Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കയിൽ മിസ് ടീൻ ഇന്ത്യ കിരീടം മലയാളി പെൺകുട്ടിക്ക്
text_fieldsbookmark_border
മിസ് ടീൻ ഇന്ത്യ കിരീടം ചൂടി നവ്യ പൈങ്ങോൾ
ന്യൂയോർക്ക്: മിസ് ഇന്ത്യ വേൾഡ് വൈഡ് എന്ന േഗ്ലാബൽ സംഘടന അമേരിക്കയിലെ ന്യൂ ജഴ്സിയിൽ സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റിവൽ മിസ് ടീൻ ഇന്ത്യ മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് കിരീടം. മിഷിഗണിൽ താമസിക്കുന്ന കോഴിക്കോട് നാദാപുരം സ്വദേശി നവ്യ പൈങ്ങോലാണ് കിരീടം ചൂടിയത്.
ന്യൂയോർക്ക് ആസ്ഥാനമായ സംഘടന 30 വർഷമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ആദ്യമായാണ് ഒരു മലയാളി ഒന്നാമതെത്തുന്നത്. ബോളിവുഡ് താരം പല്ലവി ഷർദ, ഇന്ത്യൻ ടെലിവിഷൻ താരം ഉപേക്ഷ ജയിൻ, നിരുപമ ആനന്ദ്, ശാരിക സുഖദൊ തുടങ്ങിയവരാണ് മുൻകാലങ്ങളിൽ ഇൗ നേട്ടം സ്വന്തമാക്കിയ പ്രമുഖർ.
വാണിമേൽ സ്വദേശി സുനിൽ പൈങ്ങോലിന്റെയും ചാനൽ അവതാരകയും നർത്തകിയുമായ ഷോളി നായരുടെയും മകളാണ്. ഗായികയും നർത്തകിയുമായ നവ്യ മിഷിഗൺ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയാണ്.
Next Story

