Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഈ ഓണത്തിന്...

ഈ ഓണത്തിന് പരീക്ഷിക്കാന്‍ ട്രെന്‍ഡിങ് ഹെയർസ്റ്റൈലുകൾ

text_fields
bookmark_border
ഈ ഓണത്തിന് പരീക്ഷിക്കാന്‍ ട്രെന്‍ഡിങ് ഹെയർസ്റ്റൈലുകൾ
cancel

ഓണക്കോടിയെടുക്കുമ്പോൾ മിക്ക സ്ത്രീകളും ഹെയർസ്റ്റൈലിനെപ്പറ്റിയും വ്യാകലുരാകാറുണ്ട്. കസവ് കരയിൽ തിളങ്ങുന്ന സാരികൾക്കും മറ്റു വസ്ത്രങ്ങൾക്കും അനുയോജ്യമായ ഹെയർസ്റ്റൈലിങ് ഭൂരിഭാഗം പേരുടെയും ആത്മവിശ്വാസത്തെയും ആഘോഷനിമിഷങ്ങളെയും സ്വാധീനിക്കാറുമുണ്ട്. ഈ ഓണത്തിന് പരീക്ഷിക്കാവുന്ന ട്രെന്‍ഡിങ് ഹെയർസ്റ്റൈൽ ചുവടെ നൽകുന്നു.

പരണ്ടി

ഉത്തരേന്ത്യയിലെ പ്രത്യേകിച്ച് പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ വ്യാപകമായ പരണ്ടി ഹെയർസ്റ്റൈൽ ആണ് ഈ ഓണത്തിന് ട്രെന്‍ഡിങിൽ മുന്നിലുള്ളത്. തൂവെള്ള കസവ് സാരിക്കൊപ്പം നിറപ്പകിട്ടുള്ള നൂലുകളും അലങ്കാരത്തൊങ്ങലുകളും ചേർന്ന പരണ്ടി പിന്നിയോ ബൺ ചെയ്തോ മുടിയിൽ ഒതുക്കി വെക്കാം. ഇത് പുതിയൊരു ബോഹോ ലുക്കും നൽകും.

ഫ്ലോറൽ ആക്സസറികൾ

പരമ്പരാഗതമായി ചൂടുന്ന മുല്ലപ്പൂക്കൾക്കും മറ്റും പകരം തുണി കൊണ്ടോ ക്രോഷേ കൊണ്ടോ നിർമിച്ച പൂക്കൾ ഹെയർ ആക്സസറികളായി ഉപയോഗിക്കാം. ചെണ്ടുമല്ലി, വാടാമല്ലി തുടങ്ങിയ പൂക്കൾ ഇത് ഉപയോഗിച്ച് ഇന്ന് മിക്കവരും നിർമിക്കും. ഇത് വസ്ത്രങ്ങളുടെ വർണപ്പകിട്ടിന് ഏറെ അനുയോജ്യവുമാണ്.




മദ്രാസ് ചെക്ക്&ബോഹോ ജുഗൽബന്ദി ലുക്ക്

മദ്രാസ് ചെക്ക് പോലുള്ള വർണ്ണാഭമായ തുണിത്തരങ്ങളോടുള്ള ഫാഷൻ ട്രെൻഡിനൊപ്പം, സൌത്ത്-നോർത്ത് ശൈലികൾ സംയോജിപ്പിച്ചുള്ള ഹെയർ സ്റ്റൈലുകൾക്ക് ഇത്തവണ യുവതികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്.






മിനിമലിസ്റ്റിക് ബൺ & സിൽവർ ആക്സസറികൾ

മുടി മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിക്കുന്നതിന് പകരം സിമ്പിളായി ബൺ ചെയ്ത് അതിൽ വെള്ളി നിറത്തിലുള്ള പരമ്പരാഗതമോ മോഡേണോ ആയ ഹെയർ പിന്നുകളോ ആക്സസറികളോ മാത്രം ഉപയോഗിക്കുന്ന മിനിമലിസ്റ്റിക് സ്റ്റൈലും ഈ ഓണക്കാലത്ത് ട്രെൻഡിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamhairstylefashionlife`
News Summary - Trending hairstyles to try this Onam
Next Story