Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

4.25 കോടി രൂപ വിലവരുന്ന 'രാമായണ വാച്ച്' പുറത്തിറക്കി ജേക്കോബ് ആൻഡ് കോ; ഡയലിൽ ശ്രീരാമനും ഹനുമാനും അയോധ്യയും

text_fields
bookmark_border
4.25 കോടി രൂപ വിലവരുന്ന രാമായണ വാച്ച് പുറത്തിറക്കി ജേക്കോബ് ആൻഡ് കോ; ഡയലിൽ ശ്രീരാമനും ഹനുമാനും അയോധ്യയും
cancel

വിശ്വപ്രസിദ്ധ ലക്ഷ്വറി വാച്ച് നിർമാതാക്കളായ ജേക്കോബ് ആൻഡ് കോ ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ 'ശ്രീ രാമചന്ദ്ര ലിമിറ്റഡ് എഡിഷൻ' വാച്ച് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അമ്പരപ്പിക്കുന്ന വിലയും അതുല്യമായ ഡിസൈനുമാണ് ഈ വാച്ചിന്റെ പ്രധാന പ്രത്യേകത. ലോകമെമ്പാടുമായി ആകെ മൂന്ന് എണ്ണം മാത്രം നിർമിച്ചിട്ടുള്ള ഈ വാച്ചിന് ഏകദേശം 4.25 കോടി രൂപയാണ് വില വരുന്നത്.

രാമായണത്തിൽ നിന്നും പുരാണ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ മനോഹരമായ നീല ഡയലിൽ ശ്രീരാമൻ, ഹനുമാൻ, അയോധ്യയിലെ രാമക്ഷേത്രം എന്നിവയുടെ അതിസൂക്ഷ്മമായ ചെറിയ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇതിനുപുറമെ ഡയലിന് നടുവിലായി സൂര്യനെ പ്രതിനിധീകരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള പ്രത്യേക ജേക്കോബ്-കട്ട് രത്നവും നൽകിയിട്ടുണ്ട്.

ഈ ആഡംബര വാച്ചിന്റെ മറ്റൊരു പ്രധാന ആകർഷണം അതിലെ ചലിക്കുന്ന ഭാഗങ്ങളാണ്. ശ്രീരാമന്റെയും ഹനുമാന്റെയും രൂപങ്ങൾക്കിടയിൽ നീല നിറത്തിലുള്ള ഭൂമിയുടെ മാതൃക നൽകിയിട്ടുണ്ട്. ഇത് ഓരോ 60 സെക്കൻഡിലും സ്വയം കറങ്ങിക്കൊണ്ടിരിക്കും. കൂടാതെ ഇതിന്റെ മുകൾഭാഗത്തായി ഒരു മിനിറ്റ് കൊണ്ട് കറങ്ങുന്ന ഫ്ലയിംഗ് ടൂർബില്ലണും ക്രമീകരിച്ചിരിക്കുന്നു. 18 കാരറ്റ് റോസ് ഗോൾഡ് ഉപയോഗിച്ചാണ് 45.5 മില്ലിമീറ്റർ വലിപ്പമുള്ള ഈ വാച്ച് കേസ് നിർമിച്ചിരിക്കുന്നത്. 295 ഘടകങ്ങൾ അടങ്ങിയ ജെ.സി.എഫ്.42 എന്ന ശക്തമായ ഹാൻഡ്-വൗണ്ട് മൂവ്മെന്റിലാണ് ഇത് പ്രവർത്തിക്കുന്നത്. പ്രശസ്ത വാച്ച് റീട്ടെയിലർമാരായ എത്തോസ് വഴിയാണ് ഇത് വിൽപ്പനക്ക് എത്തിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jacob & Co launches 'Ramayana' watch worth Rs 4.25 crore
Next Story