മിസ് ടീൻ സൂപ്പർ ഗ്ലോബ്: മലയാളി വിദ്യാർഥിനിക്ക് മൂന്നാം സ്ഥാനം
text_fieldsഗൗരി പ്രജിത്ത്
ദുബൈ: ദുബൈയിൽ നടന്ന മിസ് ടീൻ സൂപ്പർ ഗ്ലോബ് മത്സരത്തിൽ യു.എ.ഇയെ പ്രതിനിധാനംചെയ്ത മലയാളി വിദ്യാർഥിനിക്ക് മൂന്നാം സ്ഥാനം. ദുബൈ മില്ലേനിയം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഗൗരി പ്രജിത്താണ് മൂന്നാമതെത്തിയത്.
വിവിധ രാജ്യങ്ങളിലെ അമ്പതോളം മത്സരാർഥികൾ പങ്കെടുത്തു. ഇന്ത്യയെ പ്രതിനിധാനം ചെയ്ത തേജു നന്ദനയാണ് ഒന്നാമത് എത്തിയത്. അർമീനിയയിൽനിന്നുള്ള അലക്സന്യാൻ അരീന റണ്ണറപ്പായി.
കലാമികവും വ്യക്തിത്വമികവും അടക്കമുള്ളവ പരിഗണിച്ചായിരുന്നു വിജയികളെ നിശ്ചയിച്ചത്. നാലുദിവസം നീണ്ട സൂപ്പർ ഗ്ലോബ് കോൺടെസ്റ്റിൽ വിവിധ റൗണ്ടുകളിലായിട്ടായിരുന്നു മത്സരങ്ങൾ. കൊല്ലം സ്വദേശി പ്രജിത് ഗോപിദാസിന്റെയും സോജാ പ്രജിത്തിന്റെയും മകളാണ് ഗൗരി.

