സുഗന്ധം പരത്തി അഹമദ് അൽ മഗ് രിബി ‘ബാക്ക് ടു സ്കൂൾ’ ഷോപ്പിങ്
text_fieldsദോഹ: വേനലവധി കഴിഞ്ഞെത്തിയ സ്കൂൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും സുഗന്ധം പരത്തുന്ന ഓർമകളിലേക്ക് സ്വാഗതം ചെയ്ത് അഹമ്മദ് അൽ മഗ് രിബിയുടെ ‘ബാക്ക് ടു സ്കൂൾ’. ഏറ്റവും മികച്ച സുഗന്ധങ്ങളെല്ലാം ഒരു കുടക്കീഴിൽ അവതരിപ്പിച്ച് പുതിയ അധ്യയനവർഷത്തെ ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
കുട്ടിക്കാലത്തെ മധുരമായ ഓർമകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് സന്തോഷകരമായ ബാല്യകാലജീവിതത്തിലേക്ക് നയിക്കുന്ന അഹമ്മദ് അൽ മഗ് രിബിയുടെ ‘ഗിൽമാൻ’ ആണ് ഈ വർഷത്തെ സവിശേഷത.
കുട്ടികൾക്ക് ഉന്മേഷദായകമായ സുഗന്ധം ‘ഗിൽമാൻ’ സമ്മാനിക്കുന്നു. ബെർഗാമോട്ട്, പുതിന, വെളുത്ത പൂക്കൾ എന്നിവയുടെ സുഗന്ധം ഗിൽമാനെ സ്വീകാര്യമാക്കുന്നു. റോസ്, നെരോലി, താഴ്വരയിലെ താമര, കസ്തൂരി, വാനില, ചന്ദനം എന്നിവയുടെ സുഗന്ധവും ഉൾക്കൊള്ളുന്നതാണ് ‘ഗിൽമാൻ’ പെർഫ്യൂംസ്.
മധുരമുള്ള പഴങ്ങളും സുഗന്ധങ്ങളും ഇഷ്ടപ്പെടുന്ന കുട്ടികൾക്കായി അതേ സുഗന്ധം പരത്തുന്ന ‘സുമുറുദ്’ ഉൾപ്പെടെ ഉൽപന്നങ്ങളും വിപണിയിൽ ലഭ്യമാണ്. ഖത്തറിലെ വിവിധ ഭാഗങ്ങളിലായുള്ള 14ഓളം അൽ മഗ് രിബി ബ്രാഞ്ചുകളിലായി വിപുലമായ ‘ബാക്ക് ടു സ്കൂൾ’ പ്രമോഷൻ ഒരുക്കിയിട്ടുണ്ട്.
മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി, അൽ മർഖിയ മദീനത്ത്, അൽ അസീസിയ, അൽമീര ജെർയാൻ, അൽമീര അൽഖോർ, അൽമീര ലെബൈബ്, അൽ വക്ര, അൽ ഷാഫി, മൈദർ അൽ ഫുറൗസിയ സ്ട്രീറ്റ്, സൂഖ് വാഖിഫ്, അൽ നസർ, ഉമ്മ് ഗാർന് എന്നിവിടങ്ങളിൽ അഹമദ് അൽ മഗ് രിബിയുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്.

