Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസ് ഇന്ത്യ കെസിയ ഇനി മാറ്റുരക്കുന്നത് ലോകവേദിയിൽ; കേരളത്തിൽനിന്ന് ഈ നേട്ടത്തിലെത്തുന്ന ആദ്യ പെൺകുട്ടി

text_fields
bookmark_border
മിസ് ഇന്ത്യ കെസിയ ഇനി മാറ്റുരക്കുന്നത് ലോകവേദിയിൽ; കേരളത്തിൽനിന്ന് ഈ നേട്ടത്തിലെത്തുന്ന ആദ്യ പെൺകുട്ടി
cancel
camera_alt

ജ​യ്പൂ​രി​ൽ ന​ട​ന്ന മി​സ്​ യൂ​നി​വേ​ഴ്​​സ്​ ഇ​ന്ത്യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച മ​ല​യാ​ളി കെ​സി​യ ലി​സ്​ മെ​ജോ

ആലപ്പുഴ: മിസ് യൂനിവേഴ്സ് ഇന്ത്യ കിരീടം ചൂടിയ അഴകിന്‍റെ രാജകുമാരി കെസിയ ലിസ് മെജോ ഇനി മാറ്റുരുക്കുന്നത് ലോകവേദിയിൽ. നവംബറിൽ പ്യൂർട്ടോ റിക്കോവിൽ നടക്കുന്ന 75ാമത് മിസ് യൂനിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ജയ്‌പുരിലെ മത്സരത്തിൽ 53 പേരെ പിന്തള്ളിയാണ് 19കാരിയായ മലയാളി പെൺകുട്ടിയുടെ നേട്ടം.

മാസങ്ങൾ നീണ്ട ഒഡിഷനുകൾക്കും പരിശീലനത്തിനും ഗ്രൂമിങ് സെഷനുകൾക്കും ശേഷമാണ് കെസിയ ഉൾപ്പെടെ 52 മത്സരാർഥികൾ ഗ്രാൻഡ് ഫിനാലെയിലെത്തിയത്. നിയമവിദ്യാർഥിയും മോഡലുമായ കെസിയ, നേരത്തെ മിസ് ടീൻ ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഫസ്റ്റ് റണ്ണർ അപ്പായിരുന്നു. 2024ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ, ഈവർഷം ആദ്യം മിസ് യൂനിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കി.

ഹരിപ്പാട് കരീപ്പുഴ കിണറ്റുകര വീട്ടിൽ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളാണ്. പഠിച്ചതും വളർന്നതും അബൂദബിയിൽ. നിലവിൽ ബംഗളൂരു മണിപ്പാൽ സർവകലാശാലയിൽ രണ്ടാംവർഷ നിയമ വിദ്യാർഥിനിയാണ്. സഹോദരി കാരൻ സൈറ മെജോയും സൗന്ദര്യ മത്സര രംഗത്ത് സജീവമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kesia Liz Mejo Crowned Miss Universe India
Next Story