Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightFashionchevron_right‘നിയതം’: സ്വന്തം...

‘നിയതം’: സ്വന്തം ബ്രാന്‍ഡുമായി നീലേശ്വരം പെണ്‍കൂട്ടായ്മ

text_fields
bookmark_border
kudumbashree
cancel
camera_alt

കുടുംബശ്രീ സം​രം​ഭ​ക​ര്‍ വസ്ത്ര നിർമാണ യൂനിറ്റിൽ 

നീ​ലേ​ശ്വ​രം: വ​സ്ത്ര​നി​ർ​മാ​ണ രം​ഗ​ത്ത് നീ​ലേ​ശ്വ​ര​ത്തി​ന്റെ സ്വ​ന്തം ബ്രാ​ന്‍ഡു​മാ​യി കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍. പ​ത്തു പേ​ര​ട​ങ്ങു​ന്ന വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ വ​നി​ത ഘ​ട​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ സി.​ഡി.​എ​സി​ന്റെ കീ​ഴി​ല്‍ വ്യ​ക്ത​ഗ​ത ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്കാ​യി തെരഞ്ഞ​ടു​ത്ത 10 പേ​രാ​ണ് സം​രം​ഭം ന​ട​ത്തു​ന്ന​ത്.

പേ​രോ​ലി​ല്‍ എ​ഫ്.​സി.​ഐ ഗോ​ഡൗ​ണി​ന് പി​ന്‍വ​ശ​ത്തെ റോ​ഡ​രി​കി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് നി​യ​ത​ത്തി​ന്റെ പ്ര​വ​ര്‍ത്ത​നം. നൈ​റ്റി, പാ​വാ​ട​ക​ള്‍, ചു​രി​ദാ​ര്‍ തു​ട​ങ്ങി​യ വ​സ്ത്ര​ങ്ങ​ള്‍ യൂ​നി​റ്റി​ല്‍ നി​ർ​മി​ക്കു​ന്നു. കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക്ക് അ​നു​സ​രി​ച്ചും വ​സ്ത്ര​ങ്ങ​ള്‍ നി​ർ​മി​ച്ചു ന​ല്‍കു​ന്നു​ണ്ട്. പാ​ല​ക്കാ​ട് നി​ന്നാ​ണ് യൂ​ണി​റ്റി​ലേ​ക്കാ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കു​ന്ന​ത്.

ക​ട​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും നേ​രി​ട്ടു​മാ​ണ് വി​പ​ണ​നം ല​ക്ഷ്യ​മി​ടു​ന്ന​ത്. ‘നി​യ​തം’ അ​പ്പാ​ര​ല്‍ യൂ​നി​റ്റ് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ ടി.​വി. ശാ​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ.​പി. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫി​സ​ര്‍ വി.​കെ. മി​ല​ന്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു.

കൗ​ണ്‍സ​ല​ര്‍മാ​രാ​യ പി. ​ഭാ​ര്‍ഗ​വി, ഷം​സു​ദ്ദീ​ന്‍ അ​റി​ഞ്ചി​റ, സി.​ഡി.​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ പി.​എം. സ​ന്ധ്യ, സി.​ഡി എ​സ്. വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ എം. ​ശാ​ന്ത, കു​ടും​ബ​ശ്രീ ബ്ലോ​ക്ക് കോ​ര്‍ഡി​നേ​റ്റ​ര്‍ ജ്യോ​തി​ഷ്, സി​റ്റി മി​ഷ​ന്‍ മാ​നേ​ജ​ര്‍ നി​തി​ന്‍, സി.​ഡി.​എ​സ് അം​ഗം ജ​യ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി. ​സു​ഭാ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbashreeladiesniyatham
News Summary - Niyatham- Nileswaram ladies group with its own brand
Next Story