Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightവജ്രങ്ങൾ വെൽവെറ്റ്...

വജ്രങ്ങൾ വെൽവെറ്റ് പെട്ടികളിൽ സൂക്ഷിക്കുന്നതെന്തിന്?

text_fields
bookmark_border
വജ്രങ്ങൾ വെൽവെറ്റ് പെട്ടികളിൽ സൂക്ഷിക്കുന്നതെന്തിന്?
cancel

മനോഹരമായ കാന്‍ഡിൽ ലൈറ്റ് ഡിന്നർ. നീലയോ കറുപ്പോ നിറത്തിലുള്ള വെൽവെറ്റ് പെട്ടി തുറന്ന് കാമുകിയോട് വിവാഹാഭ‍്യർഥന നടത്തുന്ന കാമുകന്‍. പെട്ടിയിലുള്ള വജ്രമോതിരത്തിന്‍റെ തിളക്കത്താൽ കാമുകിയുടെ മുഖം പ്രകാശിക്കുന്നു........... ഇത്തരത്തിലൊരു സീന്‍ സിനിമയിലും പരസ്യങ്ങളിലും കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ഒരു അടിപൊളി പ്രൊപോസൽ രംഗത്തിനിടയിൽ ആരും ശ്രദ്ധിക്കാതെ പോവുന്ന ഒരു കാര്യമുണ്ട്. എന്തിനാണ് വജ്രമോതിരങ്ങൾ വെൽവെറ്റ് പെട്ടിയിൽ സൂക്ഷിക്കുന്നത്? അത് മോതിരത്തിന്‍റെ ഭംഗിക്കാണെന്ന് ചിന്തിച്ചവരാകും ഭൂരിഭാഗവും. എന്നാൽ ഇതിനു പിന്നിലുള്ള രസകരമായ ശാസ്ത്രീയ വശങ്ങളെപ്പറ്റി മിക്ക ആളുകൾക്കും അറിയില്ല. വെറും കാഴ്ചക്ക് വേണ്ടി മാത്രമല്ല വെൽവെറ്റ് പെട്ടികളിൽ വജ്രമോതിരങ്ങൾ സൂക്ഷിക്കുന്നത്.




വജ്രത്തിന്‍റെ കാഠിന്യം

ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർഥമാണ് വജ്രം. മറ്റ് ആഭരണങ്ങളോടൊപ്പം ഇവ സൂക്ഷിക്കുകയാണെങ്കിൽ രത്നങ്ങളിലും മറ്റും പോറലേൽപ്പിക്കാനുള്ള സാധ‍്യത കൂടുതലാണ്. ഉദാഹരണത്തിന് സ്വർണ്ണം പ്ലാറ്റിനം പോലുള്ള ലോഹങ്ങളെ അവ പെട്ടെന്ന് കേടുവരുത്തുന്നു. ഒരു വജ്രത്തിന് മാത്രമേ മറ്റൊരു വജ്രത്തെ പോറലേൽപ്പിക്കാന്‍ കഴിയൂ. അതുകൊണ്ട് അവ തമ്മിൽ ഉരസുമ്പോഴും പോറൽ വീഴാം. ഇവിടെയാണ് വെൽവെറ്റ് പെട്ടിയുടെ ആവശ‍്യകതയേറുന്നത്. വെൽവെറ്റിന്‍റെ പ്രതലം സ്പർശിക്കുമ്പോൾ മൃദുവാണെങ്കിലും കട്ടിയുള്ള നാരുകളാണ് ഇവയിലടങ്ങിയിരിക്കുന്നത്. ഇത്തരം നാരുകൾ ആഭരണങ്ങളെ യാതാർഥ സ്ഥാനത്ത് സുരക്ഷിതമായി പിടിച്ചുനിർത്തുന്നു. ഇത് മൂലം പെട്ടിക്കുള്ളിലുണ്ടാകുന്ന ആഭരണങ്ങളുടെ ചലനം ഇല്ലതാകുകയും അവ പെട്ടെന്ന് നശിക്കാതിരിക്കുകയും ചെയ്യുന്നു.

വെട്ടിതിളങ്ങാന്‍

വജ്രങ്ങളുടെ തിളക്കം വർധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഘടകം കൂടിയാണ് ഇത്തരം വെൽവെറ്റ് പെട്ടികൾ. പ്രത്യേകിച്ച് കറുപ്പ്, നീല, കടും പച്ച തുടങ്ങി ഇരുണ്ട വെൽവെറ്റ് പെട്ടികൾ ഏറ്റവും അനുയോജ്യമാണ്. ഇവ പുറത്തുള്ള വെളിച്ചത്തെ പ്രതിഫലിപ്പിക്കാതെ ആഗിരണം ചെയ്യുന്നു. ഇത് മൂലം വജ്രത്തിന്‍റെ തിളക്കം മാത്രമാകും പെട്ടി തുറക്കുമ്പോൾ നമുക്ക് കാണാന്‍ കഴിയുന്നത്. ചുരുക്കത്തിൽ വജ്രത്തെ ഏറ്റവും തിളക്കവും ഭംഗിയുള്ളതുമാക്കാന്‍ ഇത്തരം പെട്ടികൾ അനിവാര്യമാണ്. ലക്ഷ്വറി ബ്രാന്‍റുകൾക്ക് ഇവ ഏറെ പ്രയോജനപ്പെടുന്നു.

പുതുമ നിലനിർത്താന്‍

വജ്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കില്ലെങ്കിലും സ്വർണ്ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങൾക്കൊണ്ട് നിർമിച്ചിട്ടുള്ള ആഭരണങ്ങളിലുള്ളവക്ക് അന്തരീക്ഷത്തിലെ ഈർപ്പം വില്ലനാകാറുണ്ട്. മറ്റ് പെട്ടികളിൽ ഈ ആഭരണങ്ങൾ അടച്ചുവെക്കുമ്പോൾ അതിനുള്ളിൽ ഈർപ്പം കെട്ടിക്കിടക്കാൻ സാധ്യതയേറെയാണ്. ഇത് ലോഹങ്ങളുടെ തിളക്കം നഷ്ടപ്പെടുത്തുകയും മങ്ങിയ നിറത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എന്നാൽ ഉയർന്ന ഗുണനിലവാരമുള്ള വെൽവെറ്റ് തുണിക്ക് വായുസഞ്ചാരം ഉറപ്പാക്കാനുള്ള ശേഷിയുണ്ട്. ഇത് മൂം ആഭരണങ്ങൾ വർഷങ്ങളോളം പുത്തൻപോലെ തിളങ്ങാന്‍ സഹായിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diamondsfashionLifestyle
News Summary - The reasons behind keeping diamonds in velvet boxes
Next Story