മെറ്റ് ഗാലയിലാറാടി സബ്യസാചി
text_fieldsസബ്യസാചി മുഖർജി
ആഗോള ഫാഷൻ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യൻ നാമമായ സബ്യസാചി മുഖർജിയുടെ പെരുമക്ക് ഒരു പൊൻതൂവൽ കൂടി. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫാഷൻ മേളയായ മെറ്റ് ഗാലയുടെ കാർപെറ്റിൽ (മൻഹാട്ടൻ, യു.എസ്) ആദ്യ ഇന്ത്യൻ ഡിസൈനറായി സബ്യസാചി നടന്നു.
എംബ്രോയിഡറി ചെയ്ത കോട്ടൺ ഡസ്റ്ററും (മുട്ടിനു താഴെ വരെ എത്തുന്ന ജാക്കറ്റ്) ഒപ്പം സബ്യസാചി ഹൈ ജ്വല്ലറിയുടെ മുത്തും ടൗർമലൈൻസും മരതകവും രത്നങ്ങളുമണിഞ്ഞ് ഗാല കാർപെറ്റിൽ നടന്ന ചിത്രങ്ങൾ അദ്ദേഹം ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തു.
ടിന്റഡ് സൺഗ്ലാസും ബ്രൗൺ ലോഫർ ഷൂസും കൂടി ആയതോടെ ഇന്ത്യൻ ഡിസൈനർ ഗാലെയിൽ മിന്നിയെന്നാണ് ഫാഷൻ വൃത്തങ്ങളുടെ പുകഴ്ത്തൽ. ഗാലെയിൽ ബോളിവുഡ് താരം ആലിയ ഭട്ടിനുള്ള പേസ്റ്റൽ നിറങ്ങളിലെ സാരി ഒരുക്കിയതും സബ്യസാചിയാണ്.

