Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightവസ്ത്രത്തിനകത്ത്...

വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ

text_fields
bookmark_border
വസ്ത്രത്തിനകത്ത് ജീവനുള്ള ചിത്രശലഭങ്ങളും പൂക്കളും; വൈറലായി പാരീസ് ഫാഷൻ വീക്കിലെ മോഡൽ
cancel

ഫാഷൻ ലോകം മനുഷ്യരെ എക്കാലത്തും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രവുമായി പാരിസ് ഫാഷൻ വീക്ക് 2024 -ൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മോഡൽ. ഇതിനെ അഭിനന്ദിച്ചും വിമർശിച്ചും ഒരുപാട് പേരാണ് രംഗത്തെത്തിയത്. ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്ന സ്പ്രിംഗ്-സമ്മർ കളക്ഷനുകൾ പ്രദർശിപ്പിക്കുന്ന ആഗോള ഫാഷൻ കാർണിവലായ പാരീസ് ഫാഷൻ വീക്ക് സെപ്തംബർ 25 -നാണ് ആരംഭിച്ചത്. ഇതിലാണ് ജീവനുള്ള ചിത്രശലഭങ്ങളുള്ള വസ്ത്രം ധരിച്ചെത്തിയ മോഡൽ ശ്രദ്ധിക്കപ്പെട്ടത്.


അണ്ടർകവർ ക്രിയേറ്റീവ് ഡയറക്ടറായ ജുൻ തകഹാഷിയാണ് ശ്രദ്ധേയമായ വസ്ത്രം തയ്യാറാക്കിയത്. 'ഡീപ് മിസ്റ്റ്' എന്നാണ് ബ്രാൻഡ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഫാഷൻ വീക്കിലെ മൂന്നാമത്തെ ദിവസമാണ് തകഹാഷി ഈ വസ്ത്രം അവതരിപ്പിച്ചത്. അതിൽ മോഡലുകൾ എത്തിയത് ലാമ്പും പൂക്കളും ജീവനുള്ള ചിത്രശലഭങ്ങളും ഒക്കെയുള്ള വസ്ത്രങ്ങളുമായിട്ടാണ്.

വളരെ പെട്ടെന്ന് ഷോയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. 'മാന്ത്രികത തോന്നിക്കുന്ന ഒന്ന്' എന്നാണ് മിക്കവരും ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. എന്നാൽ, 'ജീവികൾ നിങ്ങൾക്ക് വസ്തുവൽക്കരിക്കാനുള്ളവയല്ല' എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, ചിത്രശലഭങ്ങളെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി വസ്ത്രത്തിന്റെ പിൻഭാ​ഗത്ത് വാതിലുകളും ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modelsfashionfashion showrampParis Fashion Week
News Summary - Paris Fashion Week: People react to models in lamp dresses with live butterflies
Next Story