Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_rightഗൃഹാതുരത്വത്തി​ന്റെ...

ഗൃഹാതുരത്വത്തി​ന്റെ ഓർമകളുമായി ഓണം ഫോട്ടോ ഷൂട്ട്

text_fields
bookmark_border
വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ട്
cancel
camera_alt

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ന്മാരെ അ​ണി​നി​ര​ത്തി ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ട്

മ​നാ​മ: ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്റെ ഓ​ർ​മ​ക​ളു​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ഓ​ണം ഫോ​ട്ടോ ഷൂ​ട്ട്. ബ​ഹ്റൈ​നി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ കൊ​ല്ലം സ്വ​ദേ​ശി കി​ര​ൺ വ​ർ​ഗീ​സാ​ണ് മോ​ഡ​ലും ന​ടി​യു​മാ​യ തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ സിം​ല ജാ​സിം അ​ട​ക്കം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്.

ബ​ഹ്റൈ​ൻ പൗ​ര​നാ​യ മെ​ഷാ​ൽ, അ​മേ​രി​ക്ക​ക്കാ​ര​നാ​യ ഡെ​റി​ക്, ഫി​ലി​പ്പി​നോ യു​വ​തി ഡൈ​ന്നെ, മ​ല​യാ​ളി​ക​ളാ​യ ന​യ​ന, അ​ന​ന്തു, ബി​സ്റ്റി​ൻ, കൊ​റി​യോ​ഗ്രാ​ഫ​ർ അ​ഭി​രാ​മി എ​ന്നി​വ​രാ​ണ് സിം​ല​യോ​ടൊ​പ്പം ഫോ​ട്ടോ ഷൂ​ട്ടി​ൽ അ​ഭി​ന​യി​ച്ച​ത്.

കി​ര​ൺ വ​ർ​ഗീ​സ്

ബ​ഹ്റൈ​നി​ലെ ബോ​ട്ടി​ക്, കോ​സ്മെ​റ്റി​ക്സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്ന ഇ​ന്ത്യ​യു​ടെ ദ​ർ​ശ​ന​ത്തെ ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി സാ​മ്പ്ര​ദാ​യി​ക കേ​ര​ളീ​യ വേ​ഷ​വി​ധാ​ന​ങ്ങ​ളു​മാ​യി ഒ​റ്റ ഫ്രെ​യി​മി​ൽ കൊ​ണ്ടു​വ​രു​ക​യാ​ണ് ഫോ​ട്ടോ ഷൂ​ട്ടി​ലൂ​ടെ ചെ​യ്ത​തെ​ന്ന് കി​ര​ൺ വ​ർ​ഗീ​സ് പ​റ​ഞ്ഞു.

എ​ട്ടു വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ലു​ള്ള, അ​റി​യ​പ്പെ​ടു​ന്ന മോ​ഡ​ലാ​യ സിം​ല ജാ​സിം നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ലാ​രം​ഗ​ത്തെ​ത്തി​യ​ത്. നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലും ആ​ൽ​ബ​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സിം​ല ലു​ലു ഗ്രൂ​പ്പി​ന്റെ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും ഉ​ണ്ട്. മോ​ഹ​ൻ രാ​ജ് സം​വി​ധാ​നം ചെ​യ്ത ഞാ​ൻ എ​ന്ന നാ​ട​ക​ത്തി​ലെ​യും അ​ജി​ത് നാ​യ​ർ സം​വി​ധാ​നം ചെ​യ്ത മ​യൂ​രം എ​ന്ന ആ​ൽ​ബ​ത്തി​ലെ​യും അ​ഭി​ന​യം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nostalgiaOnam 2023onam photoshoot
News Summary - Onam photo shoot with nostalgic memories
Next Story