കുഞ്ഞുടുപ്പില്‍ പുത്തന്‍ ഡിസൈന്‍

14:06 PM
11/03/2018
small-top

ഭാവനക്കനുസരിച്ച്​ ചെറിയ മിനുക്കു പണികളിലൂടെ കുഞ്ഞുടുപ്പുകൾ വ്യത്യസ്​തമാക്കാം. ഇവിടെ ഇളംപച്ചയും നീലയും ചേർന്നു​ നൽകുന്ന അഴകുപോലെ...||

small-top
ആവശ്യമായ തുണി:
  • കോട്ടൺ സിൽക്ക്​ - 180 സെ.മീറ്റർ ഇളംപച്ച
  • കോട്ടൺ തുണി - 1​​/2 സെ.മീറ്റർ കരി നീല

ആവശ്യമായ അളവ്​: 

  1. ചെസ്​റ്റ്​ വണ്ണം - + 4 ഇഞ്ച്​ ലൂസ്​
  2. ഇടവണ്ണം - + 5  ഇഞ്ച്​ ലൂസ്​
  3. സീറ്റ്​ വണ്ണം - +  4 ഇഞ്ച്​ ലൂസ്​
  4. ഇറക്കം - ആവശ്യത്തിന്​

കട്ട്​ ചെയ്യുന്നവിധം: 
തുണി ​േനരെ നീളത്തിൽ നാലായി മടക്കുക. ഷോൾഡർ, ചെസ്​റ്റ്​, ഷേപ്​, സീറ്റ്​ എന്നീ അളവുകൾ ചിത്രം ഒന്നിൽ കാണുന്നപോലെ അടയാളപ്പെടുത്തുക. കഴുത്ത്​ മൂന്ന്​ ഇഞ്ച്​ താഴ്​ത്തി ബോട്ട്​ ​േഷപ്പി (bot shape)ൽ അടയാളപ്പെടുത്തുക. കൈക്കുഴി ഷോൾഡറിൽനിന്ന്​ ആറ്​ ഇഞ്ച്​ താഴ്​ത്തി ആകൃതിയിൽ വരക്കുക. അസി​െമട്രിക്കൽ പാറ്റേണിൽ ​നീല ഷോ ബട്ടൺസ്​ വെച്ച്​ ഒരു ചെറിയ സ്ലിറ്റും നൽകാം.

small-top

േകാട്ട്​: ചിത്രം രണ്ടിൽ കാണുന്നതു പോലെ കോട്ട്​ ഷേപ്പിൽ വെട്ടി ഒരു വശം ഷോൾഡർ മാത്രം ബന്ധിപ്പിക്കാം. ബെൽറ്റ്​​ ​പഴ്സി​ന്‍റെ ഷേപ്പിൽ  വെട്ടിയ തുണി പിറകിലും തുന്നിച്ചേർക്കാം. ഇരുവശത്തും ഷോ ബട്ടൺ  വെച്ച്​ ഭംഗിയാക്കുക.

തയാറാക്കിയത്: മിനി തോമസ്, പല്ലവ്​ ഡിസൈനേഴ്​സ്​, പാലാ

Loading...
COMMENTS