Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എലിസബത്ത് രാജ്ഞിയുടെ 100 വർഷം പഴക്കമുള്ള അപൂർവ മാലയണിഞ്ഞ് കേറ്റ് മിഡിൽടൺ; കൂടെ ഡയാനരാജകുമാരിയുടെ കമ്മലുകളും

text_fields
bookmark_border
എലിസബത്ത് രാജ്ഞിയുടെ 100 വർഷം പഴക്കമുള്ള  അപൂർവ മാലയണിഞ്ഞ് കേറ്റ് മിഡിൽടൺ; കൂടെ ഡയാനരാജകുമാരിയുടെ കമ്മലുകളും
cancel

ലണ്ടൻ: റെഡ് കാർപെറ്റിൽ പതിവുപോലെ രാജകീയ പ്രൗഢിയിൽ തന്നെയായിരുന്നു വെയിൽസിന്റെ രാജകുമാരി കേറ്റ് മിഡിൽടൺ. ടോം ക്രൂസിന്റെ പുതിയ ചിത്രം 'ഡിഗർ'ന്റെ ലണ്ടൻ പ്രീമിയറിലെത്തിയ കേറ്റിന്റെ വേഷത്തേക്കാൾ ഇത്തവണ ശ്രദ്ധ നേടിയതാകട്ടെ കഴുത്തിലണിഞ്ഞ അപൂർവ രാജകീയ മാലയാണ്. നൂറുവർഷത്തിലേറെ പഴക്കമുള്ള അമെതിസ്റ്റ് സൗട്ടോയർ നെക്‌ലേസ് അണിഞ്ഞ് ഭർത്താവ് വില്യം രാജകുമാരനൊപ്പമാണ് കേറ്റ് എത്തിയത്. ഒരിക്കൽ ക്വീൻ മദറിന്റെ ആഭരണശേഖരത്തിന്റെ ഭാഗമായിരുന്ന ഈ അപൂർവ നെക്‌ലേസ് കേറ്റിനെ ചടങ്ങിൽ വേറിട്ട് നിർത്തി. സെപ്റ്റംബർ 22ന് ലണ്ടനിലെ ഒഡിയോൺ ലക്സ് ലെസ്റ്റർ സ്ക്വയറിലായിരുന്നു 'ഡിഗർ'ന്റെ വേൾഡ് പ്രീമിയർ.

ബ്രിട്ടീഷ് ഫാഷൻ ഡിസൈനർ ജെന്നി പാക്കത്തിന്റെ പർപ്പിൾ നിറത്തിലുള്ള നീളൻ ഗൗണിലായിരുന്നു കേറ്റ് എത്തിയത്. ഡീപ് നെക്ക്‌ലൈൻ, അരയ്ക്കു ചുറ്റുമുള്ള റൂച്ച്ഡ് ഡിസൈൻ, വീതിയേറിയ കൈകൾ എന്നിവയായിരുന്നു ഗൗണിന്റെ പ്രത്യേകതകൾ. മുടി സോഫ്റ്റ് വേവ്‌സിൽ ഹാഫ്-അപ്പ് ശൈലിയിലായിരുന്നു. ഇളം സ്മോക്കി ഐ ഷാഡോയും ഗ്ലോസി പിങ്ക് ലിപ്‌സ്റ്റിക്കും ഉൾപ്പെടുന്നതായിരുന്നു മേക്കപ്പ്. എങ്കിലും കേറ്റിന്റെ വസ്ത്രത്തേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് ആഭരണങ്ങൾ തന്നെയായിരുന്നു. മുത്തുകൾ, വജ്രങ്ങൾ, അമെതിസ്റ്റുകൾ എന്നിവ ചേർന്ന അമെതിസ്റ്റ് സൗട്ടോയർ നെക്‌ലേസാണ് രാജകുടുംബത്തിന്റെ ആഭരണശേഖരത്തിൽനിന്ന് കേറ്റ് തിരഞ്ഞെടുത്തത്. എലിസബത്ത് രാജ്ഞിക്ക് 1923ൽ ക്വീൻ അലക്സാണ്ട്ര വിവാഹ സമ്മാനമായി നൽകിയതാണിത്. അപൂർവമായി മാത്രമാണ് ഈ നെക്‌ലേസ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിനിമാ പ്രീമിയറുകളുമായും ഈ രാജകീയ നെക്‌ലേസിന് ബന്ധമുണ്ട്. ചാൾസ് രാജാവിന്റെ ഭാര്യ കാമില 2012ൽ 'സ്കൈഫാൾ' സിനിമയുടെ പ്രീമിയറിൽ ഇതേ നെക്‌ലേസ് ധരിച്ചിരുന്നു. നെക്‌ലേസിന് പുറമെ ഡയാന രാജകുമാരിയുടെ മുത്ത് പതിച്ച ഡ്രോപ്പ് കമ്മലുകളും കേറ്റ് ധരിച്ചിരുന്നു. ഡയാനയുടെ ആഭരണങ്ങൾ കേറ്റ് മുമ്പും പല തവണ ധരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Digger Premiere Royal Look
Next Story