Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightശോഭ ടെയ്​ലറായ കഥ

ശോഭ ടെയ്​ലറായ കഥ

text_fields
bookmark_border
Tailor-Sobha
cancel
camera_alt???? ???????????????

കല്യാണമുറപ്പിച്ചാൽ ബാലുശ്ശേരിക്കാരിലധികവും ആദ്യം ഒാർക്കുക ടെയ്​ലർ ശോഭയെയാണ്​, ​പ്രത്യേകിച്ച്​ സ്​ത്രീകൾ. അതെന്താ അങ്ങനെയെന്ന്​ തോന്നുന്നുണ്ടോ. ഉത്തരം മറ്റൊന്നുമല്ല, ശോഭ തയ്​ക്കുന്ന കല്യാണ വസ്​ത്രങ്ങൾക്ക്​ അവിടെ അത്രയധികം ആരാധകരുണ്ട്​. ശോഭ എങ്ങനെ​ തിരക്കുള്ള ടെയ്​ലറായി എന്നറിയു​മ്പോഴാണ്​ എല്ലാവരും ശരിക്കും ഞെട്ടുക. അതൊരു കഥയാണ്​... അത്ര നീട്ടി പരത്തിയൊന്നുമല്ലാതെ കഥ ചുരുക്കി പറയാം.

സർക്കാർ ഉദ്യോഗസ്​ഥനും എഴുത്തുകാരനുമായ ശ്രീനി ബാലുശ്ശേരി 20​ വർഷം മുമ്പ്​ തന്‍റെ ഭാര്യയെ തയ്യൽ പഠിക്കാൻ അയച്ചപ്പോൾ വലിയ കണക്കുകൂട്ടലുകളൊന്നും ഉണ്ടായിരുന്നില്ല. പുറത്തിറങ്ങുകയും നാലാളുമായി ഇടപെടുകയും ചെയ്യു​മ്പോൾ ഭാര്യ ശോഭയുടെ നാണമൊക്കെ മാറിക്കോളുമെന്നേ അദ്ദേഹം കരുതിയുള്ളൂ. വെറുതെ ഇരുന്നുള്ള ബോറടി മാറ്റുകയും സ്വന്തം വസ്​​ത്രങ്ങൾ തയ്​ക്കുകയുമാകാം എന്ന്​ ശോഭയും കരുതി.

അങ്ങനെ സാമാന്യം തെറ്റില്ലാതെ തയ്യലൊക്കെ പഠിച്ചപ്പോൾ കൂട്ടുകാരികളുടെ ബ്ലൗസിന്‍റെ ഒാർഡർ​ വീട്ടിലെത്തി തുടങ്ങി. ‘ഏയ്​, ഞാനിതങ്ങനെ കാര്യമായൊന്നും ചെയ്യുന്നതല്ല...’എന്ന്​ അവരോടൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും അതൊരിക്കലും നടന്നില്ല. ഒാർഡറുകളാക​ട്ടെ, കൂടിക്കൂടി വരുകയും ചെയ്​തു.

ഭാര്യയുടെ നാണമൊക്കെ മാറിത്തുടങ്ങുന്നതു കണ്ട ഭർത്താവ്​ വീടിന്‍റെ മുന്നിൽ കട ആരംഭിക്കാൻ തീരുമാനിച്ചു. പക്ഷേ, ശോഭക്ക്​ ഒരു കണ്ടീഷൻ ഉണ്ടായിരുന്നു, റോഡിൽനിന്ന്​ ആളുകൾ കാണാതിരിക്കാൻ ഒരു മറ ഉണ്ടാക്കണം. എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ മറകളും ശോഭ തന്നെ വേണ്ടെന്നു​ വെക്കുകയും ബാലുശ്ശേരിക്കാരുടെ ജനകീയ ടെയ്​ലറാകുകയും ചെയ്തു.

ശോഭയുടെ കീർത്തി ചുണ്ടിൽ നിന്ന്​ കാതുകളിലേക്ക്​ പറന്നപ്പോൾ, കല്യാണപ്പെണ്ണുങ്ങൾ ശോഭയുടെ കടയിൽ വന്ന്​ വരിനിൽക്കാൻ തുടങ്ങി. ഇപ്പോൾ 20 ദിവസം മു​െമ്പങ്കിലുമുള്ള ബുക്കിങ്​​ മാത്രമാണ്​ ശോഭ തയ്​ച്ചു കൊടുക്കുന്നത്. ​തനിക്കു പുറമെ 20 സ്​ത്രീതൊഴിലാളികളും കട്ടിങ്ങിന്​ സഹായിക്കാൻ ഒരു പുരുഷനും അടങ്ങുന്ന ടീമായി ശോഭയുടെ ടീനേജ്​ ടെയ്​ലറിങ്​​ എന്ന സ്​ഥാപനം വളർന്നു. എത്ര ഉറക്കമൊഴിച്ചാലും തയ്​ച്ചു കൊടുക്കാനാകാത്തതിനാൽ പല ഒാർഡറുകളും വേണ്ടെന്നു​ വെക്കുകയാണെന്ന്​ ശോഭ പറയുന്നു.

ചില കുടുംബത്തിന്‍റെ വിവാഹവസ്​ത്രങ്ങൾ നൂറിലേറെ വരും. വിവാഹപ്പെണ്ണിന്‍റെ പത്തും പന്ത്രണ്ടും ചുരിദാർ, വിവാഹ വസ്​ത്രം, സൽക്കാര ഡ്രസുകൾ, മറ്റു ബന്ധുക്കളുടേത്​ എല്ലാം ചേരു​േമ്പാൾ കുന്നോളമുണ്ടാകും തയ്​ച്ചുതീർക്കാൻ. വിവാഹ സീസണാകു​മ്പോൾ വസ്​ത്രമെടുക്കാനും ശോഭ വേണമെന്ന്​ ചിലർക്ക്​ നിർബന്ധമാണ്​. സെലക്​ഷൻ ശോഭയുടേതാണെങ്കിൽ കല്യാണം പൊളിക്കുമെന്നാണ്​ പുതിയ തലമുറയുടെയും വിശ്വാസം. പക്ഷേ, സെലക്​ഷന്​ പോകാനും ബുക്ക്​ ചെയ്യണമെന്നുമാത്രം. പല ഒാർഡറുകളും വിളിച്ചുപറയു​ന്നത്​ വിദേശങ്ങളിൽ നിന്നുമാണ്​. ​

െഎ.ടി എൻജിനീയർമാരായ മക്കൾ സംഗീതിനും സാരംഗിനും പറയാനുള്ളത്​​ മറ്റൊന്നാണ്​. അമ്മയുടെ കൂടെ ആഘോഷങ്ങൾക്ക്​ പോയാൽ ‘ആരാധകരുടെയും’ പരിചയക്കാരുടെയും പിടിയിൽനിന്ന്​ രക്ഷപ്പെടുത്തിയെടുക്കാൻ വലിയ പാടാണെന്ന പരിഭവമാണത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wedding dressbalusseryTailor SobhaLifestyle News
News Summary - Tailor Sobha in Balussery Wedding Dress -Lifestyle News
Next Story