ജീൻസ് ഡിസൈൻ ചെയ്യാനും എ.ഐ എത്തും; മാറ്റത്തിനൊരുങ്ങി ലീവൈസ്
text_fieldsലോകപ്രശസ്ത ഡെനിം ബ്രാൻഡായ ലീവൈസ് വസ്ത്രങ്ങളുടെ ഡിസൈനിങ്ങിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടുന്നു. ലാലാലാൻഡ്.എ.ഐ എന്ന കമ്പനിയുമായാണ് ഇതിനായി ലീവൈസ് കൈകോർക്കുന്നത്. ലാലാലാൻഡിന്റെ സഹായത്തോടെയാവും ലീവൈസ് ഇനി ജീൻസ് ഡിസൈൻ ചെയ്യുക.
എല്ലാതരം ശരീരപ്രകൃതിക്കും പ്രായത്തിനും ഇണങ്ങുന്ന രീതിയിലായിരിക്കും ലീവൈസിന്റെ ജീൻസുകൾ. ആളുകളുടെ എല്ലാതരം സ്കിൻടോണും സൈസും ജീൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ജീൻസ് നിർമിക്കുമ്പോൾ ലീവൈസ് പരിഗണിക്കും. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ സാങ്കേതിക വിദയുടെ പരീക്ഷണം നടത്തും. എന്നാൽ, മനുഷ്യർ നിർമിക്കുന്ന ഡിസൈനുകളെ പൂർണമായും മാറ്റി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടു വരില്ലെന്നും ലീവൈസ് അറിയിച്ചിട്ടുണ്ട്. കലയും ശാസ്ത്രവും കൂടി ചേരുന്നതാണ് ഫാഷനെന്നും ലീവൈസ് വ്യക്തമാക്കിയിട്ടുണ്ട്.