നിറയെ ചുരുക്കുകളുള്ള പാട്യാല ബോട്ടവും ഹെവി ജാക്കറ്റുമുള്ള ഇൗ പഞ്ചാബി ചുരിദാർ പാർട്ടിവെയറായും കാഷ്വൽ വെയറായും അണിയാം...
ആവശ്യമുള്ള തുണി:
പാട്യാല
- ബ്ലൂ ഷിഫോൺ - 5 മീറ്റർ
- ബ്ലൂ ലൈനിങ് - 5 മീറ്റർ
കുർത്ത
- കോട്ടൺ പിങ്ക് - 2 മീറ്റർ
ജാക്കറ്റ്
- ഷിഫോൺ പ്രിൻറഡ് തുണി - മുക്കാൽ മീറ്റർ
- ലൈനിങ് - മുക്കാൽ മീറ്റർ
പാട്യാല
AC - പാട്യാല നീളം
AE - അരവണ്ണം
EF - ഫോർക്ക് നീളം
FD - ഫോർക്ക് മുതൽ താഴെവരെയുള്ള നീളം
CD - അടി വീതി
കുർത്ത

ആദ്യം തുണിയുടെ നല്ലവശം ഉള്ളിലാക്കി നാലായി മടക്കുക. അളവുകളെല്ലാം രേഖപ്പെടുത്തിയ ശേഷം വെട്ടിയെടുക്കുക. ആവശ്യമുള്ള അളവിലേക്ക് തയ്ച്ചെടുത്ത ശേഷം സ്ലീവ് പിടിപ്പിക്കുക. അതിനുശേഷം അടിവശം തയ്ച്ചെടുത്ത് ലേസ് പിടിപ്പിക്കുക.
ജാക്കറ്റ്

ചിത്രത്തിൽ തന്നിരിക്കുന്ന പോലെ അളവുകൾ രേഖപ്പെടുത്തുക. തുണി നാലായി മടക്കി കൈക്കുഴി രേഖപ്പെടുത്തുക. ശേഷം പിറകുവശം കഴുത്ത് വെട്ടിയെടുക്കുക. മുൻവശത്തെ 2 1/2 ഇഞ്ച് താഴെവരെ അടയാളപ്പെടുത്തി വെട്ടിയെടുക്കുക. മുൻവശത്തെ പീസുകൾ ലൈനിങ് ഇട്ട് മറിച്ച് ലേസ് പിടിപ്പിക്കുക. പിന്നീട് ബാക്ക് വശവും അതുപോലെ ലൈനിങ് ഇട്ട് മറിക്കുക. ശേഷം ഷോൾഡർ കൂട്ടിത്തയ്ച്ച് കൈക്കുഴിയും തയ്ച്ച് ജാക്കറ്റ് വേണ്ടവണ്ണം കണക്കാക്കി തയ്ച്ചെടുക്കാം.

പാട്യാല


തയാറാക്കിയത്: ഹബീബ, ഹബ്ബ ബുട്ടീക്, വളാഞ്ചേരി