Top
Begin typing your search above and press return to search.
exit_to_app
exit_to_app
ട്രെ​ന്‍​ഡി ആ​വാ​ന്‍ ബാ​ന്ധ​നി
cancel

നൂറ്റാണ്ടുകൾ​ക്കു മു​മ്പ് ബാ​ന്ധ​നി അ​ഥ​വാ ടൈ ​ആ​ൻ​ഡ് ഡൈ ​ന​മ്മു​ടെ രാ​ജ്യ​ത്ത്​ പ്ര​ചാ​ര​ത്തി​ലു​ണ്ട്. ഗു​ജ​റാ​ത്തി​ലെ ഖ​ദ്രി വം​ശ​ത്തി​ൽപെ​ട്ട​വ​ർ ആ​യി​രു​ന്നു കൂ​ടു​ത​ലും ഇ​ത് ത​യാ​റാ​ക്കി​യി​രു​ന്ന​ത്.​ ഭാ​വ​ന​ക്ക​നു​സ​രി​ച്ച്​ വൈ​വി​ധ്യ​മാ​ർ​ന്ന ഡി​സൈ​നി​ങ്ങു​ക​ളി​ൽ ബാ​ന്ധ​നി ന​മുക്ക് ത​യാറാ​ക്കാ​ൻ സാ​ധി​ക്കും. രാ​ജ​സ്ഥാ​നി​ൽ നി​ന്നു​ള്ള മി​റ​ർ വ​ർ​ക്കും ടൈ ​ആ​ൻ​ഡ് ഡൈ​യും കൂ​ടി ആ​കു​േ​മ്പാ​ൾ ടീ ​ഷർ​ട്ട്​ തി​ക​ച്ചും ക​ണ്ട​മ്പ​റ​റി സ്​​റ്റെ​ൽ ആ​കു​ന്നു. ഫാ​ബ്രി​ക് ഡൈ ​മാ​ത്രം ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ക്കു​ന്ന ബാ​ന്ധ​നി എ​ളു​പ്പ​ത്തി​ൽ എ​ങ്ങ​നെ വീ​ട്ടി​ൽ ത​ന്നെ ഡി​സൈ​ൻ ചെ​യ്യാം എ​ന്ന് കാ​ണി​ച്ചുത​രാം.

1. വെ​ളു​ത്ത കോ​ട്ട​ൺ ടീ ​ഷ​ർ​ട്ട്‌

Bandhani2. കോ​ണോ​ടു​കോ​ണാ​യി പ്ലീ​റ്റ്​ ചെ​യ്യു​ക.​ ഒാ​രോ പ്ലീ​റ്റി​നും ര​ണ്ടി​ഞ്ച്​ വീ​തി​ വേ​ണം

Bandhani3. ഫു​ൾ ആ​യി പ്ലീ​റ്റ്​ ചെ​യ്താ​ൽ ഇ​തുപോ​ലെ ഉ​ണ്ടാ​കും

Bandhani4. നാ​ല്​ ഇ​ഴ​യു​ള്ള ത​യ്യ​ൽ നൂ​ല് ഉ​പ​യോ​ഗി​ച്ച്​ ബ​ല​ത്തി​ൽ ചു​റ്റിക്കെ​ട്ടു​ക

Bandhani5. കൃ​ത്യ​മാ​യ അ​ക​ല​ത്തി​ൽ ഇ​തുപോ​ലെ ടീ ​ഷ​ർ​ട്ട്‌ മു​​ഴു​വ​നും കെ​ട്ടു​ക

Bandhani6. ഇ​നി ടീ ​ഷ​ർ​ട്ട്​ ഡൈ ​ചെ​യ്യ​ണം.​ അ​തി​നാ​യി ക​ടു​ത്ത നി​റം ഉ​ള്ള ഒ​രു ബോ​ട്ടി​ൽ ഫാ​ബ്രി​ക് പെ​യി​ൻറ്​, വെ​ള്ളം സ്​​പ്രേ ചെ​യ്യാ​ൻ ഒ​രു ബോ​ട്ടി​ൽ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക. ഒ​രു ചെ​റി​യ ബോ​ട്ടി​ൽ ഫാ​ബ്രി​ക് പെ​യി​ൻ​റ്​ ഒ​ര​ു ടീസ്പൂ​ൺ വെ​ള്ളം ചേ​ർ​ത്ത്​ നേ​ർ​പ്പി​ക്കു​ക, തു​ട​ർ​ന്ന്​ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തി​നാ​യി ഒ​രു ചെ​റി​യ ബൗ​ളി​​ലേ​ക്ക് മാ​റ്റാം. ഇ​നി വെ​ള്ളം സ്പ്രേ ​ചെ​യ്​​ത്​ ടീ ​ഷ​ർ​ട്ട്​ ന​ല്ല​തുപോ​ലെ ന​ന​ക്ക​ണം. എ​ന്നാ​ൽ, വെ​ള്ളം അ​ധി​കം ആ​വ​രു​ത്. ഒ​രുവ​ശം ന​ന​ഞ്ഞാ​ൽ മ​റു​വ​ശ​വും ഇ​തുപോ​ലെത്തന്നെ സ്പ്രേ ​ചെ​യ്തു ന​ന​ക്കാം. ടേ​ബി​ളി​ൽ വീ​ണ വെ​ള്ളം തു​ട​ച്ചുമാ​റ്റ​ണം

7. ബ്ര​ഷ് ന​മ്പ​ർ 12 ഉ​പ​യോ​ഗി​ച്ച് ടീ​ഷ​ർ​ട്ട് പെ​യി​ൻറ്​ ചെ​യ്യു​ക. ആ​വ​ശ്യ​ത്തി​ന് അ​നു​സ​രി​ച്ചും ഭം​ഗി നോ​ക്കി​യും വേ​ണം ഇ​ത് ചെ​യ്യാ​ൻ. ഒ​രു വ​ശം ക​ഴി​ഞ്ഞാ​ൽ മ​റു​ഭാ​ഗ​വും ചെ​യ്യ​ണം.​ അ​തി​നുശേ​ഷം ഡ്രൈ ​ആ​കാ​ൻ െവ​ക്ക​ണം. തു​ട​ർ​ന്ന് 12 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് കെ​ട്ടു​ക​ൾ അ​ഴി​ച്ച ശേ​ഷമേ ഹാ​ങ്ക​റി​ൽ ഇ​ടാ​വൂ.​അ​യ​ൺ ചെ​യ്യുേ​മ്പാ​ൾ റി​വേ​ഴ്സി​ലേ ചെ​യ്യാ​വൂ.

Bandhaniതയാറാക്കിയത്: ജാസ്മിന്‍ കാസിം, ഫാഷൻ ഡിസൈനർ, ദുബൈ.

Show Full Article
TAGS:Bandhani Tie and Dye T Shirt Trendy dress lifestyle news malayalam news 
Next Story