്ത 'വി' ഷേപ്പും 'യു' ഷേപ്പുമാണ് കഫ്താന്‍റെ അഗ്രഭാഗം. ഏത് ശരീരപ്രകൃതിക്കാർക്കും ഇണങ്ങുന്നു എന്നതാണ് കഫ്താനെ എല്ലാ പൊൺകുട്ടികളുടെയും പ്രിയപ്പെട്ട വസ്ത്രമാക്കി മാറ്റുന്നത്. ഫ്ലോറൽ പ്രിന്‍റ്, ബ്ലോക് പ്രിന്‍റ് ഡിസൈനുകൾക്കൊപ്പം മനം മയക്കുന്ന പുതു ഡിസൈനുകളിലും കഫ്താൻ വിപണിയിലുണ്ട്. 

തോളറ്റം മുതൽ കണങ്കാൽ വരെ നീളത്തിൽ ഒഴുകി കിടക്കുന്ന കഫ്താൻ തയ്ച്ചെടുക്കാനും എളുപ്പമാണ്. നീളത്തിൽ ഡിസൈനുള്ള തുണി രണ്ടായി മടക്കി ഇഷ്ടമുള്ള കഴുത്ത് വെട്ടിയ ശേഷം കൈക്കുഴി മുതൽ സ്ലിറ്റ് ഭാഗം വരെ ഒറ്റ തയ്യൽ മതി. ഒരാൾക്ക് വേണ്ട വണ്ണത്തിന്‍റെ ഇരട്ടി വണ്ണമെടുത്താൽ മതി. അരിക് അലുക്കുകളുള്ള ലെയ്സ് ഫിറ്റ് ചെയ്താൽ കഫ്താൻ റെഡി. 

ലോങ് കഫ്താന് 650 രൂപ മുതൽ 850 രൂപ വരെയാണ് വില. 350 രൂപ മുതൽ 400 രൂപ വരെ വിലകളിൽ ഷോർട്ട് കഫ്താൻ ലഭ്യമാണ്. 

അപ്പോ ഇനി കുറച്ച് അലസ സൗന്ദര്യമാകാം... എന്താ....

തയാറാക്കിയത്: ജുവൽ ബേബി
കടപ്പാട്: ഷോബാസ് ടെക്സ്റ്റൈൽ, പാലാരിവട്ടം, എറണാകുളം.

COMMENTS